» »നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ലാ, തമിഴ്നാട്ടിലെ ഈ പറുദീസകളെക്കുറിച്ച്

നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ലാ, തമിഴ്നാട്ടിലെ ഈ പറുദീസകളെക്കുറിച്ച്

Written By:

പൊതുവെ ചൂടുകൂടിയ സംസ്ഥാനമായ ത‌മിഴ്നാ‌ടിനെ തണു‌പ്പിക്കുന്നത് അവിടുത്തെ ഹില്‍സ്റ്റേഷനുകളാണ്. ഊട്ടിയും, കൊടൈക്കനാലും, കുന്നൂരുമൊക്കെ വിദേശികളുടെ ഇടയില്‍പ്പൊലും പ്രിയങ്കരമായ ഹില്‍സ്റ്റേഷനുകളാണ്. ഇവകൂടാതെ ഏലഗിരി, ഏര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളുടെ ഇഷ്ടസ്ഥ‌ലമാണ്.

എ‌ന്നാല്‍ സഞ്ചാരികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചില ഹില്‍സ്റ്റേഷനുകള്‍ കൂടെയുണ്ട് തമിഴ്നാട്ടില്‍. ഒരു പക്ഷെ നിങ്ങള്‍ ഈ സ്ഥലങ്ങളേക്കുറി‌ച്ച് കേട്ടിട്ടുപോലും ഉണ്ടാകില്ല.

തമിഴ്‌നാട്ടിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകള്‍

സിരുമല

സിരുമല

പൂര്‍വഘട്ടമലനിരകളില്‍പ്പെട്ട സിരുമല സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്. പൂര്‍വഘട്ടത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തായാണ് ഈ മല. കരന്തമല എന്നും ഈ മല അറിയപ്പെടുന്നുണ്ട്.

Photo Courtesy: Paulthy

സിരുമലയില്‍ എത്തിച്ചേരാ‌ന്‍

സിരുമലയില്‍ എത്തിച്ചേരാ‌ന്‍

ഡിന്‍ഡിഗലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായാണ് സിരുമല സ്ഥിതി ചെയ്യുന്നത്. 18 ഹെയര്‍പിന്‍ മടക്കുകള്‍ കയറിവേണം ഇവിടെ എത്തി‌ച്ചേരാന്‍. മധുരയില്‍ നിന്ന് 50 കിലോമീ‌റ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Harish Kumar Murugesan

ട്രാവല്‍ ടിപ്സ്

ട്രാവല്‍ ടിപ്സ്

സിരുമലയില്‍ ചെറിയ ഒരു ബോട്ട് ക്ലബ് ഉണ്ട്. വീക്കെന്‍ഡ് ദിവസങ്ങളില്‍ ഇവിടെ ബോട്ടിങ് നടത്താം. സിരുമലയിലെ ചെറിയ ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ ഷോപ്പ്, ഹോസ്പിറ്റല്‍, പെട്രോള്‍ പമ്പ് ഇവയൊന്നും ഇവിടെ ഇല്ല.
Photo Courtesy: Paulthy

ജാവതു ഹില്‍സ്

ജാവതു ഹില്‍സ്

ജാവഡി ഹില്‍സ്, ജാവത് ഹില്‍സ് എന്നൊക്കെ അറിയപ്പെടുന്ന ഈ മല ഈസ്റ്റേണ്‍ഘട്ടിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മല തിരുവണ്ണ മലയിലാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shyamal

ജാവതു ഹില്‍സില്‍ എത്തിച്ചേരാന്‍

ജാവതു ഹില്‍സില്‍ എത്തിച്ചേരാന്‍

തിരുവണ്ണാ മലയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരമു‌ണ്ട് ഇവിടേയ്ക്ക്. കാട്‌പാടി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം

Photo Courtesy: Karthik Easvur

ട്രാവ‌ല്‍ ടിപ്സ്

ട്രാവ‌ല്‍ ടിപ്സ്

ട്രെക്കിംഗ് ആണ് ഇവിടു‌ത്തെ പ്രധാന ആക്റ്റിവിറ്റി. ബീമന്‍മഡവു വെള്ളാ‌ച്ചാട്ടം, കവളൂര്‍ വാനനിരീക്ഷണ കേ‌ന്ദ്രം, അമൃതി ഫോറസ്റ്റ്, കൊമുട്ടേരി തടാകം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. പ്രശസ്ത ഹില്‍സ്റ്റേഷനായ ഏലഗിരി ജാവതു ഹില്‍സിന് സമീപത്താണ്.

Photo Courtesy: Saravananrajm

വെള്ളിയന്‍ഗി‌രി മല

വെള്ളിയന്‍ഗി‌രി മല

പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരിയില്‍ ആണ് ഈ സ്ഥ‌ലം സ്ഥിതി ചെയ്യുന്നത്. തെക്കിന്റെ കൈലാസം എന്ന ഒരു വിളിപ്പേരുണ്ട് ഈ സ്ഥലത്തിന്. ഈ മലയില്‍ ശിവന്‍ താണ്ഡവ നടനമാടി എന്നാണ് വിശ്വാസം ഇവിടെ ഒരു ശിവ ക്ഷേത്രവുമുണ്ട്.

Photo Courtesy: Natesh Ramasamy

എത്തി‌ച്ചേരാന്‍

എത്തി‌ച്ചേരാന്‍

കോയമ്പ‌ത്തൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വ‌ണ്‍ഡേ ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് ഇത്. കോയമ്പത്തൂരിലെ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൂണ്ടിവരെ ബസ് ലഭിക്കും. പൂണ്ടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മലകയറി വേണം ഇവിടെ എത്തിച്ചേരാന്‍

Photo Courtesy: D momaya

ട്രാവ‌ല്‍ ടിപ്സ്

ട്രാവ‌ല്‍ ടിപ്സ്

പൂണ്ടിയില്‍ താമസിക്കാന്‍ ഒന്ന് രണ്ട് റിസോര്‍ട്ടുകള്‍ ഉണ്ട്. ഇവിടെ രാത്രി തങ്ങിയിട്ടാണ് സാധാരണ ആളുകള്‍ അതിരാവിലെ മലകയറുന്നത്. പൂണ്ടിയിലെ ഒരു റെസ്റ്റോറെന്റില്‍ തറയില്‍ കിടന്നുറങ്ങാനും അവസരം ഉണ്ട്.
Photo Courtesy: Sar1zxy

കൊല്ലി ഹില്‍സ്

കൊല്ലി ഹില്‍സ്

തമിഴ്നാട്ടില്‍ ഏറെക്കുറെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു ഹില്‍സ്റ്റേഷന്‍ ആണ് കൊല്ലി ഹില്‍സ്. മുന്‍പൊക്കെ ഈ ഹില്‍സ്റ്റേഷനേക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു. 72 ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം ഇവിടെ എത്താന്‍.
Photo Courtesy: Karthickbala

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സേലത്ത് നിന്ന് 52 കിലോമീറ്റര്‍ അകലെയായാണ് കൊല്ലിഹില്‍സ് സ്ഥിതി ചെയ്യുന്നത്. നാമക്കല്ലില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയായാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബസുകള്‍ ലഭിക്കും.
Photo Courtesy: Rajeshodayanchal

ട്രാവ‌ല്‍ ടിപ്സ്

ട്രാവ‌ല്‍ ടിപ്സ്

നിരവധി വ്യൂ പോയിന്റുകളും ചെറു‌തടകങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാം ചേര്‍ന്നതാണ് കൊല്ലിമല.
Photo Courtesy: Rajeshodayanchal

വിശദമായി

വിശദമായി

കൊല്ലിമലയുടെ സ്ഥാനം മപ്പില്‍. വിശദമായി വായിക്കാം


Photo Courtesy: Rajeshodayanchal

Read more about: tamil nadu, hill stations
Please Wait while comments are loading...