» »അധികമാരും ചെന്നെത്തിയിട്ടില്ലാത്ത രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങൾ

അധികമാരും ചെന്നെത്തിയിട്ടില്ലാത്ത രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങൾ

Written By: Nikhil John

യാത്രകളുടെ മാധുര്യം വർധിപ്പിക്കാനായി രാജസ്ഥാൻ നഗരം നിരവധി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും മടിയിൽ കാത്തു സൂക്ഷിച്ചിരിക്കുന്നു. രാജസ്ഥാൻ ദേശത്തിന്റെ വിശ്വ സൗന്ദര്യം വിളിച്ചോതുന്ന ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്ര സഞ്ചാരികൾക്കിടയിൽ പുതിയൊരു നവോന്മേഷം കണ്ടെത്തുന്നു. വന ജീവിതത്തെയും പ്രകൃതി സൗന്ദര്യത്തെയും ആവാഹിച്ചെടുക്കാൻ മാത്രമല്ല ഇങ്ങോട്ടേക്ക് വീണ്ടും വീണ്ടും വരാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. വിവിധതരത്തിലുള്ള പക്ഷിമൃഗാദികളുടെ സ്വന്തം ഭവനമായ ഇവിടെ നമ്മെ ഓരോരുത്തരെയും ആകർഷിക്കുന്ന അനവധി മാസ്മരികതകളുണ്ട്. ലോകത്തിന്റെ പല കോണുകളിൽ നിന്നും ചിത്രങ്ങൾ പകർത്തിയെടുക്കാനായി നിരവധി ഫോട്ടോഗ്രാഫമാരാണ് ദിനംപ്രതി ഇവിടേക്ക് എത്തിച്ചേരുന്നത്. അപൂർവയിനം വർഗ്ഗത്തിൽ പെട്ട പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ ഇവിടെ രാജസ്ഥാനിലെ ഏറ്റവും ആകർഷകമായ വിശ്വ സൗന്ദര്യം കറനീക്കി മൂടിവയ്ക്കപ്പെട്ടിരിക്കുന്നു.

ഇതു വരെ അധികമാരും ചെന്നെത്തി പരിവേഷണം ചെയ്യാത്ത രാജസ്ഥാനിലെ സങ്കേതങ്ങളെ ചുവടെ വായിക്കാം ഇങ്ങോട്ടേക്ക് ഉടൻതന്നെ ഒരു യാത്ര ആസൂത്രണം ചെയ്ത് രാജസ്ഥാന്റെ പ്രകടമായ വിശ്വ സൗന്ദര്യത്തെ ആവോളം ആർജ്ജിച്ചെടുക്കാക്കാം.

സീതാ മാതാ വന്യ ജീവി സങ്കേതം

സീതാ മാതാ വന്യ ജീവി സങ്കേതം

ഇടതിങ്ങി വളരുന്ന കാടുകളാണ് ഈ സങ്കേതത്തിന്റെ പ്രധാന പ്രത്യേകത. വളരെയധികം ജൈവവൈവിധ്യങ്ങളുള്ള സ്ഥലമായ ഇവിടെ നിരവധി പക്ഷികളും മൃഗങ്ങളും കൂടുകൂട്ടി പാർക്കുന്നു.ആരവല്ലി മലനിരകളിലും വിന്ദ്യാചൽ പർവതനിരകളിലും മൽവാ സമതല പ്രദേശങ്ങളിലും ആയി സ്ഥിതിചെയ്യുന്ന ഈ സങ്കേതം മധ്യപ്രദേശിൽ നിന്നോ ഗുജറാത്തിൽ നിന്നോ രാജസ്ഥാന്റെ ഏതു ഭാഗത്തു നിന്നോ വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ്. വിദേശികളും സ്വദേശികളുമായ നാനതരം പക്ഷികൽ പറന്നെത്തുന്ന ഇവിടം പക്ഷിനിരീക്ഷകർക്ക് വളരെയേറെ ഉപകാരപ്പെടുന്നതാണ്. നിരവധി ഔഷധ സസ്യങ്ങളും അപൂർവ ഇനത്തിൽപ്പെട്ട സസ്യജാലങ്ങളും ഇവിടെ ലഭ്യമാണ്. പറക്കാൻ കഴിയുന്ന അണ്ണാൻ കുഞ്ഞുകളാണ് ഇവിടെ കണ്ടുവരുന്ന അസാധാരണമായ ജന്തുവർഗ്ഗം. ഇവിടെ നിലകൊള്ളുന്ന ചില ക്ഷേത്രസമുച്ചയങ്ങളും തീർച്ചയായും കണ്ടിരിക്കേണവയാണ്.

ദരാഹ് ദേശിയ ഉദ്യാനം

ദരാഹ് ദേശിയ ഉദ്യാനം

രാജകീയമായ വേട്ടയാടൽ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന വനഭാഗങ്ങളിൽ ഒന്നാണ് കോട്ട നഗരത്തിലെ കാടുകൾ. ഇവിടുത്തെ ദേശീയ ഉദ്യാനങ്ങളിൽ ഇപ്പോൾ 3 വന്യ ജീവി സങ്കേതങ്ങൾ നിലകൊള്ളുന്നു. ജസ്വന്ത് സാഗർ വന്യജീവി സങ്കേതം, ദാരാഹ് വന്യ ജീവി സങ്കേതം , ചാമ്പൽ വന്യ ജീവി സങ്കേതം എന്നീങ്ങനെ 3 സങ്കേതങ്ങൾ 2004ൽ സ്ഥാപിച്ചവയാണ്. . പൊക്കം കുറഞ്ഞ കല മാനുകളുടെയും പുള്ളി പള്ളികളുടെയും സാന്നിധ്യം ഈ സങ്കേതങ്ങളെ അതിവിശിഷ്ടമാകുന്നു.

PC: Kbhargava

സജ്ജൻഗർഹ് വന്യ ജീവി സങ്കേതം

സജ്ജൻഗർഹ് വന്യ ജീവി സങ്കേതം

ഉദയ്പൂരിലെ മൺസൂൺ രാജകൊട്ടാരത്തിനും സജ്ജൻ ഗർഹ് കൊട്ടാരത്തിനും ചുറ്റുമായി നിലകൊള്ളുന്ന ഈ വന്യജീവിസങ്കേതം 1987 ൽ സ്ഥാപിച്ചതാണ്. വളരെ സുരക്ഷിതമായി കാത്തു പരിപാലിച്ചുപോരുന്ന ഈ വന്യജീവി സങ്കേതത്തിന് ചുറ്റിനും മതിൽക്കെട്ടുകൾ കൊണ്ട് മറിച്ചിരിക്കുകയാണ് രാജാക്കൻമാരുടെ കാലഘട്ടത്തിൽ ഈ വനപ്രദേശം വേട്ടയാടലിനായി മാത്രം ഉപയോഗിച്ചിരുന്ന പ്രഭവസ്ഥാനം ആയിരുന്നു കടുവകളും കാട്ടുപോത്തുകളും ബ്ലാക്ക് പാന്തറുകളും ഉൾപ്പടെ അവനവധി വന്യമൃഗങ്ങൾ സ്വസ്ഥമായി വസിച്ച് വരുന്ന ഈ സ്ഥലത്ത് എത്തിയാൽ നിങ്ങൾക്ക് പക്ഷികളെ നിരീക്ഷിക്കുകയും ചെയ്യാം.

PC:Mansanyas

ഡെസേര്‍ട്ട് ദേശിയ ഉദ്യാനം

ഡെസേര്‍ട്ട് ദേശിയ ഉദ്യാനം

ജയ്സാൽമീർ പട്ടണത്തിൽ നിലകൊള്ളുന്ന , ഡെസേര്‍ട്ട് ദേശീയോദ്യാനം താർ മരുഭൂമിയുടെ അധീനതയിലുള്ള പരിസ്ഥിതിയുടെ കീഴിലാണ്. പൂഴിമണൽ നിറഞ്ഞ പാർക്കിന് ചുറ്റുമുള്ള മണൽ ഉദ്യാനങ്ങൾ ടൂറിസ്റ്റുകൾക്കിടയിൽ പ്രത്യേക താല്പര്യം ജനിപ്പിക്കുന്നു. വൈവിധ്യമാർന്ന പക്ഷി കൂട്ടങ്ങളുടെ സാന്നിധ്യം, പ്രത്യേകിച്ചും അപൂർവ ഇനത്തിൽപ്പെട്ടതും അന്യംനിന്നു പോകാൻ സാധ്യതയുള്ളതുമായ പക്ഷികൾ നിങ്ങൾക്കായി ഇവിടെ കൂടുകൂട്ടി താമസിച്ചുവരുന്നു. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ഈ പാർക്ക് സുഖകരമായി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. കാലാകാലങ്ങളായി ഇവിടെ സൂക്ഷിച്ചു വച്ചിരിക്കുന്ന അസ്ഥിപഞ്ജരങ്ങളുടെ പട്ടികകളെ പുറത്തെടുത്താൽ ദിനോസറിന്റെ ശിലാദ്രവ്യങ്ങൾ വളരേയേറെ പ്രധാന്യം അർഹിക്കുന്നതാണ്.

PC:Chinmayisk

കുമ്പൽഗർഹ് ദേശിയോദ്യാനം

കുമ്പൽഗർഹ് ദേശിയോദ്യാനം

രജ്സമാനബാദിൽ നിലകൊള്ളുന്ന ഈ വന്യജീവി സങ്കേതം പുരാതനമായ കുമ്പൽഗർഹ് കോട്ട കോട്ടയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. സിംഹങ്ങളോട് ഒത്തുള്ള നായാട്ട് പ്രക്രിയയാണ് ഇവിടുത്തെ പ്രധാന ആകർഷണതകൾ. ആരവല്ലി മലനിരകളിലായി കൂടുകൂട്ടിയിരിക്കുന്ന ഈ വന്യജീവിസങ്കേതം അസാമാന്യമായ ജൈവസമൃദ്ധി കൈവരിച്ച സ്ഥലമാണ്. വന്യമൃഗങ്ങളുടെ സമൃദ്ധമായ അനവധി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇവിടെ വന്ന് കാണാൻ കഴിയും. അതോടൊപ്പം ഈ ഈ സങ്കേതത്തിലെ പക്ഷി ജീവിതവും വേണ്ടത്ര വിശാലമാണ്. കുതിര സവാരിയും വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ പിന്തുടരലുമൊക്കെ ഇവിടെയെത്തിയാൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന വിനോദങ്ങളാണ്.

PC:Ashvij Narayanan

 മൗണ്ട് അബു വന്യജീവി സങ്കേതം

മൗണ്ട് അബു വന്യജീവി സങ്കേതം

ആരവല്ലി മലനിരകളിൽ കുടികൊള്ളുന്ന , ഈ സങ്കേതത്തിലെ ഇടതൂർന്ന കാടുകൾ ഓരോരുത്തരുടെയും മനം കവരുന്നതാണ്. നിരവധി ജല സ്രോതസ്സുകൾ ഉള്ള ഇവിടെയാകെ 112 ൽ പരം തരത്തിലുള്ള സസ്യജാലങ്ങൾ തഴച്ചുവളരുന്നു. രാജസ്ഥാനിൽ ചെന്നാൽ കാണാൻ കഴിയുന്ന ഓർക്കിഡ് പുഷ്പങ്ങൾ ഈ സങ്കേതത്തിൽതിൽ മാത്രമാണുള്ളത്. അതുപോലെതന്നെ മുളങ്കാടുകളും ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. അപൂർവ്വം ഇനത്തിൽ പെട്ടതും അന്യം നിന്ന് പോകാൻ സാധ്യതയുള്ളതുമായ ചില വന്യമൃഗങ്ങളെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. സിംഹങ്ങളും കടുവകളും പുള്ളിപ്പുലികളും ആണ് ഇര പിടുത്തക്കാരായി ഇവിടെ വാഴുന്നത്. കുഞ്ഞൻ കരടികളും നാനാതരത്തിലുള്ള പക്ഷികളുമൊക്കെ സഞ്ചാരികളുടെ കണ്ണുകളെ വിസ്മയാവഹമാക്കുന്നതാണ്..

PC:CorrectKnowledge

താൽ ചാപർ വന്യജീവി സങ്കേതം

താൽ ചാപർ വന്യജീവി സങ്കേതം

ശേഖവാദി പ്രവർത്തനമേഖലയിൽ നിലകൊള്ളുന്ന വന്യജീവി സങ്കേതം കറുപ്പ് നിറം കലർന്ന കല മാനുകളുടെ ആവാസ കേന്ദ്രമാണ്. ജയ്പൂരിൽ നിന്നും ബിക്കാനീറിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒന്നാണ് താൽ ചാപർ വന്യജീവി സങ്കേതം ഉഷ്ണമേഖലാ പരമായ കാടുകൾ കൊണ്ട് അധികൃതമായ ഇവിടം പച്ചപ്പുല്ലുകളാൽ നിറഞ്ഞ് നിൽക്കുന്നു, നിരവധി ദേശാടനപക്ഷികളെ വരവേൽക്കുന്ന ഈ സ്ഥലത്ത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വന്നെത്തിയാൽ അവരോട് കൂട്ടുകൂടാനും കുശലം പറയാനും സാധിക്കും. അസംഖ്യം കിളികളുടെ കൊഞ്ചലുകൾ ഇന സങ്കേതത്തെ സംഗീത മുഖരിതമാകുന്നു. ഇവിടത്തെ സങ്കേതത്തിന്റെ അകത്തളങ്ങളിൽ ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റ് നടത്തിവരുന്ന താമസസൗകര്യവും പ്രയോജനപ്പെടുത്താവുന്നതാണ്

Read more about: wild life rajasthan

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...