Search
  • Follow NativePlanet
Share
» »ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി നവരാത്രി!!

ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി നവരാത്രി!!

കേൾക്കുമ്പോൾ ഒന്നുതന്നെ എന്നു തോന്നുമെങ്കിലും ഒന്നിനൊന്നു വ്യത്യസ്തമാണ് നമ്മുടെ രാജ്യത്തെ നവരാത്രി, ദുർഗ്ഗാ പൂജാ ആഘോഷങ്ങൾ. ചിലയിടങ്ങളിൽ രാമൻ രാവണനെ വധിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇതെങ്കിൽ മറ്റു ചില ഭാഗങ്ങളിൽ ദുർഗ്ഗാ ദേവി തിന്മയുടെ മേൽ നേടിയ വിജയത്തിന്റെ ആഘോഷമാണ്. കഥകളിലെ വ്യത്യാസം പോലെ തന്നെ ആഘോഷങ്ങളിലും ഈ വ്യത്യാസം കാണാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ നവരാത്രി ആഘോഷങ്ങളെക്കുറിച്ചറിയുവാൻ വായിക്കാം...

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 15ന് ആരംഭിച്ച് 24 വരെയുണ്ട്. 22ന് ദുര്‍ഗ്ഗാഷ്ടമി, 23ന് മഹാനവമി, 24ന് വിജയദശമി എന്നിവയാണ് പ്രധാന ദിവസങ്ങൾ.

ഉത്തർ പ്രദേശ്, ബീഹാർ

ഉത്തർ പ്രദേശ്, ബീഹാർ

ഉത്തർപ്രദേശിലും ബീഹാറിലും സമാനമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങൾ നടത്തുന്നത്. ചെറിയ പെൺകുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്തുന്നത് രണ്ടിടത്തും കണ്ടുവരുന്ന ആചാരമാണ്. മാത്രമല്ല ഇവിടെ ക്ഷേത്രങ്ങളിൽ പോകുന്നതിനു പകരം ആളുകൾ കൂടി ഒരു ചെറിയ ഇടമുണ്ടാക്കി അവിടെ പ്രത്യേക പൂജകളും കാഴ്ചകളും നടത്തുകയാണ് ചെയ്യുക.

PC:Saikat Sengupta

പശ്ചിമ ബംഗാൾ, ആസാം

പശ്ചിമ ബംഗാൾ, ആസാം

ദുർഗ്ഗാ പൂജ ഏറ്റവും കാര്യമായി ആഘോഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആസാമും പശ്ചിമ ബംഗാളും. ദുർഗ്ഗാ ദേവിയുടെയും ഗണേശന്റെയും കാർത്തികേയന്റെയും രൂപങ്ങള്‍ കൊണ്ട് തെരുവുകൾ അലങ്കരിക്കുന്നത് ഈ നാട്ടുകാരുടെ പ്രത്യേകതയാണ്. വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് ഇവിടെ ഈ ദിവസങ്ങളിൽ പൂജകൾ നടക്കുന്നത്.

ഗുജറാത്ത്

ഗുജറാത്ത്

വളരെ പരമ്പരാഗത രീതിയിൽ നൃത്തങ്ങളും മറ്റുമായി നവരാത്രി ദിനങ്ങള്‍ ആഘോഷിക്കുന്നവരാണ് ഗുജറാത്തുകാർ. ഗർബ എന്നു പേരായ നൃത്തമാണ് ഇവരുടെ പ്രധാന പരിപാടി. ചെറിയ പെൺകുട്ടികൾക്ക് വയറു നിറയെ ഭക്ഷണവും കൈ നിറയെ സമ്മാനങ്ങളും നല്കിയാണ് ഇവിടെ നവരാത്രി ആഘോഷിക്കുക.

തമിഴ്നാട്

തമിഴ്നാട്

നവരാത്രിയുടെ അവസാന മൂന്നു ദിവസങ്ങളിൽ ദുർഗ്ഗാ, സരസ്വതി, ലക്ഷ്മി എന്നീ മൂന്നു ഭാവങ്ങളെയും ഒരുമിച്ച് ആരാധിക്കുന്ന രീതിയാണ് തമിഴ്നാട്ടിലേത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തി അവര്‍ക്ക് സമ്മാനങ്ങൾ നല്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

പഞ്ചാബ്

പഞ്ചാബ്

മറ്റെല്ലാ നാട്ടുകാരെയും കൂടുതലായി ദുർഗ്ഗാ പൂജയ്ക്ക് വലിയ പ്രാധാന്യം നല്കുന്നവരാണ് പഞ്ചാബുകാർ. ഈ ഒമ്പതു ദിവസങ്ങളിലും ഇവിടെ ക്ഷേത്രങ്ങളിൽ രാവും പകലും പൂജകൾ ഉണ്ടായിരിക്കും. അഷ്ടമി , നവമി ദിവസങ്ങളിൽ അഞ്ചിനും പത്തിനും പ്രായമുള്ള പെൺകുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി സമ്മാനങ്ങൾ കൊടുത്തു വിടുന്ന പതിവും ഇവിടെയുണ്ട്.

PC:AKS.9955

ആന്ധ്രാ പ്രദേശ്

ആന്ധ്രാ പ്രദേശ്

വളരെ വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടു പ്രസിദ്ധമായതാണ് ആന്ധ്രാപ്രദേശുകാരുടെ നവരാത്രി ആഘോഷങ്ങൾ. ദേവി ഗൗരിയെയാണ് ഇവിടെ ആരാധിക്കുന്നത്. വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത പെൺകുട്ടികൾക്ക് ഈ സമയത്ത് പ്രാർഥിച്ചാൽ മനസ്സിൽ വിചാരിക്കുന്ന പുരുഷനെ ഭർത്താവായി ലഭിക്കും എന്നുമൊരു വിശ്വാസമുണ്ട്.

PC:AKS.9955

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

ഗോത്രവര്‍ഗ്ഗക്കാരാൽ സമ്പന്നമായ ഇവിടെ വളരെ വ്യത്യസ്തമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങൾ നടത്തുന്നത്. ഇവിടുത്തെ ബസ്തർ ഗോത്രവർഗ്ഗക്കാർക്കിടയിൽ 75 ദിവസത്തെ ആഘോഷമാണ് ദുര്‍ഗ്ഗാ പൂജയുടെ ഭാഗമായി ഉണ്ടാവുക. ബസ്താർ ദസ്സറ എന്നാണ് ഇവരുടെ ദസറ ആഘോഷങ്ങള്‍ അറിയപ്പെടുന്നത്.

PC:Amarnath

കർണ്ണാടക

കർണ്ണാടക

ഇന്ത്യയിൽ ഏറ്റവും വ്യത്യസ്തമായും ആർഭാടമായും നവരാത്രി ആഘോഷം നടക്കുന്ന ഇടമാണ് കർണ്ണാടക, അതിൽതന്നെ മൈസൂരാണ് മുന്നിൽ നിൽക്കുന്നത്. മൈസൂര്‍ ദസറ എന്നാൽ ലക്ഷക്കണക്കിനാളുകൾ വന്നെത്തുന്ന ദിവസങ്ങളാണ്. 15-ാം നൂറ്റാണ്ടു മുതൽ നിലവിലുള്ള ഇവിടുത്തെ ദസറ ആഘോഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും കലാപരിപാടികളും ഘോഷയാത്രകളും പൂജകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!! മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!

വിദ്യാരംഭം കുറിക്കുവാൻ ഈ സരസ്വതി ക്ഷേത്രങ്ങൾ<br />വിദ്യാരംഭം കുറിക്കുവാൻ ഈ സരസ്വതി ക്ഷേത്രങ്ങൾ

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം... ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X