Search
  • Follow NativePlanet
Share
» »ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി ഒരു ദസറക്കാലം കൂടി!

ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി ഒരു ദസറക്കാലം കൂടി!

ഇതാ നമ്മുടെ രാജ്യത്തെ ഒന്നിനൊന്ന് വ്യത്യസ്തമായ ദസറ ആഘോഷങ്ങൾ പരിചയപ്പെടാം...

നാടുകൾ തോറും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് നവരാത്രി കാലത്തിന്‍റെ ഒരു പ്രത്യേകത. പൂജകളും അനുഷ്ഠാനങ്ങളുമാണ് ഒരു കൂട്ടർക്കു പ്രധാനമെങ്കിൽ മറ്റു ചിലർക്ക് അത് വ്രതവും വിശ്വാസവുമാണ്. കുറച്ചാളുകൾക്കാവട്ടെ വെടിക്കെട്ടും മേളങ്ങളുമാണ് ദസറ കാലത്തെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഈ ബഹളങ്ങളിൽ നിന്നെല്ലാം മാറി ദസറയെ തീർത്തും വ്യത്യസ്തമായി കാണുന്നവരും നമ്മുടെ നാട്ടിലുണ്ട്. ഇതാ നമ്മുടെ രാജ്യത്തെ ഒന്നിനൊന്ന് വ്യത്യസ്തമായ ദസറ ആഘോഷങ്ങൾ പരിചയപ്പെടാം...

മൈസൂരും കൊല്ലൂരും മാത്രമല്ല

മൈസൂരും കൊല്ലൂരും മാത്രമല്ല

മലയാളികൾക്ക് മിക്കപ്പോഴും ദസറ ആഘോഷങ്ങളെന്നാൽ മൈസൂരും കൊല്ലൂർ മൂകാംബിക ക്ഷേത്രവും ഒക്കെയാണ്. മൈസൂർ കൊട്ടാര കാഴ്ചകളും ചാമുണ്ഡി ഹിൽസിലെ ആഘോഷങ്ങളും കൊല്ലൂരിലെ നവരാത്രി കാലവും കൂടാതെ വേറെയും വ്യത്യസ്തമായ ദസറ ആഘോഷങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത മുതൽ തമിഴ്നാട്ടിലെ കുലശേഖരപുരത്തുള്ള ആഘോഷങ്ങൾ വരെ ഇതിലുൾപ്പെടും.

കോട്ട

കോട്ട

ദസറ മേളയ്ക്ക് പേരു കേട്ട ഇടമാണ് രജസ്ഥാനിലെ കോട്ട. ദസറ ദിനത്തിലാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ മുതൽ ഇവിടുത്തെ രാജകൊട്ടാരത്തിൽ നടക്കുന്ന ചടങ്ങുകൾക്കു ശേഷംരാജാവും മറ്റ് അംഗങ്ങളും ഒരു ഘോഷയാത്രയുടെ ഭാഗമായി മേള നടക്കുന്ന മൈതാനത്തേത്ത് സഞ്ചരിക്കും. ഇവിടെ ഒരുക്കിയിരിക്കുന്ന രാവണന്‍റെയും കുംഭകർണ്ണന്‍റെയും മേഘനാഥന്‍റെയും കൂറ്റൻ രൂപങ്ങൾക്ക് രാജവ് തീ കൊളുത്തുന്നതോടെ ചടങ്ങുകൾ അവസാനിക്കും. ഇത് കൂടാതെ ഇവിടെ കോട്ട മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശിക മേളകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

PC : RAJASTHAN PATRIKA

കൊൽക്കത്ത

കൊൽക്കത്ത

കൊൽക്കത്തയിൽ ദസറ വിജയദശമിയായാണ് ആഘോഷിക്കുന്നത് ദുർഗ്ഗാ പൂജയുടെ അവസാന ദിവസം ദുർഗ്ഗാ ദേവിയുടെ വിഗ്രഹം നദിയിലൊഴുക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. ഒട്ടേറെ ചടങ്ങുകൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും അതിലേറ്റവും പ്രസിദ്ധമായത് വിവാഹിതരായ സ്ത്രീകൾ ദുര്‍ഗ്ഗാ ദേവിയ്ക്ക് മധുരപലഹാരം സമർപ്പിക്കുന്ന ചടങ്ങാണ്. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ നിന്നുമെടുക്കുന്ന ദേവിയുടെ രൂപം ഘോഷയാത്രയായി ഹൂഗ്ലി നദിയിലൊഴുക്കുകയാണ് ചെയ്യുന്നത്. ബോട്ടിൽ നദിയിലെത്തി ഈ ചടങ്ങു കാണുക എന്നതാണ് ഇവിടെ എത്തുമ്പോൾ ചെയ്യുവാനുള്ളത്.

PC:Subhrajyoti07

കുളു

കുളു

ദസറ ദിനത്തിൽ ആരംഭിച്ച് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് കുളുവിലെ ദസറയുടെ പ്രത്യേകത.വിവിധ ഇടങ്ങളിൽ നിന്നുള്ള ദൈവങ്ങളെ ഒരിടത്തു കൊണ്ടുവന്നുള്ള ചടങ്ങാണ് ഇവിടുത്തെ പ്രത്യേകത. സംഗീതജ്ഞരും പുരോഹിതന്മാരും വിശ്വാസികളും ഒക്കെ ചേരുന്ന ഒരു വലിയ കൂട്ടത്തിനൊപ്പമാണ് ഇവിടുത്തെ ആഘോഷങ്ങൾ നടക്കുക. ഇന്റർനാഷണൽ ദസറ ഫെസ്റ്റിവൽ എന്ന പേരിൽ ഇവിടെ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ വിദേശങ്ങളിൽ നിന്നടക്കം ആളുകൾ ഇവിടെ എത്തുന്നു. നാലു മുതൽ അഞ്ച് ലക്ഷം വരെ ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

PC:Kondephy

ജഗ്ദൽപൂർ

ജഗ്ദൽപൂർ

ബസ്താർ ദസറ എന്നാണ് ജഗ്ദൽപൂരിലെ ദസറ ആഘോഷങ്ങൾ അറിയപ്പെടുന്നത്. രാമൻ രാവണനെ ജയിച്ചതിന്റെ ചടങ്ങുകളും ആഘോഷങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചത്തിസ്ദഡിന്റെ പ്രത്യേകതകളും ഇവിടുത്തെ ഗോത്ര വിഭാഗത്തിന്‍റെ സംസ്കാര രീതികളും ഒക്കെ കോർത്തിണക്കിയതാണ് ഇവിടുത്തെ ഓരോ ആഘോഷങ്ങളും. ദസറയിലും ഈ പ്രത്യേകത കാണാൻ സാധിക്കും.ബസ്തർ ഗോത്രത്തിന്റെ കുലദേവതയായ ദന്തേശ്വരിയെ ആരാധിക്കുന്നതാണ് ഏതു ആഘോഷമാണെങ്കിലും ഇവിടുത്തെ പ്രധാന ചടങ്ങ്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടിയാണ് ഇവിടുത്തെ ആ ആഘോഷങ്ങൾക്കു തുടക്കമാകുന്നത്. കാകതീയ രാജാവായിരുന്ന പുരുഷോത്തം ദേവ് ഒഡീഷയിലെ പുരിയിലെ ഒരു തീർഥാടനത്തിനു ശേഷം തിരികെ പോകുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ കഥകളുള്ളത്.

PC:Shakti

മൈസൂർ

മൈസൂർ

എത്ര തവണ വിവരിച്ചാലും മടുക്കില്ലാത്ത ഒന്നാണ് മൈസൂരിലെ ദസറ ആഘോഷം. കൊട്ടാരം വൈദ്യുതാലങ്കാരത്തിൽ നിറഞ്ഞു കിടക്കുന്ന കാഴ്ച തന്നെയായിരിക്കും മൈസൂർ ദസറ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ആഘോഷങ്ങളാണ് ഇവിടുത്തെ നവരാത്രി. ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മയിൽ നടക്കുന്ന ഇവിടുത്തെ ആഘോഷങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളും തീർഥാടകരും എത്തുന്നു. രാജകുടുംബം ആരാധിക്കുന്ന ദേവിയുടെ വിഗ്രഹം പുറത്തെടുത്ത് നടഗ പ്രദക്ഷിണം നടത്തുന്ന ചടങ്ങും ദസറയുടെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്നാണ്.
കർണ്ണാടകയുടെ സംസ്ഥാന ഉത്സവം കൂടിയായ ദസറ 15-ാം നൂറ്റാണ്ടിലാണ് തുടങ്ങിയത് എന്നാണ് വിശ്വാസം.

വിലക്ക് നീങ്ങി..ഇനി കാശ്മീർ കാണാൻ ധൈര്യമായി പോകാംവിലക്ക് നീങ്ങി..ഇനി കാശ്മീർ കാണാൻ ധൈര്യമായി പോകാം

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X