Search
  • Follow NativePlanet
Share
» »ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

ദസറയെന്നാൽ മലയാളികൾക്ക് ഒകെ മൊത്തം മൈസൂർ തന്നെയാണ്. ഇവിടുത്തെ കൊട്ടാരങ്ങളും ആഘോഷങ്ങളും ചാമുണ്ഡി ക്ഷേത്രത്തിലെ പൂജകളും രാത്രിക്കാഴ്ചകളിലെ മൈസൂരും ഒക്കെയായി കൊതിപ്പിക്കുന്ന കുറച്ച് ദിവസങ്ങളും ആഘോഷങ്ങളും...അങ്ങനെ മൈസൂരിനെ ദസറയുടെ പര്യയമായി കാണുമ്പോൾ നമുക്ക് നഷ്ടമാകുന്നത് തൊട്ടടുത്തുള്ള അതിലും മനോഹരമായ മറ്റൊരിടമാണ്. കുലശേഖരപട്ടണമെന്ന തമിഴ്നാടൻ ഗ്രാമം...

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ തൂത്തുക്കുടി തിരുച്ചെണ്ടൂര്‌ എന്ന സ്ഥലത്തിന് അടുത്താണ് കുലശേഖരപട്ടണം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ഒരിക്കലും ഒഴിവാക്കുവാൻ സാധിക്കാത്ത ഇടമാണിത്.

മുത്തു നഗരം

മുത്തു നഗരം

തൂത്തുകുടി പൊതുവെ ഇവിടുത്തെ തുറമുഖത്തിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും നാട്ടുകാർക്ക് ഇവിടം മുത്തുകളുടെ നഗരമാണ്. പുരാതന കാലം മുതലെ തൂത്തുകുടി മുത്തുകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്.

PC:wikimedia

മുത്തെടുത്ത ഇടത്തെ ക്ഷേത്രം

മുത്തെടുത്ത ഇടത്തെ ക്ഷേത്രം

വിശ്വാസികളുട ഇടയിൽ ഏരെ പ്രസിദ്ധിയാർജ്ജിച്ച ഒരു ക്ഷേത്രമാണ് തൂത്തുകുടി മുത്താരമ്മൻ ക്ഷേത്രം. മുത്തുകളുടെ നാട്ടിലെ ക്ഷേത്രമായതിനാലാണ് ഇച് മുത്താരമ്മൻ ക്ഷേത്രം എന്നറിയപ്പെടുന്നത്. മുത്താരമ്മൻ ക്ഷേത്രം

PC:wikipedia

മൈസൂർ പോകണ്ട....

മൈസൂർ പോകണ്ട....

മൈസൂരും കുലശേഖരപട്ടണവും തികച്ചും വ്യത്യസ്തങ്ങളായ ഇടങ്ങളാണെങ്കിലും രണ്ടിടത്തെയും ഒരു പോലെ ചേർത്തു നിർത്തുന്നത് ഇവിടുത്തെ ദസറ ആഘോഷമാണ്. മൈസരിലെ ദസറ ആഘോഷങ്ങൾക്കു പ്രാധാന്യം നല്കുമ്പോൾ ഇവിടെ അത് ആചാരങ്ങൾക്കു പ്രാധാന്യം നല്കുന്നു എന്നതാണ് വ്യത്യാസം.

വേഷം മാറിയെത്തുന്ന ഭക്തർ

വേഷം മാറിയെത്തുന്ന ഭക്തർ

ദേവീദേവൻമാരുടെയും പുരാണ കഥാപാത്രങ്ങളുടെയും വേഷത്തിൽ നടത്തുന്ന പ്ലോട്ടുകളും ടാബ്ലോകളും ഒക്കെ ദസറ ആഘോഷത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. കാളീ ദേവിയുടെയും ശിവന്റെയും മഹിഷാസുരന്റെയും ദേവവൃന്ദങ്ങളുടെയും ഒക്കെ വേഷത്തിലെത്തുന്നവർ ദസറയിലെ സ്ഥിരം കാഴ്ചയാണ്.

കാളി ദേവി

കാളി ദേവി

എന്തൊക്കെ തരത്തിൽ വേഷം കെട്ടി എന്നു പറഞ്ഞാലും കാളി ദേവിയെ ഒഴിവാക്കിയുള്ള ഒരു ആഘോഷവും ഇവിടെയില്ല. ആ സമയങ്ങളിൽ ഇവിടെ ഭക്തർ ഏറ്റവും അധികം ആഗ്രഹിക്കുക കാശി ജേവിയുടെ വേഷത്തിലെത്തുവാനാണ്. ദേഹം മുഴുവൻ ചാം പൂശി, നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞെത്തുന്ന കാഴ്ച ഗംഭീരം തന്നെയാണ്.

ക്ഷേത്രത്തിൽ പോകാം

ക്ഷേത്രത്തിൽ പോകാം

കുലശേഖര പട്ടണത്തിലെ ഏറ്റവും വലിയ ആകർഷണമാണ് മുത്താരമ്മൻ ക്ഷേത്രം. വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. ഏകദേശം 150 വർഷം ഈ ക്ഷേത്രത്തിനു പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കന്യാകുമാരിയിൽ നിന്നും 76 കിമീറ്ററും തിരുച്ചെണ്ടൂരിൽ നിന്നും 14 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രമുള്ളത്. മുസ്ലീം വിഭാഗത്തിൽ പെട്ട ആളുകൾ വസിക്കുന്ന ഒരു കടലോര ഗ്രാമമായ ഇവിടെ എങ്ങനെ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്നത് ഇപ്പോഴും വ്യക്തമല്ല. മുസ്ലീം ഗ്രാമത്തിലെ ഹിന്ദു ക്ഷേക്രമായാണ് ഇവിടം അറിയപ്പെടുന്നത്.

എങ്ങനെ പോകാം

എങ്ങനെ പോകാം

തെക്കന് കേരളത്തിലുള്ളവർക്ക് ദസറ കാണാൻ മൈസൂരിലേക്ക് വരുന്നതിനു പകരം എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് കുലശേഖരപട്ടണം. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി-തിരുച്ചെണ്ടൂർ-തൂത്തുകുടി വഴിയാണ് ഇവിടേയ്ക്കുള്ളത്. 173 കിലോമീറ്ററാണ് ദൂരം.

മുത്താരമ്മൻ ക്ഷേത്രം പൂജാ സമയം

മുത്താരമ്മൻ ക്ഷേത്രം പൂജാ സമയം

പ്രധാനമായും നാലു പൂജകളാണ് ഒരു ദിവസം ഈ ക്ഷേത്രത്തിലുള്ളത്. രാവിലെ എട്ടു മണിക്ക് പ്രഭാത പൂജയും ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജയും വൈകിട്ടത്തെ പൂജ 5.30 നും രാത്രി പൂജ 8.30 നുമാണ് നടക്കുക.

ഉത്സവം

ഉത്സവം

പ്രധാനമായും മൂന്ന് ഉത്സവങ്ങളാണ് ഈ ക്ഷേത്രത്തിൽ നടക്കുക. അതിൽ ഏറ്റവു പ്രധാനപ്പെട്ടത് ദസറ തന്നെയാണ്. പത്തു ദിവസത്തെ ആഘോഷമാണ് ഇവിടെ ദസറയ്ക്കുണ്ടാവുക. അതു കഴിഞ്ഞുള്ള ആഘോഷം ആയിയാണ്. പിന്നീട് ചിത്തിരയും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദസറയ്ക്ക് ഇവിടെ പതിനായിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.

മയൂര ഗാർഡൻ

മയൂര ഗാർഡൻ

തിരുച്ചെണ്ടൂരിനടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ടൂറിസം ആകർഷണമാണ് മയൂര ഗാർഡൻ. മയിലുകളെ വളർത്തുന്ന ഒരിടമാണിത്. മയിലുകളെ കൂടാതെ അനേകം ദേശാടന പക്ഷികളും ഇവിടെയുണ്ട്.

കള്ളൻമാരില്‍ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദേവമായി ആരാധിക്കുന്ന ക്ഷേത്രം!കള്ളൻമാരില്‍ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദേവമായി ആരാധിക്കുന്ന ക്ഷേത്രം!

<br /></a><a class=ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.
" title="
ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.
" />
ആറാമത്തെ അറയ്ക്കുള്ളിൽ നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം പത്മനാഭസ്വാമിയുടേത് മാത്രമല്ല...ഇതാ ഇവിടെയും ഇങ്ങനെയൊരു ക്ഷേത്രമുണ്ട്.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X