» » വെഡിംഗ് ഫോട്ടോഗ്രഫി അടിപൊളിയാക്കാം... ഇതാ കേരളത്തിലെ കുറച്ച് കിടിലന്‍ സ്ഥലങ്ങള്‍

വെഡിംഗ് ഫോട്ടോഗ്രഫി അടിപൊളിയാക്കാം... ഇതാ കേരളത്തിലെ കുറച്ച് കിടിലന്‍ സ്ഥലങ്ങള്‍

Written By: Elizabath

കല്യാണവും കല്യാണത്തിരക്കുകളിലും സാധാരണ സ്ഥിരം മുങ്ങിപ്പോകുന്നതാണ് ഔട്ട്‌ഡോര്‍ വെഡിംഗ് ഫോട്ടോഗ്രഫി. എന്നാല്‍ കാലം മാറിയതോടെ വെഡിംങ് ഫോട്ടോഗ്രഫിക്ക് മുന്‍പില്ലാത്തവിധത്തിലാണ് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മികച്ച വെഡിംഗ് ഫോട്ടോഗ്രഫി ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.

വര്‍ക്കല ബീച്ച്

വര്‍ക്കല ബീച്ച്

ഗോവയിലെ ബീച്ചുകളില്‍ കിട്ടുന്ന സ്വാതന്ത്രവും കടലിന്റെ ഭംഗിയും കിട്ടുന്ന ഒരു ബീച്ചില്‍ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും,
ബീച്ചിന്റെ സൗന്ദര്യത്തില്‍ ഗോവയെ കടത്തിവെട്ടുന്ന വര്‍ക്കല ബീച്ചില്‍ കടല്‍ക്കാറ്റിന്റെ അകമ്പടിയില്‍
ഫോട്ടോഷൂട്ട് തകര്‍ക്കും.

pc: Aleksandr Zykov

 പൂവാര്‍

പൂവാര്‍

കടലും കായലും സംഗമിക്കുന്ന പൂവാര്‍ ബീച്ച് പ്രകൃതി ഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. ഒരു വശത്ത് ശാന്തമായ കായലും മറുവശത്ത് ആര്‍ത്തലക്കുന്ന കടലും കണ്ടല്‍ക്കാടുകള്‍ക്കിടയിലെ ബോട്ടിങും ഫോട്ടോ മനോഹരമാക്കുമെന്നതില്‍ സംശയമില്ല.

pc: Vijay.dhankahr28

ആലപ്പുഴ

ആലപ്പുഴ

വേമ്പനാട് കായലിലൂടെ ഹൗസ് ബോട്ടില്‍ സഞ്ചരിച്ചു കൊണ്ടൊരു ഫോട്ടോഷൂട്ട് ആയാലോ... എങ്ങനെ നടക്കുമെന്നാണോ ആലപ്പുഴയിലാണോ ഇതിനൊക്കെ പാട്. സൂര്യോദയവും ഉഗ്രന്‍ ഭക്ഷണവുമൊക്കെ കഴിച്ച് ഷൂട്ടിങ് കലക്കാം.

pc: GoDakshin

കുട്ടനാട്

കുട്ടനാട്

വഞ്ചിയില്‍ കുട്ടനാടിന്റെ സൗന്ദര്യം പകര്‍ത്തിയെടുക്കാന്‍ ഔട്ട് ഡോര്‍ വെഡിങ്‌ഫോട്ടോഗ്രഫി ഒരു മികച്ച അനുഭവമായിരിക്കും.

pc: vishwaant avk

കുമരകം

കുമരകം

ഹൗസ് ബോട്ടിലെ ഫോട്ടോഗ്രഫി നാടന്‍ ഭക്ഷണത്തിന്റെ അകമ്പടിയില്‍ ഒരുക്കണമെങ്കില്‍ നേരേ കുമരകത്തിനു വിട്ടോളൂ.

pc: Jiths

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന മണ്‍റോ തുരുത്തില്‍ പ്രകൃതിയൊരുക്കിയിരിക്കുന്ന വിശാലമായ ക്യാന്‍വാസില്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താം.
ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില്‍ കൂടിയുള്ള യാത്ര വിചാരിച്ചതിനേക്കാള്‍ അത്ഭുതകരമായിരിക്കും എന്നതില്‍ സംശയമില്ല.

PC: Girish Gopi

പാതിരാമണല്‍

പാതിരാമണല്‍

ഏകാന്തതയെ പ്രണയിക്കുന്നവരുടെ സങ്കേതമെന്ന അറിയപ്പെടുമെങ്കിലും മികച്ച ഫ്രെയിമുകള്‍ ഒരുക്കാന്‍ മിടുക്കിയാണ് ഈ തുരുത്ത്.
ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങളും അതില്‍ പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ വഴിയിലൂടെയുള്ള കാഴ്ചകളും ഈ നീണ്ട പാതിരാമണലില്‍ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്.

Pc: Ashwin Kumar

 വാഗമണ്‍

വാഗമണ്‍

വെഡിംഗ് ഫോട്ടോഗ്രഫി പ്രചാരത്തിലായ കാലം മുതല്‍ ഹിറ്റായി നില്‍ക്കുന്ന സ്ഥലമാണ് വാഗമണ്‍. പൈന്‍ ഫോറസ്റ്റും മൊട്ടക്കുന്നും തടാകങ്ങളും അരുവികളും നിറഞ്ഞ വാഗമണ്‍ ഇപ്പോഴും ഫോട്ടോഗ്രാര്‍മാരുടെ ലിസ്റ്റില്‍ മുന്നില്‍ത്തന്നെയാണ്.

pc:Paul Varuni

പരുന്തുംപാറ

പരുന്തുംപാറ

ഇടുക്കിയേക്കാള്‍ മിടുക്കി എന്ന വിശേഷഷമുള്ള പരുന്തുംപാറയെ ഫോട്ടോഗ്രാഫര്‍മാര്‍ മെല്ലെ സ്വീകരിച്ചു വരുന്നതേയുള്ളു. കോടമഞ്ഞും വെയിലും മാറിമാറിരുന്ന കാലാവസ്ഥയും കാഴ്ചയുടെ 360 ഡിഗ്രി വിസ്മയവുമെല്ലാം പരുന്തുംപാറയ്ക്ക് മാത്രം തരാന്‍ കഴിയുന്ന കാഴ്ചകളാണ്.

pc: Ashwin Kumar

ഫോര്‍ട്ട്‌കൊച്ചി

ഫോര്‍ട്ട്‌കൊച്ചി

ചീനവലകളും ബംഗ്ലാവുകളും കൊണ്ട് നിറഞ്ഞ കൊച്ചിയെ മാറ്റി നിര്‍ത്തി വെഡിംഗ് ഔട്ട്‌ഡോര്‍ ഫോട്ടോഷൂട്ട് വേണം എന്നു പറഞ്ഞാല്‍ പെട്ടുപോകുന്നത് ഫോട്ടോഗ്രാഫര്‍മാരാണ്. അതിനു സാക്ഷ്യമാണ് ദിവസേന വെഡിംഗ് ഔട്ട്‌ഡോര്‍ ഫോട്ടോഷൂട്ടിനായി എത്തുന്നവര്‍.

pc: kerala tourism official website

മൂന്നാര്‍

മൂന്നാര്‍

തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ പെയ്യുന്ന മഞ്ഞിനെ സാക്ഷിയാക്കി ഫോട്ടോ വേണ്ടവര്‍ക്ക് മൂന്നാറിനെ തിരഞ്ഞെടുക്കാം.

pc: tornado_twister

 ബേക്കല്‍ഫോര്‍ട്ട്

ബേക്കല്‍ഫോര്‍ട്ട്

കാസര്‍കോഡുകാരുടെ വിവാഹ ആല്‍ബങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ബേക്കല്‍ കോട്ട. വിശാലമായ കോട്ടയില്‍ കടലിനെ സാക്ഷിയാക്കി അസ്തമയ സൂര്യനെയും തിരകളെയും പകര്‍ത്തിയിരിക്കുന്ന ആല്‍ബങ്ങള്‍ ഇവിടെ എല്ലാ വീട്ടിലും കാണും.

pc: Jogesh S

വയനാട്

വയനാട്

വയനാട്ടിലെ ചുരം മുതല്‍ ഇങ്ങേയറ്റത്ത് തിരുനെല്ലിവരെയുള്ള സ്ഥലങ്ങള്‍ ഏതു തരത്തിലുള്ള ഫോട്ടോഗ്രഫിക്കും അനുയോജ്യമായ സ്ഥലങ്ങളാണ്.

pc: Bishu Naik

 പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കോഴിക്കോട് ജില്ലയിലെ പ്രധാന വിനേദ സഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. പെരുവണ്ണാമൂഴി അണക്കെട്ടും ചപ്പാത്ത് റോഡും, കാട്ടിലൂടെയുള്ള യാത്രയുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

pc: Sajetpa

കണ്ണൂര്‍ കോട്ട

കണ്ണൂര്‍ കോട്ട

കടലിലേക്ക് നോക്കിയിരിക്കുന്ന പീരങ്കികളും സൂര്യന്റെ നേര്‍ത്ത വെളിച്ചം കടന്നുവരുന്ന ജയിലറകളും ഒക്കെയുള്ള കണ്ണൂര്‍ കോട്ടയില്‍ എപ്പോള്‍ ചെന്നാലും കാണാം വെഡിംഗ് ഔട്ട്‌ഡോര്‍ ഫോട്ടോഗ്രഫി. അത്രയധികമുണ്ട് കണ്ണൂര്‍ കോട്ടയിലെ ഫോട്ടോഗ്രാഫിയുടെ മേന്‍മ.

pc:Thouseef Hameed