Search
  • Follow NativePlanet
Share
» »സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

യുനെസ്കോയുടെ ഏറ്റവും മികച്ച ലോക പൈതൃക കേന്ദ്രങ്ങളിലൊന്നാണ് കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഹംപി പട്ടണം. ചരിത്രപ്രാധാന്യവും മതാധിഷ്ഠിതവുമായ പ്രത്യേകതകൾ കൊണ്ടും അതിവിദഗ്ധമായ ശില്പകലാ വൈഭവങ്ങൾ കൊണ്ടും നിരവധി സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ ചരിത്ര സ്നേഹികളായ നിരവധിയാളുകൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരുന്നു

പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിരുന്നു ഹംപി പട്ടണം. ചൈനയിലെ ബീജിംഗ് പട്ടണം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ഹംപി. ഇത്തവണ നമുക്ക് ഹംപി നഗരത്തെക്കുറിച്ചുള്ള അസാധാരണവും വ്യത്യസ്തവുമായ വസ്തുതകളെ പറ്റി ഇവിടെനിന്ന് വായിച്ചറിയാം. ഇവയെല്ലാം തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കൂടുതലറിയാനായി തുടർന്ന് വായിക്കുക

നൂറ്റാണ്ടുകൾ പിന്നിലേക്ക്

നൂറ്റാണ്ടുകൾ പിന്നിലേക്ക്

പതിനാലാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യകാലത്താണ് ഹംപി നഗരം സ്ഥാപിതമായതെന്ന് പറയുന്നുണ്ടെങ്കിലും ഈ സ്ഥലത്തിന് അതിൽകൂടുതൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള വേഥിക്ക് കാലഘട്ടത്തിൽ ഈ സ്ഥലത്തിനെ പറ്റി പരാമർശിക്കുന്നുണ്ട്.. അതുപോലെതന്നെ പുരാതനമായ നിരവധി ഹിന്ദുമത രചനകളിൽ ഹംപി പട്ടണത്തെ ചേർത്തു വെച്ചിരിക്കുന്നത് നമുക്ക് കാണാനാവും. ചരിത്രരേഖകൾ എല്ലാം ചേർത്തുവച്ചുവായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു പ്രധാനകാര്യം ഹംപി പട്ടണം വളരെയേറെ പഴക്കമേറിയതും എന്നാൽ അതിവിശിഷ്ടവുമായ ഒരു കാലഘട്ടത്തിലാണ് ഉത്ഭവിച്ചത് എന്നാണ്. മുൻപ് തുംഗഭദ്ര എന്ന പേരിൽ അറിയപ്പെട്ടിരുന്ന പമ്പ നദിയിൽ നിന്നാണ് ഈ സ്ഥലത്തിന് ഹംപി എന്ന പേര് ലഭിച്ചത്..

PC:Apadegal

സംഗീതസാന്ദ്രമായ തൂണുകൾ

സംഗീതസാന്ദ്രമായ തൂണുകൾ

സംഗീതം ആലപിക്കുന്ന തൂണുകളെ പറ്റി എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ..? ഇല്ലെങ്കിൽ ഹംപിയിലെ സ.രി.ഗ.മ കൽത്തൂണുകളിൽ നിന്ന് ഒഴുകിവരുന്ന മണിനാദം കേട്ട് കഴിയുമ്പോൾ നിങ്ങൾ തീർച്ചയായും അത്ഭുതപ്പെടും. വിറ്റല ക്ഷേത്ര സമുച്ചയത്തിലായാണ് ഈ തൂണുകൾ സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കൽതൂണുകളിൽ കൈകൊണ്ട് പതുക്കെ കൊട്ടിയാൽ മാധുര്യമേറിയ സംഗീതത്തെനമുക്ക് അനുഭവിച്ചറിയാനാവും.

ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ വാസ്തുശിൽപ വിദ്യകളിൽ ഒന്നായിതിനെ കണക്കാക്കിയിരിക്കുന്നു. ഈ തൂണുകളുടെ അരികിൽ വന്നിരുന്നാൽ നിങ്ങൾക്ക് സംഗീതത്തിന്റെ ആത്മാവിനെ കേൾക്കാനാവും

PC:Harshap3001

 ഹംപിയിലെ തെരുവോര മാർക്കറ്റുകൾ

ഹംപിയിലെ തെരുവോര മാർക്കറ്റുകൾ

സമയത്തെ കടന്ന് പിന്നോട്ടു സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ...? എങ്കിൽ ഇന്ത്യയുടെ പുരാതനമായ തെരുവോര വിപണികളുടെ കുടക്കീഴിലേക്ക് ഒന്ന് തിരിച്ച് പോകുന്നതിനെക്കുറിച്ച് ആലോചിച്ചാലോ? ഹംപിയിലെ തെരുവോര ബസാറുകളും മാർക്കറ്റുകളും നിങ്ങളെ തീർച്ചയായും വിസ്മയഭരിതരാക്കും. ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രത്തിനുമുന്നിൽ നിന്നും വെറും ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ബസാറിലേക്ക്. പഴയ കാലങ്ങളെ വെച്ച് കണക്കിലെടുക്കുമ്പോൾ തെരുവു വീഥികളുടെ ഇരുഭാഗങ്ങളിലുമായി നിങ്ങൾക്ക് വളരെക്കുറച്ച് ബസാറുകൾ മാത്രമേ ഇന്ന് കണ്ടെത്താനാവൂ. എങ്കിലും ഇവയൊക്കെ തന്നെ നിങ്ങളെ തീർച്ചയായും വിസ്മയപെടുത്തുമെന്ന കാര്യം തീർച്ചയാണ്

PC:Srikar.agnihotram

ശ്രീരാമ ഭഗവാൻ സന്ദർശിച്ച ഇടം

ശ്രീരാമ ഭഗവാൻ സന്ദർശിച്ച ഇടം

അതെ! രാവണൻ തട്ടിക്കൊണ്ടു പോയ സീത ദേവിയെ അന്വേഷിച്ച് ഒരിക്കൽ ശ്രീരാമനും അദ്ദേഹത്തിന്റെ സഹോദരനായ ലക്ഷ്മണനും ഹംപി ദേശത്തിൽ വന്നിട്ടുണ്ടത്രേ...! ഇക്കാരണത്താൽ തന്നെ ഇതിഹാസകാവ്യമായ രാമായണത്തിലെ കാലഘട്ടവുമായി നമുക്ക് ഹംപി ദേശത്തെ ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. അതുപോലെതന്നെ വാനര രാജാവായ സുഗ്രീവൻ ഹംപിയിലെ ഗുഹകളിൽ കുറെ നാളുകൾ ചിലവഴിച്ചതായും ഐതിഹ്യങ്ങളിൽ പറയുന്നു.

PC:Ms Sarah Welch

ഹേമകുട്ട മലയുടെ ഐതിഹാസികമായ ചരിത്രം

ഹേമകുട്ട മലയുടെ ഐതിഹാസികമായ ചരിത്രം

ശിവഭഗവാൻ ഹംപിയുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന കാര്യം നിങ്ങൾക്കറിയാമോ? ഹംപിയിലെ ഹേമകുട്ട മലയിടുക്കിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ശിവഭഗവാൻ തപസ് ചെയ്തെന്ന് കരുതപ്പെടുന്നു. ആസക്തിയുടെ ദേവതകളെ തന്റെ മൂന്നാം കണ്ണിലെ കോപാഗ്നിയിൽ അദ്ധേഹം ഇവിടെവച്ചു ദഹിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ശിവ ഭഗവാനോടുള്ള അർപ്പണബോധത്തോടും ഭക്തിയോടുംകൂടി ഈ മലമുകളിൽ വന്നെത്തുന്നവർക്ക് അനുഗ്രഹസമ്പന്നമായ ജീവിതം ലഭ്യമാകുമെന്ന് വിശ്വസിച്ചുവരുന്നു. നമുക്കും ഇങ്ങോട്ടേക്ക് വന്നെത്തി ഈ വിശിഷ്ടമായ മലയിടുക്കുകളുടെ മടിയിലിരുന്ന് കൊണ്ട് പ്രാർത്ഥനയർപ്പിച്ചാലോ...?

PC:Ashwin Kumar

 ലോകത്തിലെ രണ്ടാമത്തെ വലിയ നഗരം

ലോകത്തിലെ രണ്ടാമത്തെ വലിയ നഗരം

മുൻപേ പറഞ്ഞ പോലെ ഹംപി പട്ടണം ഇന്ത്യയുടെ മധ്യകാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരുന്നു. 4000 ഹെക്ടറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയായിരുന്നു അന്ന് ഈ പട്ടണം. എന്നാൽ ഇന്ന് ഈ സ്ഥലത്തിൻറെ പലഭാഗങ്ങളിലും നാമാവശിഷ്ടമായ രീതിയിലാണ്. എങ്കിലും ഈ സ്ഥലത്തിൻറെ ഓരോ കോണിലും സന്ദർശകർക്ക് വിശിഷ്ടവും വിശാലവുമായ ചരിത്ര വിസ്മയങ്ങളെ കാണാനാവും

PC:Vipulvaibhav5

ഹനുമാന്റെ ജന്മസ്ഥാനം

ഹനുമാന്റെ ജന്മസ്ഥാനം

ഹംപിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ആഞ്ജനേയ ഹിൽസ്. ഇത് ഹനുമാന്റെ ജന്മസ്ഥലം ആണെന്ന് കരുതപ്പെടുന്നു. ഒരുപാട് ചർച്ചയ്ക്ക് സാധ്യതയുള്ള ഒരു വിഷയമാണ് ഇതെങ്കിലും ഇവിടുത്തെ തദ്ദേശീയരായ ഭക്തജനങ്ങൾ ഇത് സത്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു..

PC:IM3847

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്ഥാനം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്ഥാനം

ലോകമെമ്പാടും പ്രശസ്തി നേടിയ ഒരു ചരിത്ര സ്ഥാനം ദക്ഷിണേന്ത്യയിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും ഹംപി നഗരം മാത്രമാണ്.. അതുകൊണ്ടുതന്നെ വർഷംതോറും ലോകമെമ്പാടും നിന്നുള്ള ലക്ഷകണക്കിന് ചരിത്രാന്വേഷികളും വിനോദസഞ്ചാരികളും ഹംപി ദേശത്തിൻറെ മടിത്തട്ടിലേക്ക് എത്തിച്ചേരുന്നു. ഇവിടെ വന്നെത്തുന്ന ഏതൊരാൾക്കും മറക്കാനാവാത്ത കാഴ്ചകൾ പകർന്നു നൽകുന്ന ഹംപി ദേശത്തിലേക്കാക്കാം ഇത്തവണത്തെ നമ്മുടെ വാരാന്ത്യ യാത്ര..

PC:Manoj M Shenoy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more