» »കുത്തബ്മിനാര്‍റിന്റെ ആരും പറയാത്ത കഥ

കുത്തബ്മിനാര്‍റിന്റെ ആരും പറയാത്ത കഥ

Written By: Elizabath

നിര്‍മ്മാണവിദ്യയിലും ചരിത്രത്തിലും താല്പര്യമുള്ളവരെ ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലമാമ് കുത്തബ് മിനാര്‍. ഇഷ്ടിക കൊണ്ടു നിര്‍മ്മിച്ച ഈ മിനാരത്തിന് 238 അടി ഉയരമാണുള്ളത്. അഫ്ഗാനിസ്ഥാനിലെ നിര്‍മ്മാണ ശൈലികളില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് പണിത കുത്തബ് മിനാറിന്റെ ആരും പറയാത്ത കഥ അറിയാം...

ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരം

ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരം

ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള മിനാരങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുപ്പമേറിയതാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റര്‍ അഥവാ 237.8 അടി ഉയരമാണ് ഇതിനുള്ളത്.

കുത്തബ്മിനാറിന്റെ രഹസ്യം

കുത്തബ്മിനാറിന്റെ രഹസ്യം

ഇസ്ലാമിക് ഭരണാധികാരിയായിരുന്ന കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന കുത്തബ് മിനാറിന്റെ യഥാര്‍ഥ രഹസ്യം എന്താണെന്നും ആരാണ് നിര്‍മ്മിച്ചതെന്നും അറിയുമോ?

PC: Koshy Koshy

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍

ഖുത്തബ്മിനാര്‍ നിലനില്‍ക്കുന്ന ഖുത്തബ് കോംപ്ലക്‌സ് യഥാര്‍ഥത്തില്‍ 27 ഓളം ഹിന്ദു-ജെയ്ന്‍ ക്ഷേത്രങ്ങള്‍ നിലനിന്നിരുന്ന സ്ഥലമായിരുന്നുവത്രെ. തങ്ങളുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനായി ഇസ്ലാമിക ഭരണാധികാരികളാണ് ഇവ തകര്‍ത്തതെന്നാണ പറയപ്പെടുന്നത്. ഇപ്പോഴും ഇവയുടെ അവശിഷ്ടങ്ങള്‍ ഖുത്തബ് കോംപ്ലക്‌സില്‍ കാണാന്‍ സാധിക്കും.

PC: Manish Vohra

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഗോപുരം

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഗോപുരം

ഖുത്തബ്മിനാറിനെ പല ചരിത്രകാരന്‍മാരും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു നിര്‍മ്മിതിയായാണ് കണക്കാക്കുന്നത്. ഖുത്തബ് മിനാറിന്റെ സമീപത്തുള്ള തെരുവ് അറിയപ്പെടുന്നത് മെഹ്‌റൗലി എന്നാണ്. വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ ജ്യോതിശാസ്ത്രജ്ഞനായ മിഹിറ ജീവിച്ചിരുന്നത് ഇവിടെയാണത്രെ. കുത്തഹ് മിനാര്‍ എന്നു ഇപ്പോള്‍ വിളിക്കപ്പെടുന്ന ഈ ഗോപുരം അവര്‍ അന്ന് ജ്യോതിശാസ്ത്ര കാര്യങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ചതാണത്രെ. ഇതിനു ചുറ്റുമായി സൂര്യരാശികളെക്കുറിച്ചുള്ള വിവരണങ്ങളും ഉണ്ടായിരുന്നുവത്രെ.

PC: sandeepachetan.com travel

മറച്ചുവച്ച ഹിന്ദുലിഖിതങ്ങള്‍

മറച്ചുവച്ച ഹിന്ദുലിഖിതങ്ങള്‍

ഖുത്തബ്മിനാര്‍ ഹിന്ദു നിര്‍മ്മിതിയാണെന്ന് വാദിക്കുന്നവര്‍ക്കു പറയുവാനുള്‌ല പ്രധാനപ്പെടട് വാദം ഇതാണ്. അതായത് ഇപ്പോള്‍ അറബി ലിഖിതങ്ങള്‍ കാണുന്ന കല്ലുകളുടെ മറുവശം ഹിന്ദുലിഖിതങ്ങള്‍ ആയിരുന്നുവത്രെ ഉണ്ടായിരുന്നത്. ആ കല്ലുകള്‍ വശം മാറ്റി പുതിയ മുന്‍ഭാഗത്ത് അറബി എഴുതിചേര്‍ക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

തൂണുകളിലെ സംസ്‌കൃത വാക്യങ്ങള്‍

തൂണുകളിലെ സംസ്‌കൃത വാക്യങ്ങള്‍

ഖുത്തബ് മിനാറിനു സമീപത്തെ തൂണുകളിലും ചില നിര്‍മ്മിതികളിലും ഇപ്പോഴും സംസ്‌കൃത വാചകങ്ങള്‍ കാണാന്‍ സാധിക്കുമത്രെ.

വടക്കോട്ടുള്ള കവാടം

വടക്കോട്ടുള്ള കവാടം

ഖുത്തബ്മിനാറിന്‍ഖെ പ്രവേശന കവാടം വടക്കുഭാഗം ദര്‍ശനമായിട്ടുള്ളതാണ്. എന്നാല്‍ ഇസ്ലാം മതവിശ്വാസമനസരിച്ച് കവാടങ്ങള്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ് വേണ്ടത്. ഇതും ഖുത്തബ് മിനാര്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്ന വാദത്തെ സാധൂകരിക്കുന്നതാണ്.

താമര അടയാളങ്ങള്‍

താമര അടയാളങ്ങള്‍

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി കല്ലില്‍ കൊത്തിയ നിലയില്‍ കാണപ്പെടുന്ന താമരയുടെ അടയാളങ്ങള്‍ പറയുന്നതും ഉതൊരു ഹിന്ദു നിര്‍മ്മിതി ആണെന്നു തന്നെയാണ്. മധ്യാകാലഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ഹിന്ദു കെട്ടിടങ്ങളുടെ പ്രത്യേകത കൂടിയാണ് ഇത്തരത്തില്‍ കല്ലില്‍ കൊത്തിയ രൂപങ്ങള്‍.

PC: Sakeeb Sabakka

തൂണുകളുടെ ഭാരം 6.5 ടണ്‍

തൂണുകളുടെ ഭാരം 6.5 ടണ്‍

നിര്‍മ്മിച്ചിട്ടിന്നോളം തുരുമ്പു പിടിക്കാത്ത ഇവിടുത്തെ തൂണുകള്‍ക്ക് 6.5 ടണ്‍ ഭാരമുണ്ടെന്ന് കുറച്ചു നാള്‍ മുന്നേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പൂര്‍ണ്ണമായും ശുദ്ധ ഇരുമ്പിലാണത്രെ ഇത് പണിതിരിക്കുന്നത്.
7.21 മീറ്റര്‍ ഭാരമുള്ള ഏറ്റവും ഉയരം കൂടിയ അലങ്കാര മണിക്ക് 646 കിലോയും ഭാരമുണ്ട്.

PC: choubb

ഇഷ്ടികകൊണ്ടുള്ള ഉയരം കൂടിയ കെട്ടിടം

ഇഷ്ടികകൊണ്ടുള്ള ഉയരം കൂടിയ കെട്ടിടം

ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാര്‍ അറിയപ്പെടുന്നത്. മുകളിലേക്കുയരുന്തോറും ചുരുങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററുംമുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.

399 പടികള്‍

399 പടികള്‍

ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിനായി 399 പടികളാണുള്ളത്.

PC: Nick Dawson

പ്രവേശനമില്ലാത്ത മിനാര്‍

പ്രവേശനമില്ലാത്ത മിനാര്‍

1980ല്‍ വൈദ്യുതിത്തകരാറിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികള്‍ മിനാറിനുള്ളില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ മിനാറിനകത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുന്‍പ് ഇവിടെ മിനാറിനു മുകളില്‍ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് കുത്തബ്മിനാര്‍ സ്ഥിതി ചെയ്യുന്നത്.

Read more about: delhi monuments

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...