» »ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍

ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍

Written By: Elizabath

ഡല്‍ഹിയെന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മവരിക പാര്‍ലമെന്റുള്‍പ്പെടെയുള്ള കുറച്ച് കെട്ടിടങ്ങളും തിരക്കിട്ട് പായുന്ന കുറേ മനുഷ്യരുടേയും രൂപങ്ങളുമാണ്. എന്നാല്‍ കുത്തബ് മിനാറും ഹുമയൂണിന്റെ ശവകുടീരവും പാര്‍ലമെന്റ് മന്ദിരവും റെഡ് ഫോര്‍ട്ടും മാത്രമല്ല ഡെല്‍ഹി.

ഷോപ്പിങ് ഇനി ഡെല്‍ഹിയിലായാലോ

സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

ഡ‌ൽഹി മലയാളികളുടെ സല്ലാപ കേന്ദ്രങ്ങൾ

മഹത്തായ പാരമ്പര്യവും പൈതൃകവും ഇടകലര്‍ന്ന ഈ നഗരത്തില്‍ കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ വാസ്തുവൈവിധ്യങ്ങളും മുഗള്‍ പാമ്പര്യങ്ങളും കാണാന്‍ സാധിക്കും.

എന്നും കാണുന്ന ചിരപരിചിതമായ ഡെല്‍ഹിയുടെ മറ്റൊരു വശം നോക്കാം..

ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന മാര്‍ക്കറ്റ് സന്ദര്‍ശിക്കാം

ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന മാര്‍ക്കറ്റ് സന്ദര്‍ശിക്കാം

17-ാം നൂറ്റാണ്ടു മുതല്‍ പ്രവര്‍ത്തിക്കുന്ന ഖാരി ബാവോലി എന്ന മാര്‍ക്കറ്റ് ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന മാര്‍ക്കറ്റ് എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്.
ഖാരി ബാവോലിയുടെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഗഡോദിയ മാര്‍ക്കറ്റിലാണ് കൂടുതല്‍ സുഗന്ധവ്യജ്ഞന കടകള്‍ കണ്ടുവരുന്നത്.
1920 ലാണ് ഖാരി ബാവോലിയോട് ചേര്‍ന്ന് ഇത് സ്ഥാപിക്കുന്നത്.

PC:Michael Vito

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ ഇവിടെ എത്തുന്നതിനാല്‍ എല്ലായ്‌പ്പോഴും തിരക്ക് അനുഭവപ്പെടാറുണ്ട്.

PC:Michael Vito

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഫത്തേപൂര്‍ മസ്ജിദിനോട് ചേര്‍ന്നു ചാന്ദ്‌നി ചൗക്കിന്റെ വെസ്‌റ്റേണ്‍ എന്‍ഡിലാണ് ഖാരി ബാവോലി സ്ഥിതി ചെയ്യുന്നത്.

PC:Varun Shiv Kapur

പാണ്ഡവരുടെ തലസ്ഥാനം സന്ദര്‍ശിക്കാം

പാണ്ഡവരുടെ തലസ്ഥാനം സന്ദര്‍ശിക്കാം

മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥത്തെക്കുറിച്ച് കേട്ടിട്ടില്ലേ... പുരാന കിലാ എന്നിപ്പോല്‍ അറിയപ്പെടുന്ന സ്ഥലം പണ്ടത്തെ ഇന്ദ്രപ്രസ്ഥം ആണെന്നാണ് കരുതപ്പെടുന്നത്.

PC:Akansha2402

ഡെല്‍ഹിയിലെ പുരാതന കോട്ടകളിലൊന്ന്

ഡെല്‍ഹിയിലെ പുരാതന കോട്ടകളിലൊന്ന്

പുരാന ക്വില ഡെല്‍ഹിയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നായാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇപ്പോല്‍ കാണുന്ന രൂപത്തില്‍ പണിതത് സൂര്‍ ചക്രവര്‍ത്തിയായിരുന്ന ഷേര്‍ ഷാ സൂരിയുടെ കാലത്താണ്.

PC:Varun Shiv Kapur

ബി.സി. 1000 മുതല്‍

ബി.സി. 1000 മുതല്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ബി.സി. 1000 മുതല്‍ ഉണ്ടായിരുന്ന ഒരു നഗരമാണ് ഇതെന്നാണ്.

PC:Akhil jayachandran

മെഹ്‌റോളി

മെഹ്‌റോളി

ഡെല്‍ഹിയിലെ പുരാതനമായ ഏഴു നഗരങ്ങളിലൊന്നായാണ് മെഹ്‌റോളി അറിയപ്പെടുന്നത്. രജ്പുത് രാജാക്കന്‍മാരാണ് ഈ നഗരത്തിന് അടിസ്ഥാനമിട്ടത്.

PC:Parth.rkt

 ഖുത്ബ് മിനാര്‍

ഖുത്ബ് മിനാര്‍

മഹ്‌റൗലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ലോകപ്രശസ്തമായ ഖുത്ബ് മിനാര്‍. ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമായ ഇത് ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Bikashrd

ലോകപൈതൃക കേന്ദ്രം

ലോകപൈതൃക കേന്ദ്രം

യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ഖുത്ബ് മിനാിന് അഞ്ച് നിലകളാണുള്ളത്. 72.5 മീറ്റര്‍ ഉയരത്തിലുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് 399 പടികള്‍ ചവിട്ടി വേണം കയറുവാന്‍.

PC:Sarindam7

ഡല്‍ഹിയെക്കുറിച്ച് തീരെ അപരിചിതമായ കാര്യങ്ങള്‍

ഖുത്ബ് സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ഒട്ടേറെ നിര്‍മ്മിതികളില്‍ ഒന്നാണ് അലൈ മിനാര്‍. ഖുത്ബ് മിനാരിന്റെ ഇരട്ടി ഉയരത്തില്‍ പണിയാനായി ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദീന്‍ ഖില്‍ജിയുടെ ആശയമായിരുന്നു അലൈ മിനാര്‍. അദ്ദേഹത്തിന്റെ മരണത്തോടുകൂടി നിര്‍മ്മാണം നിലച്ച ഈ സ്മാരകം ഇപ്പോഴും അതേ അവസ്ഥയില്‍ തുടരുകയാണ്.

PC:Wikipedia

മ്യൂട്ടിനി മെമ്മോറിയല്‍

മ്യൂട്ടിനി മെമ്മോറിയല്‍

കാശ്മീരി ഗേറ്റില്‍ ഓള്‍ഡ് ടെലഗ്രാഫ് ബില്‍ഡിങ്ങിനു സമീപം സ്ഥിതി ചെയ്യുന്ന മ്യൂട്ടിനി മെമ്മോറിയല്‍ രാജ്യസ്‌നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സ്മാരകമാണിത്.

PC :Anupamg

നാടോടി കലാകാരന്‍മാരെ കാണാം

നാടോടി കലാകാരന്‍മാരെ കാണാം

എല്ലാവിധ സംസ്‌കാരങ്ങളും ചേര്‍ന്ന് കിടക്കുന്ന ഒരിടമാണ് ഡെല്‍ഹി. അത്തരത്തിലുള്ള ഇവിടെ നാടന്‍ കലാകാരന്‍മാരെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
പടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ കഥ്പുട്‌ലി എന്ന ചേരി പ്രദേശത്ത് 800 ഓളം നാടന്‍ കലാകാരന്‍മാര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

PC:Abhishek Saha

Read more about: delhi monuments epic forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...