Search
  • Follow NativePlanet
Share
» »സാഹസികരേ.. ശാന്തരാകൂ!! ഇതാ വരൂ ഉത്തരാഖണ്ഡിലേക്ക്.. ഈ വിന്‍റർ അടിച്ചുപൊളിക്കാം

സാഹസികരേ.. ശാന്തരാകൂ!! ഇതാ വരൂ ഉത്തരാഖണ്ഡിലേക്ക്.. ഈ വിന്‍റർ അടിച്ചുപൊളിക്കാം

സാഹസിക സഞ്ചാരികളെ തൃപ്തരാക്കുന്ന എന്തൊക്കെ കാര്യങ്ങൾ ഉത്തരാഖണ്ഡിലുണ്ടെന്നു നോക്കാം...

വിന്‍ററിന്‍റെ തണുപ്പും കുളിരും ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്ന് ഉത്തരാഖണ്ഡ്. പ്രായഭേദമന്യ, ഇന്ത്യക്കാരും വിദേശ സഞ്ചാരികളുമെല്ലാം സാഹസിക യാത്രകൾക്കായി ഇവിടേക്ക് വരുന്നു. ജമ്മു കാശ്മീരും ഹിമാചൽ പ്രദേശുമെല്ലാം ഒപ്പത്തിനൊപ്പം നിൽക്കുമെങ്കിലും അവർക്കൊന്നും അവകാശപ്പെടുവാനാവാത്ത ഒരു സൗന്ദര്യം മഞ്ഞുകാലത്തെ ഉത്തരാഖണ്ഡിനുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടാണ് വിന്‍ററിൽ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി സഞ്ചാരികൾ ഇവിടം തിരഞ്ഞെടുക്കുന്നത്. തണുപ്പുകാലത്തെ, ഈ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞിൽ ഉത്തരാഖണ്ഡിൽ ചെയ്യുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. സാഹസിക സഞ്ചാരികളെ തൃപ്തരാക്കുന്ന എന്തൊക്കെ കാര്യങ്ങൾ ഉത്തരാഖണ്ഡിലുണ്ടെന്നു നോക്കാം...

 ഉത്തരാഖണ്ഡിലെ വിന്‍റർ

ഉത്തരാഖണ്ഡിലെ വിന്‍റർ

ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഉത്തരാഖണ്ഡിലെ ശൈത്യകാര്യത്തിന് നീളമല്പം കൂടുതലാണ്, ഒക്ടോബറിൽ ആരംഭിച്ച് മാർച്ച് വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ തണുപ്പുകാലം. അതിനാൽ ഈ സമയത്ത് ഉത്തരാഖണ്ഡിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യുവാനും അവധി നോക്കി വരുവാനുമെല്ലാം സഞ്ചാരികൾക്ക് ഒരുപാട് സമയവുമുണ്ട്.

നല്ല രീതിയിൽ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ, ഈ സമയത്തെല്ലാം അഞ്ച് ഡിഗ്രിയോ അതിൽ താഴെയോ ആയിരിക്കും താപനില. ഹിമാലയൻ പർവ്വത നിരകളോട് ചേർന്നു നിൽക്കുന്ന ഇടങ്ങളിൽ തണുപ്പ് പിന്നെയും കൂടും. ഔലിയിലാണ് ഏറ്റവും കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന സ്ഥലം. സംസ്ഥാനത്തെ മറ്റു ചിലയിടങ്ങളിലേക്ക് മഞ്ഞുകാലത്ത് പ്രവേശനവും ഉണ്ടായിരിക്കില്ല.

PC:Neha Maheen Mahfin/ Unsplash

ഉത്തരാഖണ്ഡ് ട്രക്കിങ്

ഉത്തരാഖണ്ഡ് ട്രക്കിങ്

തണുപ്പു നിറഞ്ഞ കാറ്റും മഞ്ഞുവീഴ്ചയും എല്ലാം ആസ്വദിച്ച് കന്നും മലയും കയറി പുതിയ ഇടങ്ങളിലേക്ക് ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടെ ട്രക്കിങ് പരീക്ഷിക്കാം,. ഉത്തരാഖണ്ഡിന്റെ വിവിധ ഇടങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന നിരവധി ട്രക്കിങ്ങുകൾ ഇവിടെ ലഭ്യമാണ്.

ഹർ കി ഡൂൺ ട്രക്ക്, ബ്രഹ്മതാൽ ട്രക്ക്, നാഗ് ടിബ്ബാ വിന്‍റർ ട്രക്ക്, ദയാരാ ബുഗ്യാൽ ട്രക്കിങ് എന്നിങ്ങനെ നിരവധി ട്രക്കിങ്ങുകൾ നിങ്ങള്‍ക്ക് സമയവും സൗകര്യവും പോലെ തിരഞ്ഞെടുക്കാം.
മഞ്ഞിൽ പുതച്ചു കിടക്കുന്ന വഴികളും പർവ്വതങ്ങളും കാണാം എന്നതാണ് വിന്‍റർ ട്രക്കിങ്ങുകളെ പ്രസിദ്ധമാക്കുന്നത്. ചെറിയ ഗ്രാമങ്ങളിലൂടെ കയറി, അവരുടെ ജീവിതവും സംസ്കാരവും അടുത്തറിഞ്ഞ് രുചി വൈവിധ്യങ്ങൾ കൂടി പരീക്ഷിക്കുവാൻ കഴിയുന്ന രീതിയിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

PC:Subhadeep Saha/ Unspalsh

 ഉത്തരാഖണ്ഡ് സ്കീയിങ്

ഉത്തരാഖണ്ഡ് സ്കീയിങ്

മഞ്ഞുകാലത്ത് ഉത്തരാഖണ്ഡിൽ ഏറ്റവുമധികം ആരാധകരുള്ള കാര്യം ഇവിടുത്തെ സ്കീയിങ്ങിനാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. അതില്‍ തന്നെ ലോകപ്രസിദ്ധമാ സ്ഥലം ഗര്‍വാൾ റീജിയണിൽ സ്ഥിതി ചെയ്യുന്ന ഔലിയാണ്. സ്കീയിങ്ങിന്‍റെ ലോകതലസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടുത്തെ സ്കീയിങ് സ്ലോപ്പുകൾ ലോകപ്രസിദ്ധമാണ്. ചാംപ്യന്മാർ മുതൽ തുടക്കക്കാർ വരെ ഇവിടെ ഈ സമയത്ത് പരിശീലനത്തിനും മത്സരങ്ങൾക്കുമായി എത്തുന്നു.

ഇന്ത്യയുടെ 'സ്കീയിങ് വില്ലേജ്' എന്നും ഇവിടം അറിയപ്പെടുന്നു. മിക്ക സമയത്തും മഞ്ഞുവീഴ്ചയുള്ള ഈ പ്രദേശത്തെ ഔലിയെ വർഷം മുഴുവനും സന്ദർശിക്കുവാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. നിലവില്‍ നവംബർ മുതൽ മാർച്ച് വരെയാണ് ഔലിയിൽ സ്കീയിങ്ങിന് പറ്റിയ സമയം. മാത്രമല്ല, ഉടൻതന്നെ ഔലി നാഷണൽ വിന്‍റർ ഗെയിംസിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.

PC: Smaran Alva/ Unspalsh

സ്കീയിങ്ങിന് പ്രസിദ്ധമായ മറ്റിടങ്ങൾ

സ്കീയിങ്ങിന് പ്രസിദ്ധമായ മറ്റിടങ്ങൾ

ഔലി കൂടാതെ സ്കീയിങ്ങിന് പ്രസിദ്ധമായ വേറെയും സ്ഥലങ്ങള്‍ ഉത്തരാഖണ്ഡിലുണ്ട്. ബേതുഇദാർ, ദയറ ബുഗ്യാൽ, മുണ്ടാലി, ഖലിയ ടോപ്പ് എന്നിവിടങ്ങളാണ് അതിൽ ചിലത്. ഇതിൽ ഖലിയ ടോപ്പ് സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണുള്ളത്. ഇവിടെ നിന്നാൽ കുമയൂണി ജില്ലയിലെ പഞ്ചചൂലി, രാജ്രംഭ, ഹർദിയോൾ, നന്ദ കോട് തുടങ്ങിയ സ്ഥലങ്ങളുടെ കാഴ്ച കാണുകയും ചെയ്യാം.‌‌

PC:Banff Sunshine Village/ Unspalsh

ഉത്തരാഖണ്ഡ് റിവർ റാഫ്ടിങ്

ഉത്തരാഖണ്ഡ് റിവർ റാഫ്ടിങ്

ഉത്തരാഖണ്ഡിലെ വിന്‍ർ സ്പോർട്സുകളിൽ ഏറ്റവും സാഹസികമായതും ഏറ്റവുമധികം ആളുകൾക്ക് പരിചിതവുമായ ഒന്നാണ് ഇവിടുത്തെ റിവർ റാഫ്ടിങ്. ഇന്ത്യയുടെ സാഹസിത തലസ്ഥാനമായ ഋഷികേശിൽ ഗംഗാ നദിയിൽ വെച്ചാണ് ഇവിടുത്തെ റാഫ്ടിങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികൾ ഇതിനായി മാത്രം ഇവിടെ എത്തുന്നു.

ചമ്പാവത് ജില്ലയിലെ തനക്പൂരിലൂടെ ഒഴുകുന്ന സരയുവിന്റെ കൈവഴിയായ ശാരദ നദിയിലും റിവർ റാഫ്ടിങ് നടത്താം. തനക്പൂരിലെ ചരൺ മന്ദിറിനും 13 കിലോമീറ്റർ അകലെയുള്ള ബൂം തപസ്വി ബാബ ആശ്രമത്തിനും ഇടയിലുള്ള 4 റാപ്പിഡുകളിലൂടെ ആണ് ഈ റാഫ്ടിങ് കടന്നുപോകുന്നത്. നദിയുടെയും മലയിടുക്കുകളുടെയും വെള്ളക്കെട്ടിൻരെയും പാറക്കെട്ടുകളുടെയും സൗന്ദര്യം ആസ്വദിച്ചുള്ള ഒരു സാഹസിക യാത്രയാണിത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് റിവർ റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യമായ സമയം.

PC:Vince Fleming / Unspalsh

തണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾതണുത്ത് ചിൽ ആകണോ? മൈനസ് ഡിഗ്രിയിലെ ഏറ്റവും തണുത്ത കാലാവസ്ഥ, അറിയാം ഈ ഇന്ത്യൻ സ്ഥലങ്ങൾ

 ഉത്തരാഖണ്ഡ്- പാരാഗ്ലൈഡിങ്

ഉത്തരാഖണ്ഡ്- പാരാഗ്ലൈഡിങ്

പറന്നു നടന്നു കാഴ്ചകൾ കാണുവാനാണ് താല്പര്യമെങ്കിൽ ഉത്തരാഖണ്ഡിൽ പാരാഗ്ലൈഡിങ് നടത്താം. മലകൾക്കു മുകളിലൂടെ, മരങ്ങലെയും കെട്ടിടങ്ങളെയും താഴെയാക്കി പറന്നുല്ലസിക്കുവാനും അതിൽ ഏറ്റവും ഭംഗിയാർന്ന ദൃശ്യങ്ങൾ ആസ്വദിക്കുവാനും ഇവിടുത്തെ പാരാഗ്ലൈഡിങ് സഹായിക്കുന്നു. മുക്തേശ്വർ, റാണിഖേത് എന്നിവിടങ്ങളാണ് പാരാഗ്ലൈഡിങ്ങിന് പ്രസിദ്ധമായിട്ടുള്ളത്.
മഞ്ഞുകാലത്ത് ട്രെക്കിങ്ങിനും ക്യാമ്പിംഗിനും ഇവിടെ പ്രത്യേകം സൗകര്യങ്ങളും ലഭ്യമാണ്.

PC:Vlad Hilitanu/ Unspalsh

കാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾകാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾ

ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്ഉത്തരാഖണ്ഡിന്‍റെ ഉട്ടോപ്യ മുതൽ തുടങ്ങാം; ഗർവാള്‍ റീജിയണിലെ മഞ്ഞുകാഴ്ചകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X