Search
  • Follow NativePlanet
Share
» »ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, യാത്ര വന്ദേ ഭാരതിൽ

ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, യാത്ര വന്ദേ ഭാരതിൽ

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ് സമയം, ഷെഡ്യൂൾ, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം..

ദക്ഷിണേന്ത്യയിലെ ട്രെയിൻ യാത്രകളിലെ വലിയ മാറ്റങ്ങൾക്കു മുന്നോടിയായി മെയ്ക്ക് ഇൻ ഇന്ത്യയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആരംഭിച്ചത് വാർത്തായിരുന്നുയ ബെംഗളുരു വഴി ചെന്നൈ, മൈസൂരു നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന രീതിയിൽ വരുന്ന ഈ എക്സ്പ്രസ് ഇന്ത്യയിയിലെ അ‍ഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസ് ആണ്. നിലവിൽ ഈ വഴി സർവീസ് ശതാബ്ദി എക്സ്പ്രസിനൊപ്പം തന്നെ വന്ദേ ഭാരത് എക്സ്പ്രസും സർവീസ് നടത്തും.

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ് സമയം, ഷെഡ്യൂൾ, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം..

ഏറ്റവും പുതിയ പതിപ്പ്

ഏറ്റവും പുതിയ പതിപ്പ്

ഇന്ത്യയിൽ നിലവില്‍ സർവീസ് നടത്തുന്ന എല്ലാ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെയും പരിഷ്കരിച്ച, ഏറ്റവും പുതി പതിപ്പ് ട്രെയിനാണ് ചെന്നൈ-ബാംഗ്ലൂർ-മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. എക്സിക്യൂട്ടീവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് യാത്രയ്ക്കുള്ളത്. എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളും ആണ് ട്രെയിനിനുള്ളത്. എക്‌സിക്യുട്ടീവ് ക്ലാസിലെ സീറ്റുകള്‍ക്ക് 180 ഡിഗ്രി കറങ്ങുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 16 കോച്ചുകളുള്ള ട്രെയിനിൽ 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടെന്നാണ് കണക്ക്.

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ്-ടിക്കറ്റ് നിരക്ക്

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ്-ടിക്കറ്റ് നിരക്ക്

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ യാത്രയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആകെ പിന്നിടുന്ന ദൂരം 504 കിലോമീറ്ററാണ്. ഇത് 6 മണിക്കൂർ 40 മിനിറ്റിൽ അതായത് 7 മണിക്കൂറിൽ താഴെ സമയംകൊണ്ട് പിന്നിടാൻ കഴിയും.

വന്ദേ ഭാരത് എക്‌സ്‌പ്രസിൽ മൈസൂരുവിനും ചെന്നൈയ്ക്കും ഇടയിൽ ഇക്കോണമി ക്ലാസിലോ എസി ചെയർ കാറിലോ യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന നിരക്ക് 921 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 1,880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൈസൂരുവിനും ബെംഗളൂരുവിനുമിടയിൽ ഇക്കണോമി ക്ലാസിൽ 368 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 768 രൂപയും ഈടാക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു . കണക്കുകളനുസരിച്ച് വന്ദേ ഭാരതിലെ ടിക്കറ്റ് നിരക്ക് ശതാബ്ദി നിരക്കുകളേക്കാൾ ഏകദേശം 39% കൂടുതലാണ്. റിസർവേഷൻ, കാറ്ററിംഗ് ചാർജുകൾക്കായി എ/സി ചെയർ കാറിന് 40 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 75 രൂപയും അധികമായി ചേർത്തിട്ടുണ്ട്.

ട്രെയിൻ നമ്പർ

ട്രെയിൻ നമ്പർ

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് ട്രെയിൻ നമ്പർ
വന്ദേ ഭാരത് എക്‌സ്‌പ്രസ് ചെന്നൈയിൽ നിന്ന് (MAS) മൈസൂരുവിലേക്കും (MYS)പോകുമ്പോൾ ട്രെയിൻ നമ്പർ 20607 ഉം മൈസൂരിൽ നിന്നു ചെന്നൈയിലേക്കുള്ള മടക്കയാത്രയ്ക്ക്ട്രെയിൻ നമ്പർ 20608 ഉം ആയിരിക്കും ട്രെയിൻ നമ്പർ.

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് ട്രെയിൻ സമയക്രമം

ചെന്നൈ-ബാംഗ്ലൂർ-മൈസൂർ വന്ദേ ഭാരത് ട്രെയിൻ സമയക്രമം

ചെന്നൈ-ബാംഗ്ലൂർ-മൈസൂര്‍

ചെന്നൈ-ബാംഗ്ലൂർ-മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 05:50 ന് യാത്ര ആരംഭിക്കും. 359 കിലോമീറ്റർ സഞ്ചരിച്ച് രാവിലെ 10:25ന് ബെംഗളൂരു സിറ്റി ജങ്ഷനിലെത്തും. ട്രെയിൻ ജംഗ്ഷനിൽ 5 മിനിറ്റ് നിർത്തി 10:30 ന് യാത്ര തുരും. 137.6 കിലോമീറ്റർ സഞ്ചരിച്ച് ഉച്ചയ്ക്ക് 12:30 ന് മൈസൂരു ജംഗ്ഷനിൽ എത്തിച്ചേരും.

മൈസൂർ-ബാംഗ്ലൂർ-ചെന്നൈ

മടക്കയാത്രയിൽ വന്ദേ ഭാരത് എക്സ്പ്രസ് മൈസൂരു ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1:05 ന് പുറപ്പെട്ട് 2:55 ന് ബെംഗളൂരു സിറ്റി ജംഗ്ഷനിലെത്തും. 5 മിനിറ്റ് നിർത്തിയ ശേഷം, ട്രെയിൻ ബെംഗളൂരു സിറ്റി ജംഗ്ഷനിൽ നിന്ന് 3:00 മണിക്ക് പുറപ്പെടും. രാത്രി 7:35 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

സർവീസ് നടത്തുന്ന ദിവസങ്ങളും സ്റ്റോപ്പും

സർവീസ് നടത്തുന്ന ദിവസങ്ങളും സ്റ്റോപ്പും

ചെന്നൈ-ബെംഗളൂരു-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറ് ദിവസവും ഓടും. ബുധനാഴ്ച ഒഴികെ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ- ആഴ്ചയിലെ ആറ് ദിവസങ്ങളിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ട്രെയിനിന് ചെന്നൈ സെൻട്രലിനും മൈസൂരുവിനുമിടയിൽ ബെംഗളൂരു സിറ്റി ജംഗ്ഷനിൽ മാത്രമേ സ്റ്റോപ്പ് ഉള്ളൂ.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

ട്രെയിൻ വേഗത

ട്രെയിൻ വേഗത

സാധാരണഗതിയിൽ വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത വരെ കൈവരിക്കുവാൻ സാധിക്കുമെങ്കിലും മൈസൂർ-ബാംഗ്ലൂർ -ചെന്നൈ റൂട്ടിൽ 75-77 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ഓടുന്നത്.

ശതാബ്ദി എക്സ്പ്രസും വന്ദേ ഭാരത് എക്സ്പ്രസും

ശതാബ്ദി എക്സ്പ്രസും വന്ദേ ഭാരത് എക്സ്പ്രസും

സമയ ലാഭവും സുഖകരവുമായ യാത്രയാണ് വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള ശതാബ്ദി എക്സ്പ്രസ് രാവിലെ 6 മണിക്ക് ചെന്നൈയിൽ നിന്നു പുറപ്പെട്ടാൽ 8.50ന് ജോലാർപേട്ട ജങ്ഷനിലും 10.45am/10.50am ന് കെഎസ്ആർ ബെംഗളൂരുവിലും ഉച്ചയ്ക്ക് 1 മണിക്ക് മൈസൂർ ജംഗ്ഷനിലും എത്തിച്ചേരും. 7 മണിക്കൂറാണ് ഈ യാത്രയ്ക്കെടുക്കുന്നത്.

തിരിച്ച് മൈസൂരിൽ നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് ഉച്ചയ്ക്ക് 2.15ന് ട്രെയിൻ പുറപ്പെട്ട് 4.10pm/4.15pmന് ബെംഗളൂരുവിലെത്തി, 6.25ന് ജോലാർപേട്ട ജങ്ഷനിൽ എത്തി, ഇവിടുന്ന് രാത്രി 9.30നാണ് ട്രെയിൻ ചെന്നൈയിലെത്തുക. ആകെ യാത്രാ സമയം 7.15 മണിക്കൂർ ആണ്.

പണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാംപണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാം

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X