Search
  • Follow NativePlanet
Share
» »കണ്‍മുന്നില്‍ കാണാവുന്ന അത്ഭുതങ്ങൾ, വാരണാസി എന്ന അത്ഭുതഭൂമി!

കണ്‍മുന്നില്‍ കാണാവുന്ന അത്ഭുതങ്ങൾ, വാരണാസി എന്ന അത്ഭുതഭൂമി!

By അനുപമ രാജീവ്

അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുമ്പോൾ, അല്ലെങ്കില്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ നമ്മള്‍ മനസില്‍ ഉരുവിടുന്ന വാക്കാണ് അത്ഭുതം. ഇന്ത്യയിലെ പ്രാചീന നഗരമായ വാരണാസിയില്‍ ചെല്ലുമ്പോള്‍ അത്ഭുതം എന്ന വാക്ക് ഉരുവിട്ടുകൊണ്ടേയിരിക്കും. മുമ്പ് ബനാറസ് എന്നറിയപ്പെട്ടിരുന്ന ഈ പുണ്യഭൂമി ആശ്ചര്യം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണെന്ന് തോന്നിപോകും, അവിടുത്തെ കാഴ്ചകള്‍ കാണുമ്പോള്‍.

ശിവപ്രതിമകളുടെ വലുപ്പം കാണണോ?ശിവപ്രതിമകളുടെ വലുപ്പം കാണണോ?

പുണ്യപുരാണനഗരം പ്രാചീന നഗരം എന്നൊക്കെ വാരണാസിയെ വിശേഷിപ്പിക്കുമ്പോള്‍ മനസിലേക്ക് പേരാല്‍ വേര് പോലെ ആഴ്ന്നിറങ്ങുന്ന കാര്യം പഴമ എന്ന വാക്ക് തന്നെ. പഴമ എന്ന വാക്കിന് രണ്ട് അര്‍ഥമുണ്ട് ഒന്ന് പഴകി നശിച്ചത്. രണ്ടമത്തേത് പൈതൃകം കാത്ത് സൂക്ഷിക്കുന്നത്. വാരണാസിയിലെ പഴമയ്ക്ക് രണ്ടാമത്തെ അര്‍ത്ഥമാണ് നമുക്ക് നല്‍കാന്‍ കഴിയുക.

സര്‍പ്പദോഷ പരിഹാരത്തി‌ന് കുക്കേസുബ്രഹ്മണ്യസര്‍പ്പദോഷ പരിഹാരത്തി‌ന് കുക്കേസുബ്രഹ്മണ്യ

അഭിമാനത്തിന്‍റെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍, ഊര്‍ജസ്വലതയുടെ പ്രതീകമായി പ്രവഹിക്കുന്ന ഗംഗാനദിയും, അസ്വസ്ഥരായ ജനങ്ങളും, മുഴങ്ങുന്ന മണി നാദവും ബഹളമയമായ തെരുവുകളും വാരണാസി എന്ന നഗരത്തിന്‍റെ ഭംഗിക്ക് മാറ്റ് കൂട്ടുകയാണ്. അവിടെ നില്‍ക്കുമ്പോള്‍ അതിന്‍റെ അസ്വസ്ഥകളില്‍ നിന്ന്, അത് പകരുന്ന ആസക്തിയില്‍ നിന്ന് വേര്‍ പിരിയാന്‍ എങ്ങനെ തോന്നും. മതിവരാത്ത കാഴ്ചകള്‍ കണ്ണിനെ ആനന്ദിപ്പിക്കുമ്പോള്‍ വാരണാസിയില്‍ നിന്നുള്ള തിരിച്ച് വരവ് മനസില്‍ മുറിപ്പാടുകള്‍ തീര്‍ക്കുമെന്നകാര്യത്തില്‍ സംശയം വേണ്ട.

ബാഹുബലിയെ കാണാൻ ഒരു യാത്രബാഹുബലിയെ കാണാൻ ഒരു യാത്ര

ഇതൊക്കെ ചേര്‍ന്നുള്ള പ്രത്യേക അനുഭൂതി പകരുന്ന ഇത്തരത്തില്‍ ഒരു നഗരം വേറേ എവിടേയുണ്ട്. ലോകം മുഴുവന്‍ കണ്ട് തീര്‍ത്തു എന്ന് അഹങ്കരിക്കുന്നവര്‍ പോലും വാരണസിയില്‍ എത്തുമ്പോള്‍ തലതാഴ്ത്തി നില്‍ക്കുന്നത് ആ നഗരത്തിന്‍റെ അപൂര്‍വത കൊണ്ട് മാത്രമായിരിക്കും.

എണ്ണിയാലൊടുങ്ങാത്ത അത്ഭുതങ്ങളില്‍ നിന്ന് ചിലത് മാത്രം നമുക്കൊന്ന് കണ്ടു നോക്കാം.

അഹല്യ ഘട്ട്, അത്ഭുതങ്ങള്‍ നിറങ്ങളിലാണ്

അഹല്യ ഘട്ട്, അത്ഭുതങ്ങള്‍ നിറങ്ങളിലാണ്

ഗംഗാതീരത്തെ എല്ലാ ഘട്ടുകളും നിങ്ങള്‍ കണ്ട് തീര്‍ക്കുമ്പോള്‍ മനസില്‍ വര്‍ണങ്ങള്‍ ചാലിച്ച് ഒര്‍മ്മയില്‍ നിറയുന്ന ഘട്ടാണ് അഹല്യ ഘട്ട്.

ഒരു ചായ, നാവ് രുചിക്കട്ടെ അത്ഭുതം...

ഒരു ചായ, നാവ് രുചിക്കട്ടെ അത്ഭുതം...

അതിരാവിലെ തെരുവുകളിലൂടെ അലയുമ്പോള്‍ അവിടെ കിട്ടുന്ന ഒരു ചായ കുടിക്കാന്‍ മറക്കരുത്. ചെറിയ ചായക്കടയില്‍ നിന്ന് പാലും പഞ്ചസാരയും ചേര്‍ത്ത് കിട്ടുന്ന ചായ വലിച്ച് കുടിക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് വാരണാസിയുടെ പുതുരുചിയാണ്.

അത്ഭുതങ്ങൾ തേടി, തുഴക്കാരന്റെ കൂടെ

അത്ഭുതങ്ങൾ തേടി, തുഴക്കാരന്റെ കൂടെ

അതിരാവിലെതന്നെ ഗംഗയുടെ വിരിമാറിലൂടെ ഒരു ബോട്ട് സവാരി നടത്തുന്നത് അത്ഭുതകാഴ്ചകൾ കാണാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുക. ഗംഗയിൽ നിന്ന് വാരണാസി മുഴുവൻ നോക്കി കാണാം.

പൂജയ്ക്ക് എടുക്കുന്ന പൂക്കൾ

പൂജയ്ക്ക് എടുക്കുന്ന പൂക്കൾ

വാരണാസിയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് ഒരു പക്ഷെ പൂക്കളായിരിക്കും. പൂജകൾക്ക് പൂക്കൾ ആവശ്യമുള്ളതുകൊണ്ട് ക്ഷേത്രങ്ങളുടെ അരികിൽ പൂക്കച്ചവടക്കാരെ കാണാൻ കഴിയും. കുറച്ച് പുഷ്പങ്ങൾ വാങ്ങി ദേവന് സമർപ്പിക്കാം.

കാണുമ്പോൾ ഗൗരവം, പറയുന്നതോ തമാശകൾ

കാണുമ്പോൾ ഗൗരവം, പറയുന്നതോ തമാശകൾ

വളരെ ഗൗരവത്തോടെ ഇരിക്കുന്ന സന്യാസികളെ നിങ്ങൾക്ക് വാരണാസിയുടെ പലകോണുകളിലും കാണാം. പക്ഷെ അവരോട് സംസാരിച്ച് നോക്കുമ്പോഴാണ് അവർ അത്ര ഗൗരവക്കാരല്ലെന്ന് മനസിലാകുക.

ചിലതൊക്കെ വാങ്ങാം

ചിലതൊക്കെ വാങ്ങാം

നമ്മൾ എവിടെ യാത്ര ചെയ്താലും അവിടെ ഒരു ഷോപ്പിംഗ് നടത്താറുണ്ട്. വാരണാസിയിൽ ചെന്നാൽ എന്ത് ഷോപ്പിംഗ് എന്ന് വിചാരിക്കരുത്. ഇവിടുത്തെ തെരുവുകളിൽ നിങ്ങൾക്ക് വാങ്ങാനുള്ള കൗതുക വസ്തുക്കൾ ധാരളമുണ്ട്. വാങ്ങുമ്പോൾ വിലപേശുന്ന കാര്യം മറക്കേണ്ട.

വിശുദ്ധ പശുക്കൾ

വിശുദ്ധ പശുക്കൾ

വാരണാസിയിലെ മറ്റൊരു കാഴ്ചയാണ് അലഞ്ഞ് തിരിയുന്ന പശുക്കൾ. പശുക്കളെ കണ്ട് ഭയക്കുകയൊന്നും വേണ്ട. അവ നിങ്ങളെ ഉപദ്രവിക്കില്ല.

വിദേശികൾ കണ്ടെത്തുന്ന അത്ഭുതങ്ങൾ

വിദേശികൾ കണ്ടെത്തുന്ന അത്ഭുതങ്ങൾ

ധാരാളം വിദേശ സഞ്ചാരികൾ വാരണാസിയിൽ എത്തിച്ചേരാറുണ്ട്. അവരുടെ ക്യാമറക്കണ്ണുകൾക്ക് മുൻപിൽ വാരണാസി എപ്പോഴും വിസ്മയം തീർക്കാറുണ്ട്. ഇവിടെ എത്തുന്ന വിദേശികളിൽ ചിലർ യോഗയും ധ്യാനവും നൃത്തവുമൊക്കെ പരിശീലിച്ചിട്ടെ മടങ്ങിപോകാറുള്ളു.

പൂർണ സുരക്ഷിതത്വം

പൂർണ സുരക്ഷിതത്വം

എപ്പോഴും ജനനിബിഢമായ സ്ഥലമാണ് വാരണാസി അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുകയെന്നത് ഇവിടുത്തെ പൊലീസിന്റെ കടമായാണ്. വാരണാസിയിൽ കാണുന്ന ഒരു കാഴ്ച.

മരണം എന്ന അത്ഭുതം

മരണം എന്ന അത്ഭുതം

അത്ഭുതങ്ങളിൽ ഏറ്റവും വലിയ അത്ഭുതം മരണമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന നാം പെട്ടെന്ന് ഒരു ദിവസം നിശ്ചലനാകുന്നു. പിന്നീട് എന്ത് നമുക്ക് സംഭവിക്കുന്നു അറിയില്ല. വാരണാസിയിൽ എത്തി മരണം സംഭവിച്ചാൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.

തീരാത്ത അത്ഭുതങ്ങൾ

തീരാത്ത അത്ഭുതങ്ങൾ

വാരണാസിയിലെ അത്ഭുതങ്ങൾ ഇനിയും ഉണ്ട്. പെട്ടെന്നൊന്നും അത് കണ്ടു തീർക്കാൻ കഴിയില്ല. അവസാനിക്കാത്ത അത്ഭുങ്ങളുമായി വാരണാസി നിങ്ങളെ കാത്ത് നിൽക്കുകയാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X