Search
  • Follow NativePlanet
Share
» »വര്‍ക്കല ബീച്ചിനേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

വര്‍ക്കല ബീച്ചിനേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

By Staff

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല ബീച്ചില്‍. പരന്നുകിടക്കുന്ന അറബിക്കടലിന്റെ ഭംഗി നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഈ തീരത്ത് നിന്ന് കണ്ട് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10

സൂര്യനിലേക്ക് ഉയര്‍ന്ന്, അറബിക്കടലിനെ വണങ്ങി നില്‍ക്കുന്ന തെങ്ങുകള്‍ക്ക് ചുവട്ടിലൂടെ സഞ്ചരിക്കാന്‍ നിര്‍മ്മിച്ച പാതയിലൂടെ കടല്‍ക്കാഴ്ചകളും സൂര്യോദയവും അസ്തമയവും കണ്ടറിഞ്ഞ് യാത്ര ചെയ്യുന്ന സഞ്ചാരികളെ തണുപ്പിക്കാന്‍ കടല്‍കടന്ന് എത്തുന്ന തണുത്ത കാറ്റുകൂടിയാകുമ്പോള്‍ വര്‍ക്കല ബീച്ചില്‍ ചിലവിട്ട നിമിഷങ്ങള്‍ അവിസ്മരണീയമാകും.

വര്‍ക്കല ബീച്ചിലേക്ക് യാത്ര ചെയ്യുമ്പോള്‍

വര്‍ക്കല ബീച്ച് തേടി യാത്ര ചെയ്യുമ്പോള്‍ അത് എവിടെയാണെന്ന് അറിയണം. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടേക്ക് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ വര്‍ക്കലയില്‍ എത്താം. കൊല്ലത്ത് നിന്നും ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. വര്‍ക്കല നഗരത്തില്‍ നിന്ന് 10 മിനുറ്റ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം.

താമസിക്കാന്‍

വര്‍ക്കലയില്‍ താമസിക്കാന്‍ സുന്ദരമായ നിരവധി ഹോട്ടലുകള്‍ ഉണ്ട്. La Mirban Beach Resor, Signature Residence Ayurvedic Beach Resort, എന്നിവ മികച്ച ഹോട്ടലുകളാണ്. നിരക്കു കുറഞ്ഞ ബഡ്ജറ്റ് ഹോട്ടലുകളാണ് പരതുന്നതെങ്കിൽ Shiva Garden Homestay തെരഞ്ഞെടുക്കാം.

വര്‍ക്കല ബീച്ചിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

റിലാക്സ് ചെയ്യാൻ ഒരു ബീച്ച്

റിലാക്സ് ചെയ്യാൻ ഒരു ബീച്ച്

ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ ബീച്ചാണ് വർക്കല ബീച്ച്. അതികം തിരക്കൊന്നും വർക്കല ബീച്ചിൽ ഇല്ല. അതിനാൽ സ്വസ്ഥമായി ഒരിടത്ത് ഇരിക്കുകയോ തിരമാല നോക്കി നടക്കുകയോ ചെയ്യാം.

Photo Courtesy: Podman123

അസ്തമയം

അസ്തമയം

വർക്കല ബീച്ചിൽ എത്തിയാൽ തീർച്ചയായും കണ്ട് അനുഭവിക്കേണ്ട ഒരു കാഴ്ച ഇവിടുത്തെ അസ്തമയം തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സുന്ദരമാണ് ഇവിടുത്തെ അസ്തമയ കാഴ്ച.

Photo Courtesy: shyamlal.t.pushpan

വര്‍ക്കല ഫോര്‍മേഷന്‍

വര്‍ക്കല ഫോര്‍മേഷന്‍

കടലും മലമേടുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.
Photo Courtesy: Kotoviski

ഡിസ്കവറി ചാനലിന്റെ കണ്ടെത്തൽ

ഡിസ്കവറി ചാനലിന്റെ കണ്ടെത്തൽ

വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല.
Photo Courtesy: Ikroos

പുരാണങ്ങൾ പറയുന്നത് ഇങ്ങനെയൊക്കെയാണ്

പുരാണങ്ങൾ പറയുന്നത് ഇങ്ങനെയൊക്കെയാണ്

വര്‍ക്കലയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. ഒരു പാണ്ട്യ രാജാവിനോട് തന്റെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ഇവിടെ ഒരമ്പലം പണിയാന്‍ ബ്രഹ്മദേവന്‍ കല്പിച്ചുവത്രെ. മറ്റൊന്ന്, നാരദമുനിയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ഏതാനും ഭക്തജനങ്ങള്‍ മുനിയെ വന്ന് കണ്ട് തങ്ങള്‍ പാപങ്ങള്‍ ചെയ്തുപോയെന്ന് ഏറ്റുപറഞ്ഞു. പാപപരിഹാരത്തിന് ഒരിടം തേടി മുനി തന്റെ വത്കലം (മരവുരി) അന്തരീക്ഷത്തിലേക്കെറിഞ്ഞു. അത് വന്ന് പതിച്ച ഇടമായതിനാല്‍ ഈ സ്ഥലം വര്‍ക്കല എന്ന പേരില്‍ അറിയപ്പെട്ടു.
Photo Courtesy: Lukas Vacovsky

മതേതരം

മതേതരം

പ്രസിദ്ധമായ ഒരു ഹിന്ദുമുസ്ലിം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല. ശിവഗിരിമഠം, ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, കടുവായില്‍ ജുമാമസ്ജിദ്, ശിവപാര്‍വ്വതീ ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ വർക്കലയിലാണ് സ്ഥിതി ചെയ്യുന്നത്

Photo Courtesy: Binoyjsdk

മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

പാപനാശം ബീച്ച്, കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് എന്നിങ്ങനെ സഞ്ചാരികള്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരുപാടുണ്ട് വര്‍ക്കലയില്‍.
Photo Courtesy: Binoyjsdk

പാപനാശം ബീച്ച്

പാപനാശം ബീച്ച്

ടൂറിസ്റ്റുകള്‍ക്ക് എവിടെയും ഏറ്റം പ്രിയങ്കരമായ അരുവികള്‍ ഇവിടെ വര്‍ക്കലയിലുണ്ട്. ഇവിടത്തെ പാപനാശം ബീച്ച് പ്രകൃതിഭംഗിക്ക് പേരുകേട്ട കടല്‍ത്തീരമാണ്. 2000 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഏറ്റവും പ്രാചീന ക്ഷേത്രങ്ങളിലൊന്നായ ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഈ ബീച്ചിനോട് ചേര്‍ന്ന് നിലകൊള്ളുന്നു.
Photo Courtesy: Kerala Tourism

സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾ

വര്‍ക്കലബീച്ച് ഇവിടത്തെ പ്രധാനപ്പെട്ട കടല്‍ത്തീരമാണ്. പാരാസൈലിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും ഇവിടെ സൌകര്യമുണ്ട്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിംങിന് സൗകര്യമുണ്ട്.
Photo Courtesy: Kerala Tourism

യോഗ

യോഗ

യോഗചികിത്സകളുടെ പരിശീലന കേന്ദ്രമാണ് വര്‍ക്കലയിലെ കാശി യോഗ അനുഷ്ഠാനകേന്ദ്രം. ഉല്ലാസവും ഉന്മേഷവും നല്കുന്ന ഒരുപാട് യോഗാ, ബോഡി മസാജ് കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്ക് ഇവിടെ സമീപിക്കാം. ഒരാഴ്ചമുതല്‍ ഒരുമാസം വരെ ദൈര്‍ഘ്യമുള്ള ചികിത്സാ പാക്കേജുകളും ഇവിടെ തരപ്പെടുത്താം. മെഡിറ്റേഷന്‍ കോഴ്‌സില്‍ താല്പര്യമുള്ളവര്‍ക്ക് വര്‍ക്കല ബീച്ചിനടുത്തുള്ള ശിവഗിരി മഠത്തില്‍ അതിനുള്ള സൌകര്യമുണ്ട്. നഷ്ടപ്പെട്ട ഊര്‍ജ്ജവും ഉന്മേഷവും പ്രകൃതിചികിത്സയിലൂടെ നിങ്ങള്‍ക്കിവിടെ വീണ്ടെടുക്കാം.
Photo Courtesy: Nikolas Becker

വര്‍ക്കലയിലെത്തിച്ചേരാന്‍

വര്‍ക്കലയിലെത്തിച്ചേരാന്‍

തിരുവനന്തപുരത്തിന് 50 കിലോമീറ്റര്‍ വടക്ക്ഭാഗത്തായും കൊല്ലം പട്ടണത്തില്‍ നിന്ന് 49 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറുമായി വര്‍ക്കല സ്ഥിതിചെയ്യുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം കേരളാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകള്‍ വര്‍ക്കലയിലേക്ക് നിരന്തരം സര്‍വ്വീസ് നടത്തുന്നുണ്ട്. വര്‍ക്കലയ്ക്ക് സ്വന്തമായൊരു റെയില്‍വെ സ്‌റ്റേഷനുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരത്താണ്.

Photo Courtesy: Philippe Raffard

കാലാവസ്ഥ

കാലാവസ്ഥ

കേരളത്തിലെ മറ്റ് തീരദേശ പട്ടണങ്ങളിലേത് പോലെതന്നെ മിതമായ കാലാവസ്ഥയാണ് വര്‍ക്കലയിലും. എങ്കിലും ശൈത്യകാലമാണ് വര്‍ക്കല സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായസമയം.
Photo Courtesy: Binoyjsdk

വാവുബലി

വാവുബലി

വർക്കല ബീച്ചിലെ വാവുബലി പ്രസിദ്ധമാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ അനുഷ്ഠിച്ച് വരുന്ന ഒരു ഹൈന്ദവ ആചാരമാണ് വാവുബലി. 2000 വര്‍ഷം പഴക്കമുള്ള ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യമാണ് ഈ കടല്‍തീരത്തെ പുണ്യഭൂമിയായി സങ്കല്പിക്കാന്‍ കാരണമാകുന്നത്.
Photo Courtesy: Taranis-iuppiter

ഔഷധി

ഔഷധി

പ്രകൃതി ചികിത്സാ കേന്ദ്രത്തിന് പുറമെ ഔഷധ ശക്തിയുള്ള ഒരരുവിയും ഇവിടെയുണ്ട്. ഇതില്‍ കുളിക്കുന്നത് പുണ്യമാണെന്ന് വിശ്വസിച്ച് ധാരാളം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു.
Photo Courtesy: Emmanuel DYAN from Paris, France

വിനോദങ്ങ‌ൾക്ക്

വിനോദങ്ങ‌ൾക്ക്

വോളിബോള്‍ കളിക്കാനും നീന്താനും സര്‍ഫിംങിനും ഇവിടെ അവസരമുണ്ട്. അസ്തമയശോഭ ആസ്വദിച്ച് മണല്‍ പരപ്പില്‍ അലസമായ് നടക്കാം. ഷോപ്പിംങ് വേണ്ടവര്‍ക്ക് അതുമാവാം.
Photo Courtesy: jynxzero

ക്ലിഫുകൾ

ക്ലിഫുകൾ

കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ചെരുവിനെ നോര്‍ത്ത് ക്ലിഫെന്നും സൗത്ത് ക്ലിഫെന്നും വേര്‍തിരിച്ചിട്ടുണ്ട്.
Photo Courtesy: Binoyjsdk

രുചികൾ

രുചികൾ

വിവിധ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ രുചിവൈവിധ്യം നിങ്ങള്‍ക്കിവിടെ അനുഭവവേദ്യമാക്കം. ഇസ്രയേലി, ചൈനീസ്, കോണ്ടിനെന്റല്‍, ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ നോര്‍ത്ത് ക്ലിഫിലെ കഫേകളില്‍ ലഭ്യമാണ്.
Photo Courtesy: Peter Fristedt

മുന്നറിയിപ്പുകൾ

മുന്നറിയിപ്പുകൾ

ബീച്ചുകളിൽ തെരക്ക് ഏറുന്നതിനോടൊപ്പം പിടിച്ചുപറി, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതിനാൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് ബീച്ചിൽ നിൽക്കുന്നത് നന്നല്ല. ബീച്ചിൽ നീന്തുമ്പോഴും ഏറെ കരുതൽ എടുക്കുന്നത് നല്ലതാണ്.
Photo Courtesy: Philippe Raffard

സന്ദർശനത്തിന് അനുയോജ്യമായ സമയം

സന്ദർശനത്തിന് അനുയോജ്യമായ സമയം

ഈ ബീച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.
Photo Courtesy: Kafziel

താമസിക്കാൻ

താമസിക്കാൻ

വർക്കലയിൽ താമസിക്കാൻ സുന്ദരമായ നിരവധി ഹോട്ടലുകൾ ഉണ്ട്. La Mirban Beach Resort, Signature Residence Ayurvedic Beach Resort, എന്നിവ മികച്ച ഹോട്ടലുകളാണ്. നിരക്കു കുറഞ്ഞ ബഡ്ജറ്റ് ഹോട്ടലുകളാണ് പരതുന്നതെങ്കിൽ Shiva Garden Homestay തെരഞ്ഞെടുക്കാം.

Photo Courtesy: Koshy Koshy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X