Search
  • Follow NativePlanet
Share
» »വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ

വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ

സരസ്വതി ദേവിക്ക് സവിശേഷമായ പ്രാധാന്യം കല്പിക്കുന്ന ദിവസമാണിത്. ശ്രീ പഞ്ചമി എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസം സരസ്വതി ദേവിയുടെ പൂജാ ദിവസമാണ്. ഈ നാളിലാണ് സരസ്വതി ദേവി അവതാരമെടുത്തത് എന്നാണ് വിശ്വാസം

വസന്തപഞ്ചമി: ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറെ സവിശേഷതകളുള്ള ദിവസമാണ് വസന്തപഞ്ചമി. വസന്തകാലത്തിന് തുടക്കം കുറിക്കുന്ന ദിവസം എന്നാണ് ഇതിനെ പൊതുവേ പറയുന്നതെങ്കിലും ഒരുപാട് പ്രത്യേകതകൾ ഈ ദിവസത്തിനുണ്ട്. മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസം അഥവാ കറുത്തവാവ് കഴിഞ്ഞുവരുന്ന അഞ്ചാമത്തെ ദിവസമാണ് ഈ ദിവസം വരുന്നത്. വസന്തപഞ്ചമിയെക്കുറിച്ചും ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി വായിക്കാം

വസന്തപഞ്ചമി

വസന്തപഞ്ചമി

സരസ്വതി ദേവിക്ക് സവിശേഷമായ പ്രാധാന്യം കല്പിക്കുന്ന ദിവസമാണിത്. ശ്രീ പഞ്ചമി എന്ന പേരിലും അറിയപ്പെടുന്ന ഈ ദിവസം സരസ്വതി ദേവിയുടെ പൂജാ ദിവസമാണ്. ഈ നാളിലാണ് സരസ്വതി ദേവി അവതാരമെടുത്തത് എന്നാണ് വിശ്വാസം. കലകളുടെയും ജ്ഞാനത്തിന്‍റെയും സംഗീതത്തിന്‍റെയും ദേവിയായാണ് സരവ്സതി ദേവിയെ കരുതുന്നതും ആരാധിക്കുന്നതും.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ


കൗതുകമുണർത്തുന്ന കഥകൾ വസന്തപഞ്ചമിയുമായി ബന്ധപ്പെട്ടുണ്ട്.ബ്രഹ്മാവ് പ്രപഞ്ചത്തിൽ സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച് തന്റെ കർമ്മം പൂർത്തിയാക്കി. എന്നാൽ ഇത്രയേറെ സൃഷ്ടികൾ നടത്തിയിട്ടും ഭൂമി മുഴുവൻ നിശബ്ദമായിരുന്നുവത്രെ, ഒപ്പം അജ്ഞതയും ഭൂമിയെ ബാധിച്ചിരുന്നു. അതിനൊരു പരിഹാരമായി അദ്ദേഹം സരസ്വതി ദേവിയെ സൃഷ്ടിച്ചു. അങ്ങനെ സരസ്വതി ദേവിയെ സൃഷ്ടിച്ച ദിവസമാണ് വസന്തപഞ്ചമി എന്നറിയപ്പെടുന്നത്. ചില ഭാഗങ്ങളിൽ ശ്രീ പഞ്ചമി എന്നും ഇതിനെ വിളിക്കുന്നു. സരസ്വതി ദേവി വന്ന ശേഷമാണ് ഭൂമിയിൽ സംഗീതവും, കലകളും, ഭാഷകളും ജ്ഞാനവും അറിവും ഉണ്ടായതെന്നാണ് വിശ്വാസം.

നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാം

നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കാം

കേരളത്തിൽ വിജയദശമി ആഘോഷിക്കുന്നതു പോലെ മറ്റു സംസ്ഥാനങ്ങളിൽ ഈ വസന്തപഞ്ചമി ദിനത്തിന് വളരെ പ്രധാന്യമുണ്ട്. നല്ല കാര്യങ്ങൾക്ക് ഈ ദിവസം തുടക്കം കുറിക്കുവാൻ ആളുകൾ താല്പര്യപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ദിസം വിദ്യാരംഭം കുറിക്കുന്ന ചടങ്ങും നടത്താറുണ്ട്. കേരളത്തിൽ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇതുള്ളത്. വിവാഹം, പുതിയ ഉദ്യമങ്ങൾക്ക് തുടക്കം കുറിക്കൽ,ഗൃഹപ്രവേശനം, ചോറൂണ് തുടങ്ങിയ പല കാര്യങ്ങൾക്കും ഈ ദിവസം പ്രധാനപ്പെട്ടതാണ്.

വസന്തപഞ്ചമിയും സരസ്വതി ക്ഷേത്രങ്ങളും

വസന്തപഞ്ചമിയും സരസ്വതി ക്ഷേത്രങ്ങളും

വസന്തപഞ്ചമി നാളിൽ സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. പൂജവെപ്പിന് ക്ഷേത്രങ്ങളിൽ നമ്മൾ പഠനോപകരണങ്ങളും മറ്റും കൊണ്ടുചെന്നു വയ്ക്കുന്നതുപോലെ വടക്കേ ഇന്ത്യയിൽ വസന്ത പഞ്ചമി ദിനത്തിലാണ് ഇത്തരത്തിൽ സരസ്വതി ദേവിയെ പൂജിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഇതേ നിറത്തിലുള്ള വസ്ത്രങ്ങളും പൂക്കളും മധുരവും സരസ്വതി ദേവിക്ക് സമർപ്പിക്കുന്നതും വടക്കേ ഇന്ത്യയിൽ കാണാം. സരസ്വതി ക്ഷേത്രങ്ങൾ സന്ദർശിക്കുവാനും ആളുകൾ ഈ ദിവസം സമയം കണ്ടെത്തുന്നു.

ആവണംകോട് സരസ്വതി ക്ഷേത്രവും വസന്തപഞ്ചമിയും

ആവണംകോട് സരസ്വതി ക്ഷേത്രവും വസന്തപഞ്ചമിയും

കേരളത്തിൽ വസന്ത പഞ്ചമി ദിനം ആഘോഷിക്കുന്ന പ്രധാന ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന സരസ്വതി ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് എറണാകുളം ജില്ലയിൽ നെടുമ്പാശ്ശരിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വസന്തപഞ്ചമിയിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും ഇവിടെ നടത്തുന്നു.
വസന്തപഞ്ചമി നാളിൽ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നതിന് ഏറെ ഫലസിദ്ധികൾ ഉണ്ടത്രെ. കലാകാരന്മാരും വിദ്യാര്‍ത്ഥികളും ഈ ദിവസം ഇവിടെയെത്തി ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുക്കാറുണ്ട്. ദർശനത്തോടൊപ്പം വഴിപാടുകൾ കഴിക്കുന്നതും നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അറിവ് പകരുന്ന ക്ഷേത്രം

അറിവ് പകരുന്ന ക്ഷേത്രം

ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്നു കിടക്കുന്ന ക്ഷേത്രമാണിത്. കുരുന്നുകളെ അറിവിന്‍റെ ലോകത്തേയ്ക്ക് നയിക്കുന്ന ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തുവാന് ആളുകൾ പ്രത്യേക താല്പര്യം കാണിക്കുന്നു. മറ്റുപല ഇടങ്ങളിലും ജയദശമി ദിനത്തിൽ മാത്രമാണ് വിദ്യാരംഭം നടത്തുന്നതെങ്കിലും ഏതു ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും വിദ്യാരംഭത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്.

ശങ്കരാചാര്യരും പരശുരാമനും

ശങ്കരാചാര്യരും പരശുരാമനും

മുൻപ് സൂചിപ്പിച്ചതുപോലെ ഒരുപാട് വിശ്വാസങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പരശുരാമനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഒരു വിശ്വാസം. പരശുരാമനാണ് ഇവിടുത്തെ സ്വയംഭൂപ്രതിഷ്ഠ കണ്ടെത്തിയതെന്നാണ് മറ്റു ചില വിശ്വാസങ്ങൾ പറയുന്നത്.
മറ്റുചില ഐതിഹ്യങ്ങൾ അനുസരിച്ച് ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണത്രെ. എന്തായാലും കുട്ടികൾ വിദ്യയിലും കലയിലും ഒരുപോലെ തിളങ്ങുവാനും പഠനത്തിൽ മുന്നേറുവാനും ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മതിയെന്നൊരു വിശ്വാസം കാലാകാലങ്ങളായി നിലനിൽക്കുന്നു.

ആവണംകോട് സരസ്വതി ക്ഷേത്രം സമയം

ആവണംകോട് സരസ്വതി ക്ഷേത്രം സമയം

എല്ലാ ദിവസവും രാവിലെ 5 മണിക്ക് നട തുറന്ന് പൂജകൾക്ക് ശേഷം പത്ത് മണിയോടുകൂടി നടയടയ്ക്കും. വൈകിട്ടത്തെ പൂജകൾക്കായി കിട്ട് 5.30നാണ് നട തുറക്കുന്നത്. ദീപാരാധന, അത്താഴപൂജ എന്നിവ കഴിഞ്ഞ് രാത്രി എട്ടുമണിയോടുകൂടി നട അടയ്ക്കും.

ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കുംഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷംകുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം

Read more about: temple festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X