Search
  • Follow NativePlanet
Share
» » വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

ലോകം കൊവിഡിന്‍റെ പിടിയില്‍പെട്ട നാള്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്ന് ജോലികളെ സംബന്ധിച്ചാണ്. ഓഫീസിലിരുന്ന് ചെയ്യേണ്ട പല ജോലികളും ഇപ്പോള്‍ വീട്ടിലിരുന്നു ചെയ്യുന്നത് പുതുമയുള്ള ഒരു കാഴ്ചയല്ല. പരമാവധി രോഗവ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു കമ്പനികള്‍ ഉദ്യോഗസ്ഥര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. കൊവിഡിന്റെ തേരോട്ടത്തില്‍ വീട്ടിലിരുന്നു മടുത്ത ആളുകള്‍ക്കായി കമ്പനികളും രാജ്യങ്ങളും വെറൈറ്റിയായുള്ള പരിപാടികളും ഒരുക്കിയിരുന്നു. വര്‍ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യുന്ന ആളുകളെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിരുന്ന് ജോലി ചെയ്യുവാന്‍ ക്ഷണിക്കാറുണ്ട്. കൊവിഡ് തളര്‍ത്തിയ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലായുണ്ട്. ഇപ്പോഴിതാ ഇത്തരം ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി കിടിലന്‍ ഒരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് വെനീസ്. വിശദാംശങ്ങളിലേക്ക്...

വെനീസിലൊരു താത്കാലിക താവളം

വെനീസിലൊരു താത്കാലിക താവളം

കൂടുതല്‍ ആളുകളെ തങ്ങളുടെ നഗരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വെനീസ് ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ നൊമാഡുകളെ ഇവിടേക്ക് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾ-ഫ്രീലാൻസർമാർ, വിദൂര ജീവനക്കാർ (റിമോട്ട് എംപ്ലോീസ് ), എവിടെനിന്നും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ള വിദൂര ജീവനക്കാർ എനിതിനധികം ഒരു കമ്പനിയുടെ മുഴുലന്‍ ടീം അംഗങ്ങളെയും സ്വാഗതം ചെയ്യുവാന്‍ വെനീസ് റ‌െഡിയാണ്. ഒരു താത്കാലിക താവളം എന്ന നിലയിലാണ് നഗരം ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി ഒരുങ്ങുന്നത് എന്ന് നാറ്റ്ജിയോ ട്രാവലര്‍ പറയുന്നു. .

 വെനിവേർ - Venywhere

വെനിവേർ - Venywhere

വെനിവേർ എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി 2021 ഡിസംബറിൽ നഗരത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന വെനീസിയ ഫൗണ്ടേഷനും വെനീസിലെ Ca'Foscari യൂണിവേഴ്സിറ്റിയും ചേർന്നാണ് ആരംഭിച്ചത്. ആറ് മാസമോ അതിലധികമോ കാലയളവിലേക്ക് "യഥാർത്ഥ വെനീഷ്യൻ പൗരൻ" എന്ന നിലയിൽ ജീവിതം പര്യവേക്ഷണം ചെയ്യാനുള്ള അവസരം ആണ് ഇതുവഴി ലഭിക്കുക.

എന്തൊക്കെയുണ്ട്

എന്തൊക്കെയുണ്ട്

നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ദീര്‍ധകാലാടിസ്ഥാനത്തില്‍ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നഗരത്തിലെ ഉപയോഗിക്കാതെ കിടക്കുന്ന ഇടങ്ങളെ വര്‍ക് സ്പേസുകളായി രൂപാന്തരപ്പെടുത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. ഒറ്റത്തവണ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടച്ച് ആക്‌സസ് ചെയ്യാവുന്ന ഒരു പ്ലാറ്റ്‌ഫോം അധിഷ്‌ഠിത സേവനം ഇവിടെ എത്തുന്നവര്‍ക്കായി ലഭ്യമാക്കും. ഇങ്ങനെ വരുന്ന താത്കാലിക പൗരന്മാര്‍ക്ക് ഓഫീസ് സ്‌പെയ്‌സുകൾ, താമസസൗകര്യം, ദീര്‍ഘകാലം ഇവിടെ ജീവിക്കേണ്ടി വരുമ്പോള്‍ ജീവിത രീതികളുമായി ഇണങ്ങിച്ചേരുന്നതിനായുള്ള ലഗൂൺ സ്‌പോർട്‌സ്, കരകൗശല, പാചക വർക്ക്‌ഷോപ്പുകൾ, ഇറ്റാലിയൻ പാഠങ്ങൾ എന്നിവ കണ്ടെത്തുവാനും ചേരുവാനുമുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. വെനീഷ്യൻ ജീവിതരീതികളിലേക്ക് എളുപ്പത്തില്‍ അറിയുവാനുള്ള വഴിയായും ഇതിനെ മാറ്റാം.

നഗരത്തെ ഓഫീസ് ആക്കാം

നഗരത്തെ ഓഫീസ് ആക്കാം

നഗരം മുഴുവൻ ഒരാളുടെ ഓഫീസ് ആകാമെന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ സ്വാഭാവിക സവിശേഷതകളും കലാകേന്ദ്രീകൃതമായ ആധുനിക ഇടങ്ങളും ഫ്ലോട്ടിംഗ് വർക്ക്‌സ്‌പെയ്‌സുകളായി പുനഃക്രമീകരിക്കുവാനാണ് പദ്ധതി. നഗരത്തിന്റെ പല പ്രത്യേകതകളും ഓഫീസായി പരിണമിപ്പിക്കുവാന്‍ ഉപയോഗിക്കും. രു ദിവസം Fondazione Querini Stampalia-യിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുകയും ഒരു ഗൊണ്ടോള റൈഡിൽ ഒരു അവതരണം നടത്തുകയും ചെയ്യുന്നു പോലെ വ്യത്യസ്തമായ കണ്‍സെപ്റ്റാണ് ഇവിടെ പിന്തുടരുവാന്‍ ഉദ്ദേശിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കുന്ന ഇത്തരം ഓപ്പണ്‍ വര്‍ക് സ്പേസുകളില്‍ വൈഫൈ ഉപയോഗിച്ച് സജ്ജീകരിക്കാനും പദ്ധതിയുണ്ട്.

ആര്‍ക്കാണ് യോഗ്യത

ആര്‍ക്കാണ് യോഗ്യത

ഇത്രയും മികച്ച സൗകര്യങ്ങളൊരുക്കി ഒരു നഗരം ആളുകളെ ക്ഷണിക്കുമ്പോള്‍ ആര്‍ക്കൊക്കെ അതില്‍ പങ്കെടുക്കാനാവും എന്നു നോക്കാം. ക്രിയാത്മകവും നല്ല ശമ്പളമുള്ളതുമായ ജോലികൾ/ഇടപെടലുകളുള്ള ഓൺ-ദി-മൂവ്, ഫ്ലെക്സിബിൾ പ്രൊഫഷണലുകളെ ഉദ്ദേശിച്ചാണ് നിലവില്‍ പ്രോജക്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നവര്‍ക്കും ഇവിടെ സാധ്യതകളുണ്ട്. പ്രകൃതിരമണീയമായ ഇറ്റാലിയൻ നഗരത്തിൽ ഓഫ്‌സൈറ്റിൽ പ്രവർത്തിക്കാൻ മുഴുവൻ ബാച്ചുകളെയും അയയ്ക്കാൻ ഓർഗനൈസേഷനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പ്രോജക്റ്റിന്റെ പിന്നണിക്കാര്‍. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ക്യാഷ് ഇൻസെന്റീവ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

അപേക്ഷിക്കുന്നതിനു മുന്‍പ്

അപേക്ഷിക്കുന്നതിനു മുന്‍പ്

ഇത്രയും കേട്ട് അപേക്ഷിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. ആദ്യത്തേത് ശരിയായ തരത്തിലുള്ള വിസ കണ്ടെത്തുകയാണ്. കാരണം ഇറ്റലിയിൽ ഏതാനും മാസങ്ങൾ കൂടുതൽ ജീവിക്കാനും ജോലി ചെയ്യാനും പതിവായി വിസ പുതുക്കൽ ആവശ്യമാണ്. രണ്ടാമത്തേത് നികുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്, ഇറ്റലി, ഇപ്പോൾ, സ്വയം തൊഴിൽ വിസ നേടുന്നതിൽ വിജയിച്ചില്ലെങ്കിൽ, കുറച്ച് വരുമാന വിഭാഗങ്ങൾക്ക് മാത്രമേ ഈ പ്രോഗ്രാം പിന്തുടരാൻ സാധിക്കുകയുള്ളൂ.

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

വെനിവേര്‍ സഹായിക്കും

വെനിവേര്‍ സഹായിക്കും

സോഫ്റ്റ് ലാൻഡിംഗ് എന്ന ഫീച്ചറിലൂടെ ആവശ്യമായ പെർമിറ്റുകൾ, നികുതി, ആരോഗ്യ ഇൻഷുറൻസ്, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ഒപ്റ്റിമൈസ് ചെയ്യാനും വെനിവേർ പ്രോജക്റ്റ് സഹായങ്ങള്‍ നല്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.venywhere.it/ എന്ന സൈറ്റ് വഴി ബന്ധപ്പെടാം.

നഗരത്തിന് വേണം ജനങ്ങളെ

നഗരത്തിന് വേണം ജനങ്ങളെ

ഗുരുതരമായ ജനസംഖ്യാ പ്രശ്നം അഭിമുഖീകരിക്കുന്ന നഗരങ്ങളിലൊന്നാണ് വെനീസ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1,75,000 നിവാസികള്‍ ഉണ്ടായിരുന്ന ഇന്നിവിടെ 50,000-ത്തിലധികം ആളുകൾ മാത്രമേ താമസക്കാരായുള്ളൂ. ടൂറിസം ഹബ്ബിലെ തൊഴിൽ അവസരങ്ങളുടെയും മറ്റ് വിഭവങ്ങളുടെയും അഭാവം മൂലം കൂടുതൽ കൂടുതൽ ആളുകൾ നഗരം വിട്ടുപോവുകയാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും നഗരത്തിലെ തിരക്കും ആളുകള്‍ വെനീസ് വിടുന്നതിന്റെ കാരണങ്ങളാണ്. മിച്ചമുള്ള പാർപ്പിടങ്ങൾ, പൊതു കെട്ടിടങ്ങൾ, ആർട്ട് സ്പേസുകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനും ഒരു പ്രാദേശിക കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തിയേ തീരൂ.

ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും<br />ചതുപ്പിനു മുകളില്‍ പണിതുയര്‍ത്തിയ നാട്..മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം! പിന്നെ കനാലും സഞ്ചരിക്കുവാന്‍ ഗൊണ്ടോളയും

ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

Read more about: world city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X