Search
  • Follow NativePlanet
Share
» »വെറും 9 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നും വിയറ്റ്നാമിന് പോകാം, സൂപ്പര്‍ സേവര്‍ വിമാനടിക്കറ്റുമായി വിയറ്റ്ജെറ്റ്!

വെറും 9 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നും വിയറ്റ്നാമിന് പോകാം, സൂപ്പര്‍ സേവര്‍ വിമാനടിക്കറ്റുമായി വിയറ്റ്ജെറ്റ്!

വിയറ്റ്നാമിന്‍റെ വിയ്റ്റ്ജെറ്റ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓഫര്‍ ഓരോ സഞ്ചാരിയെയും ഞെട്ടിക്കുവാന്‍ പര്യാപ്തമായ ഒന്നാണ്.

ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന വിദേശരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. യാത്രകള്‍ മാത്രമല്ല, അവിടെ എത്തിയാലുള്ള ചിലവും താരതമ്യേന കുറവാണ് എന്നതിനാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. സാധാരണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ജീവിതരീതികളും ഭൂപ്രകൃതിയുംമെല്ലാമാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
എന്നാല്‍, സാധാരണ പോകുന്ന ഒരു യാത്രയില്‍ നിന്നും വ്യത്യസ്തമായി, കുറഞ്ഞ ചിലവില്‍ വിയറ്റ്നാമിലേക്ക് പോയാലോ?? കുറവെന്നു പറയുമ്പോള്‍ വളരെ കുറവ്!! വിയറ്റ്നാമിന്‍റെ വിയ്റ്റ്ജെറ്റ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓഫര്‍ ഓരോ സഞ്ചാരിയെയും ഞെട്ടിക്കുവാന്‍ പര്യാപ്തമായ ഒന്നാണ്.

വിയറ്റ്ജെറ്റ്

വിയറ്റ്ജെറ്റ്

വിയറ്റ്നാമിന്റെ എയര്‍ലൈന്‍ ആയ വിയറ്റ്ജെറ്റ് രാജ്യന്തരതലത്തില്‍ തന്നെ പേരുകേട്ട വിമാന സര്‍വീസാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കുറഞ്ഞ നിരക്കിലുള്ള എയർലൈനുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര വിമാനക്കമ്പനിയാണിത്. ഇന്ത്യൻ യാത്രക്കാർക്ക് പോക്കറ്റിലൊതുന്ന തുകയില്‍ വിയറ്റ്നാം പര്യവേക്ഷണം ചെയ്യുവാനുള്ള ഓഫറാണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്.

PC:Ammie Ngo

 9 രൂപയ്ക്ക്!!

9 രൂപയ്ക്ക്!!

വെറും 9 രൂപയ്ക്കാണ് വിയറ്റ്ജെറ്റ് ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള വിമാനടിക്കറ്റുകള്‍ അവരുടെ പ്രമോഷണല്‍ ഓഫറിന്‍റെ ഭാഗമായി നല്കുന്നത്. വിയറ്റ്‌ജെറ്റ് എയർലൈൻ നൽകുന്ന ഈ ഓഫർ ഇന്ത്യയില്‍ നിന്നും ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവയുൾപ്പെടെ 17 റൂട്ടുകളിൽ വിയറ്റ്നാമിന്റെ 4 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ലഭ്യമാണ്. ഹനോയ്, ഹോ ചി മിന്‍, ഡാ നാങ്, തുടങ്ങിയ നഗരങ്ങളിലേക്കാണ് ഓഫര്‍ ലഭ്യമായിട്ടുള്ളത്.

ബുക്ക് ചെയ്യാം!!

ബുക്ക് ചെയ്യാം!!

2022 ഓഗസ്റ്റ് 15 മുതൽ 2023 മാർച്ച് 26 വരെയുള്ള യാത്രകൾക്കായി വിയറ്റ്‌ജെറ്റ് എയർലൈൻ 30,000 പ്രത്യേക പ്രമോ ടിക്കറ്റുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിയറ്റ്‌ജെറ്റ് എയർ ആപ്ലിക്കേഷനിൽ നിന്നോ വിയറ്റ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

PC:Silver Ringvee

ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്ജെറ്റ് സര്‍വീസുകള്‍

ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്ജെറ്റ് സര്‍വീസുകള്‍

നിലവില്‍ ഡൽഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് സര്‍വീസുകള്‍ നടത്തുന്നത്. ഹനോയി, ഹോ ചി മിൻ സിറ്റി എന്നീ രണ്ടു നഗരങ്ങളെയാണ് ഈ യാത്ര കണക്റ്റ് ചെയ്യുന്നത്. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. 2022 സെപ്റ്റംബര്‍ മുതല്‍ വിയറ്റ്ജെറ്റ് അധികമായി 11 റൂട്ടുകളിലേക്കു കൂടി സര്‍വീസ് നടത്തും. ഇതോടെ, ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഇടയില്‍ വിമാന സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ എയർലൈൻ കാരിയറായി വിയറ്റ്ജെറ്റ് മാറും. 17 സര്‍വീസുകളായിരിക്കും ഇതോടെ വിയ്റ്റ്ജെറ്റ് ഇന്ത്യയില്‍ നിന്നും നടത്തുക. റിപ്പോർട്ടുകൾ പ്രകാരം, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ഹനോയ്, ഹോ ചി മിൻ സിറ്റി, ഡാ നാങ് എന്നിവയും സെപ്തംബർ മുതൽ ആഴ്ചയിൽ 4 വിമാനങ്ങൾ വീതമുള്ള പ്രവർത്തനം ആരംഭിക്കും. രണ്ട് പുതിയ റൂട്ടുകൾ കൂടി ഒക്ടോബർ പകുതിയോടെ പ്രവർത്തനക്ഷമമാകും. ഈ റൂട്ടുകൾ മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഡാ നാങ് വരെയാണ്.

PC:Ruslan Bardash

Most Readവിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

നേരിട്ടുള്ള സര്‍വീസ്

നേരിട്ടുള്ള സര്‍വീസ്

വിയറ്റ്ജെറ്റിന്‍റെ സര്‍വീസുകള്‍ വരുന്നതോടുകൂടി
വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള വിമാനം സര്‍വീസുകള്‍ കുറഞ്ഞ സമയത്തില്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാം. പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകൾ മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ ടെർമിനസുകളുമായി ബന്ധിപ്പിക്കുന്നതോടെ മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ ഇന്ത്യക്കാര്‍ക്ക് എത്തിച്ചേരുവാന്‍ കഴിയുകയും ചെയ്യും. യാത്രക്കാർക്ക് ബാലി, ക്വാലാലംപൂർ, സിംഗപ്പൂർ, ബാങ്കോക്ക്, ചിയാങ് മായ്, ഫുക്കറ്റ്, തായ്‌പേയ്, ബുസാൻ, ഒസാക്ക, ഫുകുവോക്ക, ടോക്കിയോ, നഗോയ, സിയോൾ തുടങ്ങിയ നഗരങ്ങള്‍ എളുപ്പത്തില്‍ സന്ദർശിക്കാൻ ഇതോടെ സാധ്യമാവുകയും ചെയ്യും,

PC:Toomas Tartes

എന്തെല്ലാം കാണാം?

എന്തെല്ലാം കാണാം?

മുന്‍പ് പറഞ്ഞതുപോലെ തന്നെ തീര്‍ത്തും വ്യത്യസ്തമായ കുറച്ചു കാഴ്ചകളാണ് വിയറ്റ്നാമല്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതില്‍ ചരിത്രാവശിഷ്ടങ്ങള്‍, വ്യത്യസ്തമായ രുചികള്‍, തട്ടുതട്ടുകളാക്കിയുള്ള ഭൂമിയിലെ നെല്‍കൃഷി, വിചിത്രമായ ഗ്രാമങ്ങളും നഗരങ്ങളും, യുദ്ധം തകര്‍ത്ത ഇടങ്ങള്‍ എന്നിങ്ങനെ ഒത്തിയിക്കാഴ്ചകള്‍ ഇവിടെയുണ്ട്. വിയറ്റംനാം സന്ദര്‍ശിക്കുമ്പോള്‍ ഇവിടുത്തെ ഗ്രാമങ്ങളിലേക്ക് പോകുവാന്‍ മറക്കരുത്.

PC:Krisztian Tabori

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+