» »കൊങ്കണിന്റെ സൗന്ദര്യം ഒളിപ്പിച്ച വിജയ്ദുര്‍ഗ്

കൊങ്കണിന്റെ സൗന്ദര്യം ഒളിപ്പിച്ച വിജയ്ദുര്‍ഗ്

By: Elizabath Joseph

കൊങ്കണിന്റെ സൗന്ദര്യം കവര്‍ന്ന സുന്ദരിയെന്നു വിശേഷിപ്പിക്കാവുന്ന ഒരിടമാണ് മഹാരാഷ്ട്രയിലെ വിജയ്ദുര്‍ഗ്.  കണ്ണുതുറന്നാല്‍ കാഴ്ചകള്‍ മാത്രം കാണാനായൊരിടം. ഇവിടെ ഒരിഞ്ചു സ്ഥലം പോലും വിട്ടുകളയാനാവില്ല. അത്രയധികം അനുഗ്രഹീതമായ സ്ഥലമാണ് സിന്ധുദുര്‍ഗ് ജില്ലയിലെ വിജയ്ദുര്‍ഗ്.

എത്ര വ്യത്യസ്തമായ യാത്രാ അഭിരുചിയുള്ളവരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാമുള്ള ഇവിടെ
തീരവും തീരപ്രദേശങ്ങളും കോട്ടകളും കാടുകളും കുന്നിന്‍പുറങ്ങളുമെല്ലാമാണ്സ ഞ്ചാരികളെക്കാത്തിരിക്കുന്നത്.

1.വിജയ്ദുര്‍ഗ് കോട്ട

1.വിജയ്ദുര്‍ഗ് കോട്ട

വിക്ടര്‍ ഫോര്‍ട്ട് എന്നറിയപ്പെടുന്ന വിജയ്ദുര്‍ഗ് കോട്ട വാസ്തുവിദ്യയുടെ വിസ്മയമാണ്. മറാത്തികളുടെ നാവികവൈവിധ്യം വിളിച്ചോതുന്നതാണ് അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ട.
PC: aniruddha.arondekar

2.മുന്നൂറു വര്‍ഷത്തെ പഴക്കം

2.മുന്നൂറു വര്‍ഷത്തെ പഴക്കം

മൂന്നു നൂറ്റാണ്ടു മുന്‍പ് വാസ്തുവിദ്യയൊക്കെ അത്രയധികം വളര്‍ന്നിരുന്നോ എന്നു സംശയം തോന്നും ഈ കോട്ട കാണുമ്പോള്‍.

മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജി ബിജാപൂരിലെ ആദില്‍ഷാഹയില്‍ നിന്നും 1653 ല്‍ നേടിയെടുത്തതാണ് ഈ കോട്ട. തുടര്‍ന്ന് ശിവജി കോട്ടയെ വിജയ്ദുര്‍ഗ് എന്നു നാമകരണം ചെയ്തു.

ആദില്‍ഷായില്‍ നിന്നും പിടിച്ചെടുക്കുമ്പോള്‍ നാലു വശങ്ങളും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടായിരുന്നു കോട്ട നിലനിന്നിരുന്നത്. ശിവജിയാണ് ഈ കോട്ടയെ മഹാരാഷ്ട്രയിലെ പ്രധാന്യമുള്ള കോട്ടയാക്കി മാറ്റുന്നത്.
കോട്ടയെ വികസിപ്പിക്കനായി കിഴക്ക് ഭാഗത്ത് 36 മീറ്ററോളം ഉയരത്തില്‍ മൂന്നു ഭിത്തികള്‍ അദ്ദേഹം പണികഴിപ്പിച്ചു.
PC: aniruddha.arondekar

3. പതിനേഴേക്കറിലെ വിസ്മയം

3. പതിനേഴേക്കറിലെ വിസ്മയം

സിന്ധുദുര്‍ഗ് പ്രദേശത്ത് പതിനേഴേക്കറോളം സ്ഥലത്തായി പരന്നു കിടക്കുന്ന കോട്ടയ്ക്ക് ഈസ്‌റ്റേണ്‍ ഗിബ്രാല്‍ട്ടര്‍ എന്നൊരു പേരുകൂടിയുണ്ട്. ബ്രിട്ടീഷുകാര്‍ ഫോര്‍ട്ട് അഗസ്റ്റസ് എന്നാണ് കോട്ടയെ വിളിച്ചിരുന്നത്.

മൂന്നു വരികളിലായി പണിത ചൂവരുകളാണ് ഈ കടല്‍ക്കോട്ടയുടെ പ്രത്യേകത.
PC: AdiDat

4. യുദ്ധതന്ത്രങ്ങളില്‍ ഒന്നാമന്‍

4. യുദ്ധതന്ത്രങ്ങളില്‍ ഒന്നാമന്‍

മൂന്നുഭാഗത്തും കടല്‍ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുന്ന കോട്ട യുദ്ധതന്ത്രങ്ങളില്‍ ഒന്നാമനായിരുന്നു.

അതിക്രമിച്ചു കയറാനെത്തുന്ന വിദേശ സൈന്യങ്ങളെ തുരത്തുക എന്നതായിരുന്നു കോട്ടയുടെ പ്രധാന ദൗത്യം. മാത്രമല്ല, ശിവജിയുടെ സാമ്രാജ്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്താണ് കോട്ട നിലനിന്നിരുന്നത്. ഇതു മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ ഈ കോട്ട പിടിച്ചെടുത്തായി ചരിത്രത്തില്‍ പറയുന്നുണ്ട്.
PC: Ankur P

5.ചുറ്റും കാഴ്ചകള്‍ മാത്രം

5.ചുറ്റും കാഴ്ചകള്‍ മാത്രം

വിജയ്ദുര്‍ഗ് കോട്ടമാത്രമല്ല ഇവിടെ കാണാനുള്ളത്. മാമ്പഴത്തോട്ടങ്ങളും കൊതിയൂറുന്ന മല്‍വാനി വിഭവങ്ങളും ഒക്കെ ഇവിടേക്ക് സഞ്ചാരികളെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
PC: Ankur P

6. മാമ്പഴത്തോട്ടം

6. മാമ്പഴത്തോട്ടം

കായ്ച്ചു നില്ക്കുന്ന അല്‍ഫോന്‍സാ മാവുകളാണ് സിന്ധുദുര്‍ഗിന്റെയും വിജയദുര്‍ഗ്ഗിന്റെയും മറ്റൊരാകര്‍ഷണം. സീസണില്‍ ഇവിടെയത്തിയാല്‍ അല്‍ഫോന്‍സാ മാമ്പഴം കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ സാധിക്കും.
PC: robert mclean

7. ഭക്ഷണപ്രേമികളുടെ സ്വര്‍ഗ്ഗം

7. ഭക്ഷണപ്രേമികളുടെ സ്വര്‍ഗ്ഗം

വ്യത്യസ്ഥമായ രുചികള്‍ ആസ്വദിക്കാന്‍ യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും വിജയ്ദുര്‍ഗ് സന്ദര്‍ശിച്ചിരിക്കണം. മല്‍വാനി കറി, സോള്‍ കഡി കൂടാതെ കടല്‍മീനുകള്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവങ്ങള്‍ ഒരിക്കലെങ്കിലും രുചിച്ചിരിക്കണം.
PC: Bharat Mirchandani

8. സല്‍ക്കാരപ്രിയര്‍

8. സല്‍ക്കാരപ്രിയര്‍

അതിഥി സല്‍ക്കാരത്തില്‍ മുന്‍പന്തിയിലാണ് ഈ നാട്ടുകാര്‍. താമസത്തിനും ഭക്ഷണത്തിനുമായി നിരവധി സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
PC: James Lee

9. ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍

9. ചരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍

മരത്തില്‍ തീര്‍ത്ത ചെരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകളാണിവിടുത്തെ പ്രത്യേകത. പരമ്പരാഗത ഭവനങ്ങളെല്ലാം ചെരിഞ്ഞ മേല്‍ക്കൂരയിലാണ് പണിതിരിക്കുന്നത്.
PC: Steve Bennett

10 മഴക്കാലത്തെ വിജയ്ദുര്‍ഗ്

10 മഴക്കാലത്തെ വിജയ്ദുര്‍ഗ്

പച്ചയണിഞ്ഞ് കൂടുതല്‍ സുന്ദരിയാകും മഴക്കാലത്തെ വിജയ്ദുര്‍ഗ്. സിന്ധുദുര്‍ഗിന്റെയും വിജയ്ദുര്‍ഗിന്റെയും മഴക്കാല സൗന്ദര്യം ആസ്വദിക്കാനും ധാരാളം ആളുകള്‍ എത്താറുണ്ട്.
PC: Ravi Vaidyanathan

11 സര്‍ശിക്കേണ്ട സമയം

11 സര്‍ശിക്കേണ്ട സമയം

ശീതകാലമാണ് വിജയ്ദുര്‍ഗ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അധികം ചൂടും തണുപ്പും അനുഭവിക്കാതെ സ്ഥലങ്ങള്‍ കണ്ടു മടങ്ങാം എന്നതാണ് ശീതകാലത്തെത്തിയാലുള്ള ഗുണം. ഇവിടുത്തെ സ്ഥലങ്ങള്‍ കാണാനും നല്ലത് ശീതകാലത്താണ്.
PC: kansasphoto

12 എത്തിച്ചേരാന്‍

12 എത്തിച്ചേരാന്‍

ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. പനാജിയാണ് അടുത്തുള്ള വിമാനത്താവളം. ട്രെയിനിലാണ് യാത്രയെങ്കില്‍ കൂടല്‍, രാജ്പൂര്‍ എന്നിവയാണ് അടുത്തുള്ളത്.
pc: Ankur P

Please Wait while comments are loading...