Search
  • Follow NativePlanet
Share
» »എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

എന്താണ് വിര്‍ച്വല്‍ ടൂര്‍? വിശദമായി വായിക്കാം

എന്താണ് വിര്‍ച്വല്‍ ടൂര്‍ എന്നും എന്തൊക്കെയാണ് ഇതിന്‍റെ സാധ്യതകളെന്നും നോക്കാം...

ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്നതാണ് വിര്‍ച്വല്‍ ‌‌‌ടൂറ്‍ എന്നത്. യാത്രകള്‍ പ്ലാന്‍ ചെയ്ത് കോവിഡും ലോക്ഡൗണും കാരണം മാറ്റിവച്ചവര്‍ക്കും വേണ്ടന്നുവെച്ചവര്‍ക്കും ഒക്കെ സമയം ചിലവഴിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗ്ഗമാണ് വിര്‍ച്വല്‍ ‌ടൂറുകള്‍. ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണോ അല്ലെങ്കില്‍ കംപ്യൂട്ടറോ ഉപയോഗിച്ച് വീ‌ട്ടിലിരുന്ന് ലോകം ചുറ്റുന്ന സംഭവമെന്ന് ഏറ്റവും എളുപ്പത്തില്‍ വിര്‍ച്വല്‍ ‌ടൂറിനെ വിശേഷിപ്പിക്കാം. എന്താണ് വിര്‍ച്വല്‍ ടൂര്‍ എന്നും എന്തൊക്കെയാണ് ഇതിന്‍റെ സാധ്യതകളെന്നും നോക്കാം...

എന്താണ് വിര്‍ച്വല്‍ ടൂര്‍

എന്താണ് വിര്‍ച്വല്‍ ടൂര്‍

ഇന്‍റര്‍നെറ്റിന്‍റെയും മ‌ൊബൈല്‍ ഫോണുകളു‌‌ടെയും സഹായത്താല്‍ ലോകത്തെ എളുപ്പത്തില്‍ കാണുവാന്‍ കഴിയുന്ന വിദ്യയാണ് വിര്‍ച്വല്‍ ‌ടൂര്‍ എന്നറിയപ്പെടുന്നത്. ഒരു സ്ഥലത്ത് പോകാതെ തന്നെ, എങ്ങനെയാണോ അവി‌‌ടെ നേരിട്ട് എത്തിയാല്‍ കാണുന്നത്, അതേ അനുഭവമാണ് വിര്‍ച്വല്‍ ടൂറുകള്‍ ആളുകള്‍ക്ക് നല്കുന്നത്. സാധാരണ ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നുമ‍ൊക്കെ വ്യത്യസ്ഥമായ അനുഭവമായിരിക്കും നല്കുക.

വെറും കാഴ്ച മാത്രമല്ല

വെറും കാഴ്ച മാത്രമല്ല

ഓരോ സ്ഥലവും വെറുതേ കാണിച്ചു തരികയല്ല വിര്‍ച്വല്‍ ടൂറുകള്‍ ചെയ്യുന്നത്. ശബ്ദം, സംഗീതം, വാചകങ്ങള്‍ തുടങ്ങിയ ഘടകങ്ങളും മിക്ക വിര്‍ച്വല്‍ ടൂറുകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. മൗസ് സ്ക്രോള്‍ ചെയ്ത് ഓരോ കോണുകളിലേക്കും കടന്നു ചെല്ലുവാനുള്ള സൗകര്യവും വിര്‍ച്വല്‍ ‌ടൂറുകള്‍ നല്കുന്നു. വ്യത്യസ്ഥങ്ങളായ ഫോട്ടോകളും വീഡിയോകളും ചേര്‍ത്തും വിര്‍ച്വല്‍ ടൂറുകള്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ വീഡിയോകള്‍ ആസ്വദിക്കുവാന്‍ സാധിക്കും.

വിര്‍ച്വല്‍ ടൂര്‍

വിര്‍ച്വല്‍ ടൂര്‍

360 ഡിഗ്രിയിലുള്ള തിരിക്കുവാന്‍ കഴിയുന്ന (റൊട്ടേറ്റ്) ചെയ്യുവാന്‍ കഴിയുന്ന പനോരമിക് ഇമേജുകളിലൂടെ ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിച്ച് കാഴ്ചകള്‍ കാണുന്നതാണ് വിര്‍ച്വല്‍ ടൂര്‍. ചിലയിടങ്ങളില്‍ സൂം ചെയ്യുവാനും പുറകോട്ടു പോകുവാനും ഒക്കെ സൗകര്യങ്ങളും കാണും.
ഉയര്‍ന്ന നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളുമാണ് ഉതിനുപയോഗിക്കുന്നത് എന്നതിനാല്‍ കാഴ്ചകളില്‍ വിട്ടുവീഴ്ചയുടെ ആവശ്യം വരുന്നില്ല. എന്താണ് കാണേണ്ടതെന്നും എത്രനേരം ഓരോ കാഴ്ചയും തുടരണമെന്നും എന്തൊക്കെ ഒഴിവാക്കാം എന്നും കാണുന്നയാള്‍ക്ക് പൂര്‍ണ്ണമായും തീരുമാനിക്കുവാനും സാധിക്കും.

എന്തുകൊണ്ട് വിര്‍ച്വല്‍ ടൂര്‍

എന്തുകൊണ്ട് വിര്‍ച്വല്‍ ടൂര്‍

പല കാരണങ്ങള്‍ കൊണ്ടും മാറ്റി വെച്ച യാത്രകളില്‍ കാണേണ്ട ഇടങ്ങള്‍ നേരിട്ട് കാണാന്‍ സാധിക്കാതെ വരുമ്പോള്‍ വിര്‍ച്വല്‍ ടൂര്‍ ഉപയോഗിക്കാം. പാരീസിലെയും മറ്റും മ്യൂസിയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍,ലോക പ്രശസ്തമായ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം വിര്‍ച്വല്‍ ‌ടൂറിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നവയാണ്.

വിര്‍ച്വല്‍ ടൂറിന്റെ ഗുണങ്ങള്‍

വിര്‍ച്വല്‍ ടൂറിന്റെ ഗുണങ്ങള്‍

സാധാരണ ഒരു ഫോട്ടോയിലൂടെ കണ്ട‌് ഒരു സ്ഥലത്തെ മനസ്സിലാക്കുന്നതിലുമധികം വേറെ ലെവലില്‍ കാണുവാനും മനസ്സിലാക്കുവാനും സാധിക്കും എന്നതാണ് വിര്‍ച്വല്‍ ‌ടൂറുകളുടെ ഏറ്റവും വലിയ ഗുണം. എന്താണ് കാണേണ്ടത് എന്നും എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നും വിര്‍ച്വല്‍ ടൂറില്‍ കാഴ്ചക്കാരന് തീരുമാനിക്കാം. എത്ര അടുത്തു നിന്ന് കാണണം, എത്ര അകലെ നിന്നു കാണണം എന്നൊക്കെ തീരുമാനിക്കുവാനുള്ള അവകാശം പൂര്‍ണ്ണമായും കാഴ്ചക്കാരനുണ്ട്.

ലോക്ഡൗണിലെ വിര്‍ച്വല്‍ ‌‌ടൂര്‍

ലോക്ഡൗണിലെ വിര്‍ച്വല്‍ ‌‌ടൂര്‍

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ സമയം ചിലവഴിക്കുവാന്‍ പറ്റിയ കാര്യമാണ് വിര്‍ച്വല്‍ ടൂറുകള്‍. ഒരിക്കലും കാണില്ല എന്നു കരുതിയ ഇടങ്ങള്‍ നേരിട്ടു കാണുന്ന അനുഭവം നല്കുന്നതിനാല്‍ വളരെ വ്യത്യസ്ഥമായ അനുഭവമായിരിക്കും ഇത്. പ്ലാന്‍ ചെയ്ത യാത്രകളിലെ ഇടങ്ങളും ഇങ്ങനെ കാണാം. ഇത് കൂടാതെ കുട്ടികള്‍ക്കു പ്രിയപ്പെട്ട ഡിസ്നി ലാന്‍ഡും വിര്‍ച്വല്‍ ‌‌ടൂറുകള്‍ നടത്തുന്നുണ്ട്.

വീ‌ട്ടിലിരുന്ന് കാണാം

വീ‌ട്ടിലിരുന്ന് കാണാം

എവിടൊണോ ഇരിക്കുന്നത് അവിടെയിരുന്ന് നാടു ചുറ്റിക്കാണാം എന്ന സാധ്യതയാണ് വിര്‍ച്വല്‍ ‌ടൂറുകള്‍ നല്കുന്നത്. വീട്ടിലിരുന്ന് ചായ കുടിച്ചോ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുമ്പോഴോ ഉറങ്ങുന്നതിനു തൊട്ടുമുന്‍പോ ഒക്കെ നമ്മുടെ മാത്രം സൗകര്യമനുസരിച്ച് കാഴ്ചകള്‍ കാണാം.

യാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംയാത്രകളിലെ ഫോട്ടോഗ്രഫി അടിപൊളിയാക്കാം! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാംലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X