Search
  • Follow NativePlanet
Share
» »ഗോപാൽപൂർ കടൽ തീരവും അവിടുത്തെ അവിസ്മരണീയമായ കാഴ്ചകളും

ഗോപാൽപൂർ കടൽ തീരവും അവിടുത്തെ അവിസ്മരണീയമായ കാഴ്ചകളും

നിങ്ങൾ വിശാഖപട്ടണത്തിനടുത്തുള്ള മികച്ച വാരാന്ത്യ കവാടങ്ങൾ തിരയുകയാണെങ്കിൽ ഈ സീസണിൽ നമുക്ക് ഗോപാൽപൂരിനെ പരിഗണിക്കാം. അതിമനോഹരമായ കടൽത്തീരങ്ങളാലും മനസ്സിനെ ആകർഷിക്കുന്ന അന്തരീക്ഷസ്ഥിതിയാലും സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ് ഇവിടം. . ഇവിടുത്തെ മനോഹരമായ ബീച്ച് റിസോർട്ടുകളിൽ വന്നിരുന്ന് പ്രകൃതിയുടെ സുന്ദരമായ നിശ്വാസങ്ങളെ തൊട്ടറിയാം. അതിനാൽ തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ വാരാന്ത്യ കവാടമാണ് ഗോപാൽപൂർ.. ഒരു വാണിജ്യ തുറമുഖ നഗരമെന്ന നിലയിലാണ് ഈ സ്ഥലം മുൻപ് അറിയപ്പെട്ടിരുന്നത്.. കാലാധിക്യത്താൽ തകർന്നടിഞ്ഞു പോയ ഇവിടുത്തെ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിങ്ങൾക്കിവിടെ കാണാനാവും. അവയെല്ലാം ഈ ദേശത്തിൻറെ മഹത്തായ ചരിത്രത്തെ നമുക്ക് വിവരിച്ചുതരുന്നു. അതുകൊണ്ടുതന്നെ കുറേ നാളുകളായി ഈ സ്ഥലം തദ്ദേശവാസികളുടെയും വ്യത്യസ്തരായ സീസണൽ ടൂറിസ്റ്റുകളുടെയും ഒക്കെ ആത്യന്തികമായ വാരാന്ത്യ കവാടമായി മാറിയിരിക്കുന്നുഗോപാൽപൂർ എന്ന ഈ സ്ഥലത്തെക്കുറിച്ച് കൂടുതലായി അറിയാനും വിശാഖപട്ടണത്തിൽ നിന്ന് ഇവിടക്ക് എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചറിയാനുമായി തുടർന്ന് വായിക്കുക

ഗോപാൽപുർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

ഗോപാൽപുർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

കടൽത്തീരത്തോട് അടുത്തുനിൽക്കുന്ന ഒരു പ്രദേശമായതിനാൽ വേനൽക്കാലങ്ങളിൽ ഗോപാൽപൂരിൽ വളരെ ചൂടേറിയ കാലാവസ്ഥായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഈ കാലയളവിൽ ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉത്തമം. ഇങ്ങനെയാണെങ്കിലും കടലോരങ്ങളെ പ്രണയിക്കുന്നവർക്കും ഇവിടുത്തെ പ്രദേശവാസികൾക്കും ഒക്കെ തന്നെ ഈ സ്ഥലം എപ്പോഴും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വർഷത്തിലുടനീളം സഞ്ചാരികളുടെ തിരക്ക് ഇവിടെ കാണാം. വേനൽ ചൂടിന്റെ അസ്വാസ്ഥ്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ഈ സ്ഥലത്തെ ആസ്വദിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ, ഒക്ടോബർ മുതൽ ഫെബ്രുവരി അവസാനം വരെയുള്ള നാളുകളിൽ ഗോപാൽപൂർ സന്ദർശിക്കാനായി വന്നെത്താം

PC:SUDEEP PRAMANIK

വിശാഖപട്ടണത്തിൽ നിന്നും ഗോപാൽപൂരേക്ക്

വിശാഖപട്ടണത്തിൽ നിന്നും ഗോപാൽപൂരേക്ക്

വിമാനമാർഗം: വായു മാർഗത്തിലൂടെ യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ വിശാഖപട്ടണത്ത് നിന്നും ഭുവനേശ്വർ വരെ നിങ്ങൾക്ക് വിമാന യാത്ര നടത്താം. ഭുവനേശ്വരിൽ നിന്നും ഏതാണ്ട് 170 കിലോമീറ്റർ അകലെയായിട്ടാണ് ഗോപാൽപൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. എയർപോർട്ടിൽനിന്ന് ഏതാണ് നാലുമണിക്കൂറോളം യാത്രയുണ്ട് ഗോപാൽപൂരിൽ എത്തിച്ചേരാനായി.

റെയിൽ മാർഗം: ഗോപാൽപൂരിന് 17 കിലോമീറ്റർ അകലെയുള്ള ബെർഹാംപൂരിലാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഗോപാൽപൂരിലേക്ക് നേരിട്ട് ടാക്സിയിലോ ബസ്സുകളിലോ സഞ്ചരിക്കാം.

റോഡുമാർഗം: ഗോപാൽപൂരേക്കുള്ള റോഡുകൾ എല്ലാം വളരേ മികച്ചതാണ്. അതിനാൽ മറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ തന്നെ ഏതൊരു നഗരത്തിൽ നിന്നും റോഡുമാർഗ്ഗം വളെരെയെളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

റൂട്ട്: വിശാഖപട്ടണം - ശ്രീകാകുളം -ഗോപാൽപൂർ

ഗോപാൽപൂരിലേക്കുള്ള യാത്രാമധ്യേ ശ്രീകാകുളം എത്തുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഇടവേള എടുക്കാവുന്നതാണ്. ഈ നാട്ടിലെ ആകർഷകമായ ക്ഷേത്രങ്ങളുടെയും പുരാതന സ്ഥലങ്ങളുടെയുമൊക്കെ അവിശ്വസിനീയമായ സൗന്ദര്യം നിങ്ങളെ എല്ലാവരെയും അത്ഭുതഭരിതരാക്കും.

ശ്രീകാകുളം

ശ്രീകാകുളം

വിശാഖപട്ടണത്ത് നിന്ന് 115 കിലോമീറ്ററും ഗോപാൽപൂരിൽ നിന്ന് 170 കിലോമീറ്ററും ദൂരെയായാണ് ശ്രീകാകുളം സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ഇങ്ങോട്ടേക്കുള്ള യാത്രയിൽ വിശ്രമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ശ്രീകാകുളം.

ശ്രീകൃഷ്ണ ഭഗവാന്റെ മൂത്ത സഹോദരനായ ബാലരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചതാണ് ശ്രീകാകുളം എന്ന ദേശം എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളെ നിങ്ങൾക്ക് ഈ സ്ഥലത്തിന്റെ അതിർത്തികൾക്കുള്ളിൽ കാണാനാവും. ജൈനമതവും ബുദ്ധമതവും ഒക്കെ നീണ്ട കാലയളവിൽ നിലനിന്നിരുന്ന തെക്കേ ഇന്ത്യയിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇതെന്ന് പറയപ്പെടുന്നു. ഇവിടുത്തെ ശാലിഹുണ്ഡം, കലിംഗപട്ടണം തുടങ്ങിയ പുരാതന സ്ഥലങ്ങളൊക്കെ ഇതിനുദാഹരണങ്ങളാണ്.. പച്ചപ്പിനാൽ കുളിച്ചുനിൽക്കുന്ന സസ്യസമ്പത്തിന്റെയും ഉയരം കുറഞ്ഞ കുന്നും പ്രദേശങ്ങളുടെയും സാന്നിധ്യത്താൽ ശ്രീകാകുളം മേഖല വർഷത്തിലുടനീളം മികച്ച കാലാവസ്ഥാ വെച്ചുപുലർത്തുന്നു. അരാസവാലി, ശ്രീകൂർമം, ബാരുവ എന്നിവയൊക്കെ ഇവിടുത്തെ വിശിഷ്ഠമായ സ്ഥലങ്ങളാണ്. ഇവിടെ വന്നെത്തുമ്പോൾ ഈ സ്ഥലങ്ങളൊക്കെ കാണാൻ മറന്നു പോകരുത്.

PC:Pavanpatnaik

അന്തിമ ലക്ഷ്യസ്ഥാനം - ഗോപാൽപൂർ

അന്തിമ ലക്ഷ്യസ്ഥാനം - ഗോപാൽപൂർ

വിശാഖപട്ടണത്ത് നിന്നും ഏതാണ്ട് 285 കിലോമീറ്റർ അകലെയാണ് ഗോപാൽപൂർ സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗ്ഗത്തിലൂടെ ഇങ്ങോട്ടെത്തിച്ചേരാനായി ഏകദേശം 6 മണിക്കൂർ ആവശ്യമാണ്. ഗോപാൽപൂർ ദേശത്തിന്റെ അതിരുകൾക്കുള്ളിൽ നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ വന്നെത്തുകയാണെങ്കിൽ കടലോരങ്ങളിൽ മടിയിലിരുന്നുകൊണ്ട് നിങ്ങൾക്ക് മനസ്സിനിഷ്ടപെടുന്ന നിരവധി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയും..

ഗോപാൽപൂർ ദേശത്തിന്റെ സൗന്ദര്യത്തെ ഒരു തരിമ്പുപോലും ചോർത്തിക്കളയാതെ മുഴുവനായി ആസ്വദിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം..

PC:Manojsahuctp

ഇവിടെ കാണാൻ

ഇവിടെ കാണാൻ

പ്രശാന്ത നിർമ്മലമായ ഈ കടൽത്തീരത്തിന്റെ മണൽവീഥികളിലൂടെ ലക്ഷ്യമില്ലാതെയുള്ള നടത്തം ഏവർക്കും വ്യത്യസ്തമായൊരു അനുഭവമായിരിക്കും. ആൾത്തിരക്ക് അധികമില്ലാത്ത ഇവിടുത്തെ തീരങ്ങളിൽ നിങ്ങൾക്ക് ഏകാന്തതയും ശാന്തതയുമൊക്കെ ലഭ്യമാകും.. അതുപോലെ തന്നെ നിങ്ങളുടെ കുടുംബത്തോടും കുട്ടികളോടുമൊപ്പം ഈ ബീച്ച് സന്ദർശിക്കുന്നത് വഴി അവരോടൊപ്പം കുറച്ചു നല്ല സമയം കണ്ടെത്താൻ കഴിയുന്നു.. പ്രകൃതിയുടെ ചക്രവാളങ്ങളിൽ നിങ്ങൾക്ക് സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരദൃശ്യങ്ങളെ ദർശിക്കാനാവും.. സ്കൂബ ഡൈവിങ്ങും വിൻഡ് സർഫിംഗും റൗളിങ്ങും ഒക്കെയായി നിരവധി ജല വിനോദങ്ങൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. സാഹസികതയെ അന്വേഷിക്കുന്നവർക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം കൂടിയായിരിക്കും ഇതെന്ന കാര്യം സംശയമില്ല. ബംഗാൾ ഉൾക്കടലിന്റെ മടിത്തട്ടിൽ വന്ന് നിന്ന് കൊണ്ട് നിങ്ങൾക്ക് നീന്തലും ബോട്ടിങ്ങും ഒക്കെ ആസ്വദിക്കാം

അപ്പോൾ എന്ത് തോന്നുന്നു....? ഗോപാൽപൂർ ദേശം ഏവർക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു അവധിക്കാല സ്ഥാനമാണെന്ന് തോന്നുന്നില്ലേ....? നിങ്ങളുടെ ഈ അവധിക്കാല നാളുകൾ സന്തോഷപൂർണ്ണമാക്കാനും ഒരിക്കലും മറക്കാനാവാത്തതുമാക്കി തീർക്കുവാനുമായി ഇങ്ങോട്ടേക്കുള്ള ഈ യാത്ര തീർച്ചയായും ഉത്തമമാണ്. ഗോപാൽപുർ എന്ന മനോഹരമായ കടൽ തീരദേശത്തിൽ വിസ്മയാവഹമായ കാഴ്ചകൾ ഇനിയും അനവധിയുണ്ട്. അതിലൊന്നാണ് ഇവിടത്തെ ലൈറ്റ് ഹൗസ്. നീലിമയാർന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചുവപ്പും വെള്ളയും കലർന്ന നിറങ്ങളാൽ ചായം പൂശിയ ഈ ലൈറ്റ് ഹൌസ് നിങ്ങൾക്ക് അവിസ്മരണീയമായ കാഴ്ഛാനുഭവങ്ങൾ പകർന്നു നൽകും. ഇവിടെ വന്നു നിന്നുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ക്യാമറയിൽ ഏറ്റവും മികച്ച ഷോട്ടുകൾ എടുക്കുവാൻ സാധിക്കും.. അതുപോലെതന്നെ മുൻപേ പരാമർശിച്ച ഇവിടുത്തെ പഴക്കമേറിയ തുറമുഖത്തെ സന്ദർശിക്കാൻ ഒരിക്കലും മറന്നുപോകരുത്

PC:Kamaldas92

Read more about: travel beach andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more