Search
  • Follow NativePlanet
Share
» »വിശാഖപട്ടണത്ത് നിന്നും കോരിംഗ വന്യജീവി സങ്കേതത്തിലേക്ക്

വിശാഖപട്ടണത്ത് നിന്നും കോരിംഗ വന്യജീവി സങ്കേതത്തിലേക്ക്

വിശാഖപട്ടണത്തിന്റെ അതിരുകൾ പര്യവേക്ഷണം ചെയ്ത് അവയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ വിശാഖപട്ടണത്ത് നിന്ന് കോരിംഗ വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര നടത്തുക എന്നത് ഏറെ നല്ലൊരു ആശയമാണ്

ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ വിശാഖപട്ടണം മനോഹരമായ ഒരു തുറമുഖ നഗരം കൂടിയാണ്. ബീച്ചുകൾ, ഉദ്യാനങ്ങൾ, സ്മാരകങ്ങൾ, മലനിരകൾ എന്നിവയെല്ലാം അവിടെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള നിരവധി ടൂറിസ്റ്റുകൾ വർഷം തോറും ഇവിടം ഇടക്കിടെ സന്ദർശിക്കുന്നു. എന്നാൽ വിശാഖപട്ടണത്തിന്റെ അതിരുകൾ പര്യവേക്ഷണം ചെയ്ത് അവയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ വിശാഖപട്ടണത്ത് നിന്ന് കോരിംഗ വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര നടത്തുക എന്നത് ഏറെ നല്ലൊരു ആശയമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് കോരിംഗ...

കോരിംഗ സന്ദർശിക്കാൻ പറ്റിയ സമയം

കോരിംഗ സന്ദർശിക്കാൻ പറ്റിയ സമയം

പ്രകൃതി സൗന്ദര്യത്തിന് ഏറെ പേരുകേട്ട ഇവിടെ ഒരുപാട് കാര്യങ്ങൾ നമുക്കായി കാണാനും കണ്ടെത്താനും കത്തിരിപ്പുണ്ട്. കോരിംഗ വന്യജീവി സങ്കേതത്തിന് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എന്നൊന്ന് ഇല്ല. കാരണം കോരിംഗ വൈൽഡ് ലൈഫ് സാങ്ച്വറി വർഷം മുഴുവൻ അനുകൂലമായ കാലാവസ്ഥയാണ് സൃഷിടിക്കുന്നത്. അതിനാൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം. എന്നിരുന്നാലും, ഈ വന്യജീവി സങ്കേതത്തിന്റെ ഏറ്റവും മികച്ച അനുഭവം ലഭ്യമാകണമെങ്കിൽ, ഈ സങ്കേതത്തിന്റെ വശ്യത പൂർണ്ണമായി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കോരിംഗ വന്യജീവി സങ്കേതം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്.

PC:Arkadeep Meta

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം വിശാഖപട്ടണത്ത് നിന്ന് രാജമുണ്ട്രിയിലേക്കും തുടർന്ന് അവിടെ നിന്ന് വന്യജീവി സങ്കേതത്തിലേയ്ക്കുമുള്ള ഒരു ക്യാബ് വഴിയും എത്തിച്ചേരാം. രാജമുണ്ട്രി വിമാനത്താവളം വന്യജീവി സങ്കേതത്തിൽ നിന്ന് 70 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ, ഈ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം 1 മണിക്കൂർ 30 മിനിറ്റ് അടുത്ത് സമയമെടുക്കും.

റെയിൽ മാർഗം: 15 കിലോമീറ്റർ അകലെയുള്ള കാക്കിനടയാണ് കോരിംഗ വന്യജീവി സങ്കേതവുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയുന്ന റെയിൽവേ സ്റ്റേഷൻ. വിശാഖപട്ടണത്തിൽ നിന്ന് കാക്കിനടയിലേക്ക് നിങ്ങൾക്ക് നേരിട്ട് ട്രെയിൻ ലഭിക്കും. അവിടെ നിന്ന് ടാക്സിയിൽ വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചേരാം.

റോഡ് മാർഗ്ഗം: ഇനി റോഡുമാർഗ്ഗം ആണെങ്കിലും കോരിംഗ വന്യജീവി സങ്കേതത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം. അതുകൊണ്ട് തന്നെ ബസ് മാർഗമോ ടാക്സിയിലോ വന്യജീവി സങ്കേതത്തിൽ എത്താം.

റൂട്ട്: വിശാഖപട്ടണം - അനകപള്ള - ഉപ്പട - കോരിംഗ വന്യജീവി സങ്കേതം. യാത്രയിലായിരിക്കുമ്പോൾ, നിങ്ങളുടെ യാത്ര കൂടുതൽ രസകരവും ആവേശകരമാക്കി മാറ്റുന്നതിന് നിങ്ങൾക്ക് ഇനിപ്പറയുന്ന സ്ഥലങ്ങളിൽ ഇറങ്ങാൻ കഴിയും.

അനകപ്പള്ള

അനകപ്പള്ള

വിശാഖപട്ടണത്തിന്റെ അർബൻ മേഖലകളിൽ ഒന്നായ അനകപ്പള, കോരിംഗ വന്യജീവി സങ്കേതത്തിൽ നിന്ന് 139 കിലോമീറ്റർ അകലെയായും വിശാഖപട്ടണത്ത് നിന്ന് 28 കിലോമീറ്റർ അകലെയായുമാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരം എന്ന നിലയ്ക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ടൂറിസ്റ്റുകൾക്ക് ഇവിടം പ്രദാനം ചെയ്യുന്നുണ്ട്. ചരിത്രപരമായ പ്രാധാന്യം ഏറെയുള്ള ഈ സ്ഥലത്ത് നിങ്ങൾ വന്യജീവി സാങ്കേതത്തിലേക്ക് പോകും വഴി ഇറങ്ങിയാൽ കാഴ്ചകൾ ഒരുപാട് നിങ്ങൾക്കായി ലഭിക്കും.

ആയിരക്കണക്കിന് വർഷം പഴക്കമുള്ള നഗരത്തിന്റെ ചരിത്രത്തിൽ നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. ശാരദാ നദിയുടെ ഭംഗിയും നിറഞ്ഞ പച്ചപ്പിന്റെ സാന്നിദ്ധ്യവും കണ്ണിന് കുളിർമ നൽകും എന്നത് തീർച്ച. ബോജന്നകണ്ട ഗുഹ, ശാരദ നദി ബീച്ച്, ചില പുരാതന ക്ഷേത്രങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന സന്ദർശന സ്ഥലങ്ങൾ.

PC:Jvsnkk

ഉപ്പട

ഉപ്പട

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉപ്പട കോരിംഗ വന്യജീവി സങ്കേതത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയും വിശാഖപട്ടണത്ത് നിന്ന് 135 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കുഗ്രാമമാണ് ഉപ്പട. ഒഴിഞ്ഞ ബീച്ചുകൾ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിൽ, സമാധാനപൂർണ്ണമായി കുറച്ചു സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഉപ്പടയിൽ ഇറങ്ങാം.

കോരിംഗ

കോരിംഗ

വിശാഖപട്ടണത്ത് നിന്ന് 165 കിലോമീറ്റർ അകലെയാണ് കോരിംഗ വന്യജീവി സംരക്ഷണ കേന്ദ്രം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാമൊത്ത് എത്താൻ പറ്റിയ ഈ ഭാഗത്തുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് കോരിംഗ വന്യജീവി സങ്കേതം. അതുകൂടാതെ കോരിംഗ വന്യജീവി സംരക്ഷണ സങ്കേതം ഫോട്ടോഗ്രാഫർമാരുടെയും പ്രകൃതി സ്നേഹികളുടെയും കൂടെ ഇഷ്ട സ്ഥലമാണ്. പച്ചപ്പിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ വനങ്ങളുടെ സാന്നിദ്ധ്യം, അരുവികൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിറഞ്ഞ സാന്നിധ്യം തുടങ്ങി എല്ലാം നമ്മെ ആകർഷിക്കും.

കോരിംഗ വന്യജീവിസങ്കേതത്തിൽ നിങ്ങൾക്ക് കാണാൻ പറ്റുന്ന മറ്റൊരു കാര്യം ലോകപ്രശസ്തമായ അവിടെ അധികമായി കണ്ടുവരുന്ന പ്രത്യേകയിനം കഴുകന്മാരാണ്. ഇവയോടൊപ്പം മറ്റു പല പക്ഷികളെയും നിങ്ങൾക്ക് കാണാം. ചായം പൂശിയ പുള്ളികൾ പോലെ നിറമുള്ള പക്ഷികൾ, പൈൻ കിംഗ്ഫിഷറുകൾ, ഫ്ലമിങ്ങോകൾ തുടങ്ങി പലതും നിങ്ങൾക്ക് ആസ്വദിക്കാം. എല്ലാ മഴവില്ല് നിറങ്ങളിലും പെയിന്റ് ചെയ്ത ഒരു ലോകം പോലെ ഈ കൊരിങ്ങ വന്യജീവി സങ്കേതവും നിങ്ങൾക്ക് തോന്നും. അതുപോലെ മംഗരൂവ് വനങ്ങളാലും സമൃദ്ധമാണ് ഈ വന്യജീവി സങ്കേതം. കൂടാതെ ഡാൽബെർഗിയ, ആനുവൽ സീബ്ലൈറ്റ്, സാലിക്കോർണിയ, സിപ്വീട്‌സ് തുടങ്ങിയ ഒരുപാട് സസ്യങ്ങളുടെയും പൂക്കളുടെയും നിങ്ങൾക്ക് ഇവിടെ കാണാം.

PC:wikimedia

പ്രകൃതിയുടെ മായിക ലോകം

പ്രകൃതിയുടെ മായിക ലോകം

ആയിരക്കണക്കിന് പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഒരു പ്രകൃതിയുടെ മായിക ലോകത്തെ പോലെയാണ് നിങ്ങൾക്ക് ഇവിടെ എത്തിപ്പെട്ടാൽ തോന്നുക. മായിക ലോകം എന്നുപറഞ്ഞാൽ തെറ്റും, കാരണം ഇത് മായിക അല്ല, പകരം നേരിട്ട് കണ്ട് ആസ്വദിക്കാൻ പറ്റുന്നവ തന്നെയാണ്. ആന്ധ്രാപ്രദേശിലെ ഏറ്റവും മികച്ച പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലം ഇത് തന്നെ എന്ന് തീർത്ത് പറയാം. ഒരു വശത്ത് ബോട്ടിങ് ആസ്വദിക്കാം. മറുവശത്ത് പക്ഷികൾ, ചിത്രശലഭങ്ങൾ, സസ്യജാലങ്ങൾ എന്നിവയുടെ മനോഹാരിത നേരിട്ട് കണ്ടാസ്വദിക്കാം.. അങ്ങനെ ഏറെയുണ്ട് ഈ മനോഹരമായ കാടുകളിൽ നിങ്ങൾക്ക് കണ്ടെത്താനായി.

PC:GARIMA UTKARSH SHARMA

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X