Search
  • Follow NativePlanet
Share
» »വിശ്വരൂപത്തിൽ ശ്രീകൃഷ്ണനെ കാണാൻ 18 ദിനങ്ങൾ.. കണ്ടുതൊഴുതാൽ ഈ ഫലങ്ങൾ, പോകാം ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ

വിശ്വരൂപത്തിൽ ശ്രീകൃഷ്ണനെ കാണാൻ 18 ദിനങ്ങൾ.. കണ്ടുതൊഴുതാൽ ഈ ഫലങ്ങൾ, പോകാം ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ

ശ്രീകൃഷ്ണൻ വിശ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ടയിടമായ ഈ ക്ഷേത്രത്തിന്‍റെ ഈ വർഷത്തെ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്...

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം. അത്യപൂർവ്വങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളാലും പേരുകേട്ട ഈ ക്ഷേത്രം പ്രദേശത്തിന്‍റെ ചരിത്രവും വിശ്വാസങ്ങളുമായും ചേർന്നു നിൽക്കുന്നു. കുരുക്ഷേത്ര യുദ്ധവും മഹാഭാരത വിശ്വാസങ്ങളുമായും ചേർന്നു നിൽക്കുന്ന ചരിത്രമുള്ള ഈ ക്ഷേത്രം പക്ഷേ, പ്രസിദ്ധമായിരിക്കുന്നത് ഇവിടുത്തെ വിശ്വരൂപ ദർശനത്തിന്‍റെ പേരിലാണ്. ശ്രീകൃഷ്ണൻ വിശ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ടയിടമായ ഈ ക്ഷേത്രത്തിന്‍റെ ഈ വർഷത്തെ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്...

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം

എറണാകുളം ജില്ലയിൽ പിറവത്തിന് സമീപമുള്ള കക്കാട് എന്ന സ്ഥലത്താണ് പുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ ഇതിന്‍റെ പഴമയും പ്രൗഢിയും ക്ഷേത്രം കാണുമ്പോൾ തന്നെ മനസ്സിലാക്കാം. 18 ദിവസം നീണ്ടു നിൽക്കുന്ന വിശ്വരൂപ ദർശനത്തിനായാണ് വിശ്വാസികൾ ക്ഷേത്രം സന്ദർശിക്കുന്നത്. പതിനെട്ടു ദിവസം മാത്രം വിശ്വരൂപം നല്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

വിശ്വരൂപ ദർശനവും കുരുക്ഷേത്ര യുദ്ധവും

വിശ്വരൂപ ദർശനവും കുരുക്ഷേത്ര യുദ്ധവും

18 ദിവസം നീണ്ട കുരുക്ഷേത്ര യുദ്ധത്തിൽ തളർന്നിരുന്ന അര്‍ജുനന് മുന്നിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടത് വിശ്വരൂപത്തിൽ ആണെന്നാണ് വിശ്വാസം. വിശ്വരൂപം ദർശിച്ചാല്‍ ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ഒഴിയുമെന്നും ജീവിതത്തിന് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്നുമാണ് വിശ്വാസം. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് സമീപ സ്ഥലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമെല്ലാം ഈ പതിനെട്ട് ദിവസം ഇവിടേക്ക് എത്തിച്ചേരുന്നത്.

കക്കാട് ക്ഷേത്രവും വിശ്വരൂപ ദർശനവും

കക്കാട് ക്ഷേത്രവും വിശ്വരൂപ ദർശനവും

കുരുക്ഷേത്ര യുദ്ധത്തിൽ അർജുനന് പ്രത്യക്ഷപ്പെട്ട അതേ വിശ്വരൂപമാണ് പുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലും ഉള്ളതെന്നാണ് വിശ്വാസം. ക്ഷേത്രത്തെക്കുറിച്ച് വിവിധ തരത്തിലുള്ള വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇവിടെയുണ്ട്. പണ്ട് വലിയ വനപ്രദേശമായിരുന്ന ഇതിലെ പുല്ലരിയുവാനായി വന്ന ഒരു പെൺകുട്ടിയുടെ കാല് കല്ലിൽ തട്ടുകയും കല്ലിൽ നിന്നു രക്തം വരികയും ചെയ്തുവത്രെ. യഥാർത്ഥത്തിൽ അതൊരു വിഗ്രമായിരുന്നു. പെട്ടന്നുതന്നെ ആ കുട്ടിക്ക് ഒരു ദർശനം ലഭിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്താണെന്നോ എങ്ങനെയെന്നോ മനസ്സിലാക്കുവാൻ കഴിയാത്ത വിധത്തിലുള്ള ഒരു ദർശനമായിരുന്നുവത്രെ അത്. ഈ വിവരം ഈ പെൺകുട്ടി പ്രദേശത്തിന്‍റെ അവകാശികളായിരുന്ന പുളിക്കാമറ്റത്തു മനയിലെത്തുകയും കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. അങ്ങനെ ഇവിടുത്തെ തിരുമേനി, സംഭവ സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവാവ് നിൽക്കുന്നതാണ് കണ്ടത്. അദ്ദേഹം തിരുമേനിയോട് തന്നെ ധ്യാനിച്ച് കണ്ണടയ്ക്കുവാൻ പറഞ്ഞു. അങ്ങനെ തിരുമേനി നോക്കിയപ്പോൾ കണ്ടത് വിശ്വരൂപത്തിലുള്ള ശ്രീകൃഷ്ണനെയാണ്. കണ്ണു തുറന്നപ്പോഴേയ്ക്കും ആ രൂപം അപ്രത്യക്ഷമാവുകയും ഒരു ക്ഷേത്രം നിർമ്മിച്ച് മുറിവു പറ്റിയ വിഗ്രഹം പ്രതിഷ്ഠിക്കുവാനും ഒരു അശരീരിയുണ്ടായി. അതോടൊപ്പം, കുരുക്ഷേത്രയുദ്ധത്തിൽ അർജുനന് ദർശനം നല്കിയ അതേ രൂപമാണിതെന്നും കൃഷ്ണൻ പറഞ്ഞുവത്രെ.

അർജുനനെത്തുന്ന 18 ദിവസങ്ങൾ

അർജുനനെത്തുന്ന 18 ദിവസങ്ങൾ

ഈ പതിനെട്ടു ദിവസങ്ങളിലും അർജുനനൻ ഭഗവാനെ പൂജിക്കുവാനായി ക്ഷേത്രത്തിലെത്തുന്നുണ്ടെന്നാണ് വിശ്വാസം. അതായത്, രാത്രിയില്‍ അർജുനൻ പൂജ നടത്തിയ വിശ്വരൂപ വിഗ്രഹമാണ് പകൽ വിശ്വാസികൾക്ക് ദർശിക്കുവാൻ സാധിക്കുന്നത്.
മാത്രമല്ല, ഈ ദിവസങ്ങളിൽ , അതായത് കുരുക്ഷേത്ര യുദ്ധത്തിലെ 18 ദിവസങ്ങളിലും പഞ്ചദ്രവ്യങ്ങളടങ്ങിയ ദധ്യന്നം ആണ് ഭഗവാൻ കഴിച്ചിരുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടുത്നെ ഈ ദിവസങ്ങളിൽ, വിശ്വാസികൾക്ക് പ്രത്യേക നിവേദ്യമായി ഇത് നല്കുന്ന ചടങ്ങുമുണ്ട്. ഇത് കഴിക്കുന്നത് വർഷം മുഴുവനും രോഗപ്രതിരോധശേഷി നല്കുമെന്നാണ് വിശ്വാസം.

 വിശ്വരൂപ ദർശനം 2022

വിശ്വരൂപ ദർശനം 2022

എല്ലാ വർഷവും ധനു 1 മുതൽ 18 വരെയാണ് ക്ഷേത്രത്തിലെ വിശ്വരൂപ ദർശനം. ഈ വർഷം ഡിസംബർ 16 മുതൽ 2023 ജനുവരി 2 വരെ വിശ്വരൂപ ദർശനം കാണാം. കുരുക്ഷേത്ര യുദ്ധം നടന്ന 18 ദിവസങ്ങളെ പ്രതിനിധീകരിച്ചാണ് ഈ ദർശനം 18 ദിവസം നടത്തുന്നത്. ഈ പതിനെട്ടു ദിവസവും യുദ്ധത്തിൽ നടന്ന കാര്യങ്ങൽ ഓരോന്നായി ഓരോ ദിവസത്തിനനുസരിച്ച് പ്രത്യേക ചടങ്ങുകൾ ക്ഷേത്രത്തിൽ നടത്തും. വിരാടദർശനം വഴി ഭഗവാന്‍ പാണ്ഡവരുടെ ദു:ഖങ്ങൾ മാറ്റിയതുപോലെ തന്നെ കാണാനെത്തുന്ന വിശ്വാസികളുടെ ദുഖങ്ങളും മാറ്റുമത്രെ.

വിശ്വരൂപ ദർശനത്തിനെത്തിയാൽ

വിശ്വരൂപ ദർശനത്തിനെത്തിയാൽ

18 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം മാത്രമെത്തി വിരാടരൂപ ദർശനം തന്നെ അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറ്റുമത്രെ. പ്രത്യേക വിശ്വരൂപ പൂജയും ഈ 18 ദിവസങ്ങളിൽ വിശ്വാസികൾക്ക് നടത്തുവാൻ സാധിക്കും എന്നാൽ വിശ്വരൂപം അലഹ്കരിച്ച് പ്ര്യേക പൂജകൾ നടത്തുവാൻ ഓരോ ദിവസവും വിശ്വാസികളുടെ വഴിപാടായാണ് നടത്തുന്നത്. കുടുംബ ഐശ്വര്യപൂജ, അഷ്ടദ്രവ്യഹവനം, സന്താന ഭാഗ്യത്തിന് താമരമൊട്ടിൽ നെയ് നിറച്ചുള്ള ഹവനം, വിദ്യാതടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വിദ്യാഗോപാലമന്ത്രം ജപിച്ച സാരസ്വതഘൃതം,ആദികൂര്‍മ്മ പൂജ തുടങ്ങിയ പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തുന്നു.

ശാപമോക്ഷത്തിന്‍റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം! വിജയത്തിനായി ഇവിടെവന്നു പ്രാർത്ഥിക്കാം!ശാപമോക്ഷത്തിന്‍റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം! വിജയത്തിനായി ഇവിടെവന്നു പ്രാർത്ഥിക്കാം!

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ പിറവത്തിനു സമീപം കക്കാട് എന്ന സ്ഥലത്താണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നു 40 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 20 കിമിയും എറണാകുളത്തു നിന്നു 45 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. പിറവത്തു നിന്നും രാമമംഗലം റോഡ് വഴി 3.7 കിലലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രമുള്ളത്.

വേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനംവേളിമലൈ കുമാരസ്വാമി കോവിൽ..മലമുകളിലെ മുരുക ക്ഷേത്രം, വിശ്വാസങ്ങളിലെ പുണ്യസ്ഥാനം

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവുംവിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X