India
Search
  • Follow NativePlanet
Share
» »അറിയാതെ റൊമാന്‍റിക്കാവും...ഈ ഇടങ്ങളിലെത്തിയാൽ!!

അറിയാതെ റൊമാന്‍റിക്കാവും...ഈ ഇടങ്ങളിലെത്തിയാൽ!!

ലോകത്തിൽ ഏറ്റവും അധികം റൊമാന്റിക്കായ ഇടങ്ങളുള്ള നാട് ഏതാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ ഇന്ത്യയാണ്. ഇങ്ങ് മൂന്നാർ മുതൽ അങ്ങേയറ്റത്ത് ശ്രീനഗർ വരെ കിടക്കുന്ന ഇവിടുത്തെ സ്ഥലങ്ങൾ നമുക്ക് മാത്രമല്ല, പുറത്തു നിന്നുള്ളവർക്കും റൊമാന്‍റിക് തന്നെയാണ്. മനോഹരമായ കൊട്ടാരങ്ങളും ചരിത്രം കഥ പറയുന്ന കോട്ടകളും തടാകങ്ങളും ഒക്കെയായി മനസ്സിൽ സ്നേഹം തോന്നിപ്പിക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം...

മൂന്നാർ

മൂന്നാർ

ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട റൊമാന്റിക് ഡെസ്റ്റിനേഷനായി പലവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നാടാണ് നമ്മുടെ മൂന്നാർ. കിലോമീറ്ററുകളോളം നീളത്തിൽ, അറ്റം കാണാതെ കിടക്കുന്ന തേയിലത്തോട്ടങ്ങളും ആരെയും കൊതിപ്പിക്കുന്ന കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയുമൊക്കെയാണ് മൂന്നാറിന്റെ പ്രത്യേകതകൾ. ആരും ഇറിയാതെ പ്രണയിച്ചു പോകുന്ന ഒരു നാടാണിത്.
ടോപ് സ്റ്റേഷൻ, മാട്ടുപെട്ടി ഡാം, ആനമുടി, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കുവാനുള്ളത്.

കൂർഗ്, കർണ്ണാടക

കൂർഗ്, കർണ്ണാടക

കേരളത്തിനു തൊട്ടടുത്തുള്ള ഏറ്റവിം മനോഹരമായ ഒരു റൊമാന്റിക് ഇടമാണ് കൂർഗ്. ഇന്ത്യയുടെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന ഇവിടം പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾക്കു പ്രശസ്തമാണ്. കാപ്പിത്തോട്ടങ്ങളും ഓറ‍ഞ്ച് തോട്ടങ്ങളും ഒക്കെയാണ് ഈ കന്നഡ നാടിന്റെ പ്രത്യേകതകൾ.

ഡാർജലിങ്, പശ്ചിമ ബംഗാൾ

ഡാർജലിങ്, പശ്ചിമ ബംഗാൾ

തേയിലത്തോട്ടങ്ങൾക്കിടയിൽ ‌ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഡാർജലിങ് വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

കന്യാകുമാരി

കന്യാകുമാരി

സൂര്യാസ്തമയത്തിനും ഇത്രയധികം ഭംഗിയുണ്ടെന്ന് കാണിച്ചു തരുന്ന നാടാണ് കന്യാകുമാരി. കടൽത്തീരവും തീരത്തെ ക്ഷേത്രവും ബീച്ചുകളും വിവേകാനന്ദപ്പറയും ഒക്കെയാി മനോഹരമായ കാഴ്ചകളാണ് കന്യാകുമാരിയുടെ പ്രത്യേകത.

ഉദയ്പൂർ, രാജസ്ഥാൻ

ഉദയ്പൂർ, രാജസ്ഥാൻ

തടാകങ്ങളെ നോക്കി നിൽക്കുന്ന എണ്ണമറ്റ പിങ്ക് കൊട്ടാരങ്ങളുള്ള ഉദയ്പൂരില്ലെങ്കിൽ പിന്നെ എന്ത് റൊമാൻറിക് ഡെസ്റ്റിനേഷനാണ്. തടാകക്കരകള െഹോട്ടലുകൾ കീഴടക്കിയെങ്കിലും ഈ നാടിൻറെ തനതായ സൗന്ദര്യം വളഞ്ഞു പുളഞ്ഞു കിടക്കുന്ന തെരുവു റോഡുകളിലും മാർക്കറ്റുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹവേലികളും പുരാതന ചന്തകളും മനംമയക്കുന്ന കാഴ്ചകളും ഒക്കെയായി നിൽക്കുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണ്.

കുമരകം

കുമരകം

കുമരകത്തിൻറെ കായൽക്കാഴ്ചകളുടെ കഥ പറയാതെ ഒരിക്കലും ഇന്ത്യയിലെ റൊമാന്റിക് ഡെസ്റ്റിനേഷനുകളുടെ പട്ടിക പൂർത്തിയാക്കാനാവില്ല. വഞ്ചിവീടുകളും പച്ചപുതച്ച തീരങ്ങളും മനോഹരമായ കായൽക്കാഴ്ചകളും ഒക്കെയാണ് കുമരകം സമ്മാനിക്കുന്നത്.

മണാലി

മണാലി

ഹിമാലയൻ മലനിരകളിൽ മ‌ഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന മണാലി എത്ര കണ്ടാലും പിന്നെയും പിന്നെയും അത്ഭുതങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്. ഒരു വശത്ത് സാഹസികതയുടെ ഉയരങ്ങൾ സൂക്ഷിക്കുന്ന ഇവിടം മറുവശത്ത് കാഴ്ചകൾ മാത്രം കണ്ടുതീർക്കാനായി വരുന്നവരുടെ ലോകമാണ്. സോളാങ് വാലിയും കുളുവും നദിക്കരയിലെ ടെന്റിലെ താമസവും ഒക്കെ ഇവിടെ തീർച്ചയായും അനുഭവിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.

ജയ്സാൽമീർ മരുഭൂമി, രാജസ്ഥാന്‍

ജയ്സാൽമീർ മരുഭൂമി, രാജസ്ഥാന്‍

മരുഭൂമി ഒരിക്കലും ഒരു റൊമാന്‍റിക് ഡെസ്റ്റിനേഷൻ അല്ലാ എന്നു കരുതുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഈആ ധാരണകളെ മൊത്തത്തിൽ മാറ്റി മറിക്കുന്ന ഇടമാണ് രാജസ്ഥാനിലെ ജയ്സാൽമീർ മരുഭൂമി.
രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ട് തുറന്ന ടെന്‍റിനുള്ളിലെ താമസവും മരുഭൂമിയുടെ അനുഭവങ്ങളും ഒക്കെയാണ് ജയ്സാൽമീർ തരുന്ന അനുഭവങ്ങൾ

 പോണ്ടിച്ചേരി, തമിഴ്നാട്

പോണ്ടിച്ചേരി, തമിഴ്നാട്

ഫ്രഞ്ചുകാർ അവശേഷിപ്പിച്ചു പോയ സ്മാരകങ്ങളുടെ ഒരു കൂട്ടമെന്ന് എളുപ്പത്തിൽ പറയുവാൻ പറ്റിയ നാടാണ് പോണ്ടിച്ചേരി എന്ന പുതുച്ചേരി. കൊളോണിയൽ വില്ലകളും ഫ്രഞ്ച് വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട ചുരുക്കം ചില കെട്ടിടങ്ങളും ഒക്കെയായി ലിറ്റിൽ പാരീസ് എന്നറിയപ്പെടുന്ന ഇവിടം ചെന്നൈയുടെ തിരക്കിട്ട ജീവിതത്തിൽ നിന്നും മാറി നിൽക്കുവാൻ പറ്റിയ ഒരു റൊമാന്റിക് ഡെസ്റ്റിനേഷനാണ്.

ജോധ്പൂർ രാജസ്ഥാൻ

ജോധ്പൂർ രാജസ്ഥാൻ

നീലനിറത്തിൽ കഥകളെഴുതിയിരിക്കുന്ന കെട്ടിടങ്ങളുള്ള ജോധ്പൂർ ചരിത്രവും മിത്തും ഇഴചേർന്നു കിടക്കുന്ന സ്ഥലമാണ്. സൂര്യനഗരമെന്നും നീലനഗരമെന്നും ഒക്കെ അറിയപ്പെടുന്ന ഇവിടുത്തെ നീലച്ചായമടിച്ച വീടുകളുടെ കാഴ്ച കാണേണ്ടതു തന്നെയാണ്. താർ മരുഭൂമിയോട് ചേർന്നു നിൽക്കുന്നതിനാൽ താറിൻറെ കവാടം എന്നും ഇവിടം അറിയപ്പെടുന്നു.

റാൻ ഓഫ് കച്ച് ഗുജറാത്ത്

റാൻ ഓഫ് കച്ച് ഗുജറാത്ത്

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന വെളുത്ത നിറത്തിലുള്ള ഉപ്പുപാടമാണ് ഗുജറാത്തിലെ റാൻ ഓപ് കച്ച്. വെളുത്ത മരുഭൂമി എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇടം കൂടിയാണ്.

Rahul Zota

ലക്ഷദ്വീപ്

ലക്ഷദ്വീപ്

കണ്ണാടിപോലെ തെളിഞ്ഞ വെള്ളവും പഞ്ചാമമണൽത്തരികളും ഒക്കെ ചേർന്ന് റൊമാന്‍റിക്കാക്കുന്ന ഒരിടമാണ് ലക്ഷദ്വീപ്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള ഈ നാട് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണെന്ന കാര്യത്തിൽ തർക്കമില്ല. ദ്വീപുകളുടെ കാഴ്ചയും വെള്ളത്തിലെ കളികളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Vaikoovery

ലേ, ജമ്മു കാശ്മീർ

ലേ, ജമ്മു കാശ്മീർ

അല്പം സാഹസികമായി റൊമാന്‍റിക് ഡെസ്റ്റിനേഷൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ലേ. മൗണ്ടെയ്ൻ ബൈക്കിങ്ങിന്റെയും ട്രക്കിങ്ങിന്റെയും അപാരമായ സാധ്യതകൾ തുറന്നിടുന്ന ഇടമാണ് ലേ.

ശ്രീനഗർ

ശ്രീനഗർ

പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനപ്രിയ ഹണിമൂൺ, റൊമാന്‍റിക് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ജമ്മുകാശ്മീരീലെ ശ്രീനഗർ. കലാപങ്ങൾക്കും ബഹളങ്ങൾക്കും ഇന്നും മാറ്റുവാൻ പറ്റാത്ത ജനപ്രീതിയുള്ള ഇവിടം രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നു കൂടിയാണ്.

യേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെയേശു ഭാരതത്തില്‍ എത്തിയോ? ബുദ്ധ മതം പഠിക്കാന്‍ യേശു എത്തിയെന്ന്! ആ കഥയുടെ ചുരുളഴിയുന്നത് ഇങ്ങനെ

കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

<br />ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ
ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X