» »ഇന്ത്യയിലെ ശ്രേഷ്ഠഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം

ഇന്ത്യയിലെ ശ്രേഷ്ഠഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം

Posted By: Nikhil John

ഒരു രാജ്യത്തെ വളർച്ചയ്ക്കും സമൃദ്ധിക്കും ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന ഒരു പ്രധാന ഭാഗമാണ് ഗ്രാമങ്ങൾ. ഈ ലോകത്തെ ഓരോരോ രാജ്യവും ഒരിക്കൽ ഒരു ഗ്രാമപ്രദേശമായിരുന്നു. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമായിരുന്നു. ഏതൊരു രാജ്യത്തിന്റെയും ദീർഘകാല അതിജീവനവും സുസ്ഥിരതയും ദീർഘവീക്ഷണവുമൊക്കെ പ്രദാനംചെയ്യുന്ന കൽതൂണുകളാണ് ഗ്രാമങ്ങൾ എന്നു വേണമെങ്കിൽ പറയാം.

അദ്ഭുതങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യൻ ഗ്രാമങ്ങൾ അത് നിസംശയം തെളിയിച്ചിട്ടുള്ളതുമാണ്, മഹാത്മാ ഗാന്ധി ഒരിക്കൽ പറഞ്ഞു, "ഇന്ത്യയുടെ ആത്മാവ് അവിടുത്തെ ഗ്രാമങ്ങളിൽജീവിക്കുന്നു
വെന്ന്" തീർച്ചയായും അത് ഇന്ത്യൻ നാട്ടുമ്പ്രദേശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണം തന്നെയായിരുന്നിരിക്കണം. നിലവാരം കുറഞ്ഞതാണെങ്കിൽ കൂടി ഇന്നത്തെ ഗ്രാമങ്ങൾ അത്യന്താധുനീകമായ രീതിയിൽ ചിട്ടപ്പെടുത്തിയതല്ല. മാതൃകാപരമായ കോമള ദൃശ്യങ്ങൾ സമ്മാനിക്കുന്ന അനവധി ഗ്രാമപ്രദേശങ്ങൾ അതിന്റെ കാല്പനീകതയും ആദർശ്ശങ്ങളും വർദ്ധിപ്പിക്കുന്നു. ഒപ്പം ഒരു പാട് ആധുനീക നഗരങ്ങൾക്കുള്ള ഒരു ഗുണപാഠമായി മാറുകയും ചെയ്യുന്നു.

ഈ മഹാനഗരങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയുമൊക്കെ വിട്ട് ഇന്ത്യയുടെ ആത്മാവിനെ അന്വേഷിച്ചിറങ്ങാൻ തയ്യാറായാലോ...? അങ്ങനെ, നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ ഈ വർഷം പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച്.

പോത്താനിക്കാട്‌, കേരള

പോത്താനിക്കാട്‌, കേരള

ഗ്രാമീണതയും സാക്ഷരതയും ഒരേ കൈയിൽ ഒത്തുചേർത്തു പോകില്ലെന്നാ ആക്ഷേപ കാപട്യത്തിന്റെ മറ നീക്കൂന്ന ഒരു സ്ഥലമാണ് പോത്താനിക്കാട്‌ എന്ന ഗ്രാമം. 100 ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ഗ്രാമമാണ് പൊത്തണിക്കാട് . കുറേ നാളുകളിലായി
പോത്താനിക്കാട്‌ ഉയർന്ന സാക്ഷരത വിപുലീകരിച്ചെടുത്തു. സർക്കാർ സ്കൂളുകളോടൊപ്പം സ്വകാര്യ സ്കൂളുകളും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി വരുന്നു . ഗ്രാമം അതിന്റെ പുരാതന സംസ്ക്കാരത്തിന്റെ പേരിലും പാരമ്പര്യ പുരാവൃത്തത്തിന്റെ പേരിലും ലോകപ്രസിദ്ധമാണ്.

ഈ ഗ്രാമീണ യാത്രയോടെപ്പം പ്രകൃതി വിശാലതയും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ തൊമ്മൻകുത്തു വൈള്ളച്ചാട്ടമവിടെ നിങ്ങളെയും കാത്തിരിപ്പുണ്ട് . ഗ്രാമത്തിൽ നിന്നും 16 കിലോമീറ്റർ അകലത്തിലാണ് വെള്ളച്ചാട്ടം സ്ഥിഥി ചെയ്യുന്നത്., അതോടൊപ്പം നിങ്ങൾക്ക് ദേവാലയങ്ങളായ പൊന്തക്കാട് സെയ്ന്റ് മേരീ ജാക്കോബായിറ്റ് പളളിയും പൊന്തക്കാട് ഉമ്മാനിക്കുന്ന് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയും സന്ദർശിക്കാം

PC- Brandvenkatr

മാവ്‌ലിനോങ്‌, മേഘാലയ

മാവ്‌ലിനോങ്‌, മേഘാലയ

പ്രകൃതി സൗന്ദര്യത സമ്മേളിച്ചു നിൽകുന്ന ഈ സംസ്ഥാനത്ത് അതിനാടകീയത നിറഞ്ഞതും വർണ്ണ ശോഭ നിറഞ്ഞതുമായ പലിവിധം കൗതുക കാഴ്ചകളും പ്രകൃതി ദൃശ്യങ്ങളുമുണ്ട്. മാവ്‌ലിനോങ്‌ എന്തുകൊണ്ടും അവിടുത്തെ അന്തേവാസികൾക്ക് ഒരു അത്ഭുതം കൂറുന്ന വർണ്ണ പ്രപഞ്ചമാണ്. 2003 ൽ , ഈ ഗ്രാമത്തിന് ഏഷ്യയിലെ ഏറ്റവും നിർമ്മലമായ ഗ്രാമമെന്ന പേരു നൽകിയാചരിച്ചു. അതിനു ശേഷം ഇവിടം പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും ഇഷ്ട ലക്ഷ്യസ്ഥാമായി മാറി.ഷില്ലോങ്ങിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്ററിൽ ദൂരത്തിൽ സ്ഥിതിച്ചെയുന്ന മാവ്‌ലിനോങ്‌ ഗ്രാമം അതിന്റെ ശുചിത്വത്തിന്റെയും പരിശുദ്ധിയുടെയും ആരോഗ്യ പരിപാലനത്തിന്റെയും കാര്യത്തിൽ ദൃഡനിശ്ചയമെടുത്ത് വേറിട്ടു നിൽക്കുന്നു. റോഡുകൾ മുതൽ മുള കൊണ്ടുള്ള ചവറ്റുകുട്ട വരെ എല്ലായിടത്തുമുണ്ട് . ഈ ഗ്രാമം മാലിന്യ മുക്തമാനും പരിസ്ഥിതി പ്രശ്നങ്ങളെല്ലാം തന്നെ ഒഴിവാക്കാനുമായി ശാശ്വത നിയന്ത്രണ നിയമങ്ങളെല്ലാം തന്നെ നിലവിൽ വരുത്തി കഴിഞ്ഞു. നഗരങ്ങൾക്കും മറ്റു ഗ്രാമപ്രദേശങ്ങൾക്കും മൊക്കെ പുതിയൊരു മാതൃക കാട്ടികൊടുത്തുകൊണ്ട് ഈ ഗ്രാമം അതിന്റെ യാത്ര തുടരുന്നു

നിങ്ങൾക്കിവിടുത്തെ വെള്ളച്ചാട്ടത്തിന്റെയും പാലങ്ങളുടെയും പ്രകൃതി വിസ്മയ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം മാവ്‌ലിനോങ്ങിന്റെ ചുണ്ട് ചുവക്കും നാടൻ ഭക്ഷണ വിഭവങ്ങൾ രുചിക്കുകയുമാവാം.


PC: Ashwin Kumar

ശനിഷിൻഗ്നാപൂർ, മഹാരാഷ്ട്ര

ശനിഷിൻഗ്നാപൂർ, മഹാരാഷ്ട്ര

വാതിലുകൾ ഇല്ലാത്ത വീടുകളപ്പറ്റി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ..? ഷാനി ഷിൻഗ്നാപൂർ ചെന്നാൽ നിങ്ങൾക്കത് കാണാൻ കഴിയും. ഓടാമ്പലുകളും വാതിലുകളുമൊന്നുമില്ലാത്ത ഈ ചെറുഗ്രാമത്തെ ചിലപ്പോഴൊക്കെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമായി കണക്കാക്കുന്നു . പോലിസ് സ്റ്റേഷനുകൾ ഒന്നും തന്നെയില്ലാത്ത ഷിൻഗ്നാപൂരിൽ എപ്പോഴും പ്രശാന്തത കളിയാടുന്നു. ശാന്തത നിലനിൽകുന്ന അന്തരീക്ഷം പ്രകൃതിയെ കൂടുതൽ കോമളത്വമാക്കുന്നു. വളരെ പ്രസിദ്ധങ്ങളായ ശനിദേവ ക്ഷേത്രങ്ങളുള്ള

ഇവിടെ നിങ്ങൾക്ക് ആത്മീയത കൈവരിച്ച് ഉല്ലാവാനായി നടന്നു നീങ്ങാം.

ഈ മനോഹര കവാടം നിങ്ങളുടെ യാത്രാസ്ഥല പട്ടികയിൽ ചേർത്താലോ..?

PC- Vishal0soni

പുൻസാരി, ഗുജറാത്ത്

പുൻസാരി, ഗുജറാത്ത്

പുൻസാരി കൂടി കൂട്ടിചേർത്തില്ലെങ്കിൽ മാതൃകാ ഗ്രാമ പട്ടിക തികച്ചും അപൂർണ്ണമായിരിക്കും.ആധുനീക സൗകര്യങ്ങളായ വൈഫൈ, സീ സീ ടീവീ ക്യാമറാ സജീകരണങ്ങളടക്കമെല്ലാമുള്ള ഒരു നാട്ടുപ്രദേശമാണ് പുൻസാരി. ഒന്നുമില്ലായ്മയിൽ നിന്നും വാനോളം ഉയർന്ന പുൻസാരി ഗ്രാമം ഇന്ത്യയിലെ നൂതന നഗരങ്ങളെല്ലാം തികച്ചും ലജ്ജയോടെ നോക്കിക്കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണ്. കാല്പനികതയുടെയും സമ്പൂർണ നിറവിന്റെയും ഗ്രാമമായ പുൻസാരിയിൽ അദ്ഭുത കാഴ്ചകളല്ലാതെ മറ്റൊന്നും തന്നെയില്ല.

അഹമ്മദാബാദിൽ നിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ പുൻസാരിയിലെത്തിച്ചേരാം, വളരെ എളുപ്പത്തിൽ തന്നെ കണ്ടെത്താവുന്ന പുൻസാരിയിൽ നിന്നു കൊണ്ട് ഒരാൾക്ക് ആധുനീക ലോകത്തിന്റെ സൗകര്യങ്ങളെല്ലാം ആസ്വദിച്ച് കൊണ്ട് ഗ്രാമത്തിന്റെ മാധുര്യം നുകരാം


PC: Tharish

ധർണ്ണൈ, ബീഹാർ

ധർണ്ണൈ, ബീഹാർ

ബീഹാറിലെ ഒരു ചെറു നഗരമായ ധർണ്ണൈ, 30 വർഷത്തെ ഇരുട്ടിന് ശേഷം സ്വന്തമായി വൈദ്യുതോര്‍ജ്ജം
സംഭരിക്കുന്നതിൽ മിടുക്കു കാണിച്ച ഗ്രാമമാണ് . മറ്റു ഗ്രാമങ്ങൾക്ക് തീർച്ചയായുമൊരു വഴികാട്ടിയാണ് ഈ സ്ഥലം. ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ ഗ്രാമമാണ് ധർണ്ണ. പ്രകൃതിയോട് സഹകരിച്ചു കൊണ്ട് സ്വതന്ത്രമായി തന്നെ ധർണ്ണെ ഗ്രാമം മുന്നോട്ടു പോകുന്നു.

ഇന്ന് ധർണ്ണെ, സ്വന്തമായി തന്നെ സൗരോർജ്യം സംഭരിച്ച് ആ ചെറു ഗ്രാമത്തിലെ എല്ലാ താമസക്കാർക്കും വെളിച്ചത്തിന്റെ ജീവൻ നൽകുന്നു. ഈ വർഷം ഈ വിശിഷ്ഠ ഗ്രാമം സന്ദർശിച്ച് പച്ചപ്പ് നുകരാൻ തീരുമാനിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു

PC:Dharnailive

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...