Search
  • Follow NativePlanet
Share
» »ചൊവ്വാദോഷം മാറ്റി അനുഗ്രഹം നേടാം, വൃശ്ചിക രാശിക്കാർ നിർബന്ധമായും ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ

ചൊവ്വാദോഷം മാറ്റി അനുഗ്രഹം നേടാം, വൃശ്ചിക രാശിക്കാർ നിർബന്ധമായും ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ

ഇതാ വൃശ്ചികം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം..

രാശി ചക്രത്തിലെ എട്ടാമത്തെ രാശിയാണ് വൃശ്ചികം. നവഗ്രഹങ്ങളിൽ പ്രധാനിയായ ചൊവ്വയാണ് വൃശ്ചികത്തിന്റെ അധിപന്‍ എന്നാണ് വിശ്വാസം. സ്വന്തം കഴിവുകളും ബലഹീനതകളും നന്നായി മനസ്സിലാക്കി ഇടപെടുന്നവരാണ് ഈ രാശിക്കാര്‍. പൊതുവേ ശാന്ചമായ പെരുമാറ്റമാണ് ഇവരുടേത്. ഉള്ളിൽ എത്ര പ്രശ്നങ്ങളുണ്ടെങ്കിൽപ്പോലും അതൊന്നും പുറത്ത് കാണിക്കാതെ പെരുമാറുവാനും ഇവർക്ക് സാധിക്കും

ജീവിതത്തിലെ ഉയർച്ചയ്ക്ക് ക്ഷേത്രദർശനങ്ങൾ അനിവാര്യമാണെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഇതാ വൃശ്ചികം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം..

വ‍ൃശ്ചികം രാശി

വ‍ൃശ്ചികം രാശി

തേളിന്റെ രൂപമാണ് വൃശ്ചികം രാശിക്കാരുടേത്. തുലാം മാസം കഴിഞ്ഞാണ് വൃശ്ചികം വരുന്നത്, ഒക്ടോബർ 23 മുചൽ നവംബർ 22 വരെ തിയതികളിൽ ജനിച്ചവരാണ് വൃശ്ചികം രാശിയിൽ വരുന്നത്.

വൃശ്ചികം രാശിക്കാർ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങൾ

വൃശ്ചികം രാശിക്കാർ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങൾ

ജ്യോതിഷ പ്രകാരം ചൊവ്വയുടെ സ്വാധീനത്തിലാണ് വൃശ്ചികം രാശിക്കാര്‍ ഉള്ളത്. പഞ്ചഭൂതങ്ങളിൽ ഭൂമിക്കായി സമര‍്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം എന്നാണ് വിശ്വാസം. അതനുസരിച്ച് ചൊവ്വ ഭൂമിയുടെ പുത്രനാണ്. അതിനാൽ ചൊവ്വയുടെ ദോഷങ്ങളകലുവാൻ ഈ ക്ഷേത്രത്തിൽ പോകാം. കുംഭകോണത്തെ വൈത്തിശ്വരൻ കോവിലും ഈ രാശിക്കാർക്ക് പ്രധാനപ്പെട്ടതാണ്.

ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം

ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം

പഞ്ചഭൂതങ്ങളിൽ ഭൂമിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് കാഞ്ചീപുരത്തുള്ള ഏകാംബരേശ്വര ക്ഷേത്രം. ശിവനെയാണ് ഏകാംബരേശ്വരനായി ഇവിടെ ആരാധിക്കുന്നത്. ഇവിടുത്തെ ശിവവിഗ്രഹത്തെ പൃഥ്വി ലിംഗം എന്ന് വിളിക്കുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമായ ഇത് പ്രസിദ്ധമായ തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്.

PC:Vinayaraj

ആലിംഗനത്തിൽ ഉരുകിയ ഭഗവാന്‍

ആലിംഗനത്തിൽ ഉരുകിയ ഭഗവാന്‍

ഒട്ടേറെ വിശ്വാസങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. അതിലൊന്ന് പാർവ്വതിയാൽ ആലിംഗനം ചെയ്യപ്പെട്ട ശിവലിംഗത്തിന്റെ കഥയാണ്. ഒരിക്കൽപൃഥ്വിലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. ഒരു മാവിൻചുവട്ടിൽ ഇരുന്നായിരുന്നു ആരാധന. പെട്ടന്ന് അപ്രതീക്ഷിതമായി വേഗാനദി കരകവിഞ്ഞൊഴുകുവാൻ തുടങ്ങി. അവിടെയിരിക്കുന്ന ശിവലിംഗത്തിന് ഒന്നും സംഭവിക്കാതിരിക്കുവാന്‍ വേഗം പാർവ്വതി ദേവി ആ ശിവലംഗത്തെ ആലിംഗനം ചെയ്തുവത്രെ. ആ ആലിംഗനത്തിൽ ഉരുകിയ ഭഗവാനെ തഴുവ കുഴൈന്താർ എന്നാണ് വിളിക്കുന്നത്.

PC:Ms Sarah Welch

ശിവന്റെ പരീക്ഷണത്തിൽ പാർവ്വതി ദേവി വിജയിച്ചയിടം

ശിവന്റെ പരീക്ഷണത്തിൽ പാർവ്വതി ദേവി വിജയിച്ചയിടം

മറ്റൊരു വിശ്വാസമനുസരിച്ച് പാർവ്വതി ദേവി തന്റെ പാപങ്ങളിൽ നിന്നെല്ലാം മോചിതയാകുവാനായി വേഗാനദിയുടെ തീരത്തിരുന്ന് ശിവനെ പ്രാർത്ഥിക്കുകയായിരുന്നു. പാർവ്വതിയുടെ ഭക്തിയും തപസ്സിന്റെ ആഴവും അളക്കുവാൻ ശിവൻ പല പല പരീക്ഷണങ്ങളും പാർവ്വതി ദേവിക്കുനേരെ അയച്ചു. അതിലൊന്ന് അഗ്നിയായിരുന്നു. അതില്‍നിന്നു രക്ഷനേടുവാൻ സഹോദരനായ വിഷ്ണുവിനോട് സഹായം തേടി. ശിവൻ അടുത്തതായി അയച്ചത് ഗംഗയെ ആയിരുന്നു എന്നാൽ പാർവ്വതി ദേവിയുടെ അഭ്യർത്ഥന മാനിച്ച് ഗംഗ ഉപദ്രവിക്കാതെ മടങ്ങി. അങ്ങനെ പാർവ്വതിയുടെ ഭക്തി മനസ്സിലാക്കി ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ ശിവനാണ് ഇവിടുത്തെ ഏകാംബരേശ്വർ എന്നാണ് വിശ്വാസം.

PC:Luistxo

വൈത്തീശ്വരൻ കോവിൽ

വൈത്തീശ്വരൻ കോവിൽ

വൃശ്ചിക രാശിക്കാർക്ക് സന്ദർശിക്കുവാൻ സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് വൈത്തീശ്വരൻ കോവിൽ. കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ചൊവ്വയുടെ ക്ഷേത്രമായാണ് അറിയപ്പെടുന്നത്. ചൊവ്വ ഗ്രഹത്തിന്റെ രോഗം ഇവിടെയെത്തി പ്രാർത്ഥിച്ചപ്പോൾ ഭേദമായതിനാൽ ആണ് അവിടം ചൊവ്വയെ പ്രീതിപ്പെടുത്തുവാൻ പറ്റിയ ക്ഷേത്രമായി അറിയപ്പെടുന്നത്. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്.

PC:Ssriram mt

സുഖമാക്കുന്ന ദേവൻ

സുഖമാക്കുന്ന ദേവൻ

ഏതു മാറാരോഗങ്ങളും മാറ്റുന്ന വൈത്തിശ്വരനായ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ചാൽ മാറാത്ത രോഗം ഇല്ലെന്നാണ് വിശ്വാസം. ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ അമൃതിന്റെ സാന്നിധ്യമാണത്രെ ഇതിനു കാരണം. ധന്വന്തപരി പ്രതിഷ്ഠയും മരുന്നുമായി നിൽക്കുന്ന ഭഗവതിയും ഇവിടുത്തെ പ്രതിഷ്ഠകളാണ്. രാമായണ കാലത്ത് രാമനും ലക്ഷ്മണനും ചേർന്ന് ജഡായുവിന് അന്ത്യകർമ്മങ്ങള് ചെയ്ത ജഡായുകുണ്ഡും ഇവിടെ കാണാം.
PC:Ssriram mt

ഐശ്വര്യവും ആരോഗ്യവും കൂടെവരും! ചിങ്ങം രാശിക്കാർ പോകണം ഈ ക്ഷേത്രങ്ങളിൽഐശ്വര്യവും ആരോഗ്യവും കൂടെവരും! ചിങ്ങം രാശിക്കാർ പോകണം ഈ ക്ഷേത്രങ്ങളിൽ

നാഢീ ജ്യോതിഷം

നാഢീ ജ്യോതിഷം

വൈത്തീശ്വരന് കോവിൽ പ്രസിദ്ധമായിരിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ നാഢീ ജ്യോതിഷമാണ്. മനുഷ്യന്റെ ഭൂതവും ഭാവിയുമെല്ലാം ഇവിടുത്തെ താളിയോലകളിൽ എഴുതപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ മനുഷ്യരുടെ ജാതകം എഴുതിയത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം.

അനുഗ്രഹത്തിന് രാശിക്ഷേത്ര ദർശനം, കന്നി രാശിക്കാർ സന്ദർശിക്കണം ഈ ശിവക്ഷേത്രംഅനുഗ്രഹത്തിന് രാശിക്ഷേത്ര ദർശനം, കന്നി രാശിക്കാർ സന്ദർശിക്കണം ഈ ശിവക്ഷേത്രം

അഭയത്തിനായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ധൈര്യത്തോടെ പോകാം തുലാം രാശിക്കാർക്ക്!അഭയത്തിനായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ധൈര്യത്തോടെ പോകാം തുലാം രാശിക്കാർക്ക്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X