» »ബിഷ്ണുപൂരിലെ വാസ്തുവിദ്യാ വിസ്മയങ്ങള്‍

ബിഷ്ണുപൂരിലെ വാസ്തുവിദ്യാ വിസ്മയങ്ങള്‍

Written By: Elizabath

ടെറാകോട്ടയില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് പശ്ചിമ ബംഗാളിലെ ബിഷ്ണുപൂര്‍. പൗരാണിക സംഗീതവും വ്യത്യസ്തമായ വാസ്തുവിദ്യയും പഴമയുടെ സൗന്ദര്യവുമൊക്കെ തേടി എത്തുന്ന സഞ്ചാരികളെ എല്ലാ വിധത്തിലും തൃപ്തിപ്പെടുത്തുന്ന ഇവിടം മല്ല രാജാക്കന്‍മാര്‍ സ്ഥാപിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. വിഷ്ണുവിന്റെ കടുത്ത ഭക്തരായിരുന്നതിനാലാണത്രെ അവര്‍ നഗരത്തിന് ബിഷ്ണുപൂര്‍ എന്നു പേരിട്ടത്.
ടെറാക്കോട്ട ടൈലുകളില്‍ തീര്‍ത്തിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങളുടെ ചുവരുകളില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി സന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ക്ഷേത്രനഗരമായ ബിഷ്ണുപൂരില്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

രസ്മന്‍ചാ

രസ്മന്‍ചാ

ബിഷ്ണുപൂരിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് കൃഷ്ണന്റെയും രാധയുടെയും ക്ഷേത്രമായ രസ്മന്‍ചാ. പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം
എഡി 1600ല്‍ മല്ലാ ഭരണാധികാരിയായിരുന്ന ബിര്‍ ഹാമ്പര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഒരു സംരക്ഷക സ്മാരകമാണ്.

PC: Jonoikobangali

ജോര്‍ ബംഗ്ലാ ക്ഷേത്രം

ജോര്‍ ബംഗ്ലാ ക്ഷേത്രം

1655 ല്‍ മല്ല രാജാവായ രഘുനാഥ് സിങ് നിര്‍മ്മിച്ച ജോര്‍ ബംഗ്ലാ ക്ഷേത്രം യഥാര്‍ഥ ബംഗാളി വാസ്തുവിദ്യയുടെ ഉദാഹരണമാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദര്‍ഭങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന ചുവരുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

PC: SuparnaRoyChowdhury

പഞ്ചരത്‌ന ക്ഷേത്രം

പഞ്ചരത്‌ന ക്ഷേത്രം

1643 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങള്‍ ടെറാകോട്ടയില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

PC: Khalidrahman

മദന്‍ മോഹന്‍ ക്ഷേത്രം

മദന്‍ മോഹന്‍ ക്ഷേത്രം

ബിഷ്ണുപൂരിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മദന്‍ മോഹന്‍ ക്ഷേത്രം. ഏക് രത്‌ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രവും കൊത്തുപണികള്‍ക്ക് പേരുകേട്ടതാണ്.

PC: AsisKumar Sanyal


ലല്‍ജി ക്ഷേത്രം

ലല്‍ജി ക്ഷേത്രം

കൃഷ്ണനും രാധയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ലല്‍ജി ക്ഷേത്രം 1658 ലാണ് നിര്‍മ്മിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ താഴികക്കുടത്തോടു കൂടിയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC: Sumit Surai

കലാചന്ദ് ക്ഷേത്രം

കലാചന്ദ് ക്ഷേത്രം

കൃഷ്ണലീലകളും രാമായണവും കൊത്തിവെച്ചിരിക്കുന്ന കലാചന്ദ് ക്ഷേത്രം 1656 ലാണ് നിര്‍മ്മിക്കുന്നത്. എക്-രത്‌ന ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ പ്രതിഷ്ഠകളൊന്നുമില്ല

PC: Ajit Kumar Majhi

ജോര്‍ മന്ദിര്‍

ജോര്‍ മന്ദിര്‍

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങളാണ് ജോര്‍ മന്ദിര്‍ എന്നറിയപ്പെടുന്നത്. 1726 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ടെറാകോട്ടയില്‍ അതിമനോഹരമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Jonoikobangali

രാധാ മാധബ് ക്ഷേത്രം

രാധാ മാധബ് ക്ഷേത്രം

മൂന്ന് ആര്‍ച്ചുകളോട് കൂടിയ പ്രവേശന കവാടമുള്ള രാദാ മാധബ് ക്ഷേത്രം ഏറെ നശിച്ച അവസ്ഥയിലാമെങ്കിലും കാഴ്ചയില്‍ മനോഹരമാണ് കാണാന്‍. തൂണുകളും കവാടങ്ങളും ഏറെ മനോഹരമായി കൊത്തുപണികള്‍ നടത്തിയിരിക്കുന്ന ഇവിടെയും രാമായണത്തിലെ സന്ദര്‍ഭങ്ങള്‍ കാണാന്‍ സാധിക്കും.

PC: SuparnaRoyChowdhury

നന്ദലാല്‍ ക്ഷേത്രം

നന്ദലാല്‍ ക്ഷേത്രം

പൂന്തോട്ടത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന നന്ദലാല്‍ ക്ഷേത്രം ബിഷ്ണുപൂരിലെ ഏഴ് എക്-രത്‌ന ക്ഷേത്രങ്ങളിലൊന്നാണ്. നിലവില്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠകളൊന്നുമില്ല. ഇവിടുത്തെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലേതുപോലെ ഇതിന്റെ ഉള്‍ത്തളങ്ങളില്‍ പ്രത്യേകിച്ച് അലങ്കാരങ്ങള്‍ ഒന്നും തന്നെയില്ല.

PC: Jonoikobangali

രാധാ ഗോബിന്ദ ക്ഷേത്രം

രാധാ ഗോബിന്ദ ക്ഷേത്രം

1729 ല്‍ നിര്‍മ്മിക്കപ്പെട്ട രാധാ ഗോബിന്ദ ക്ഷേത്രം ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. ജ്യാമിതീയ രൂപങ്ങളും ഫ്‌ളോറല്‍ പാറ്റേണുകളും ഒക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍.

PC: Vikas Singh

Read more about: temples, west bengal