» »സോമേശ്വർ കടലോരത്തിന്റെ ദൃശ്യചാരുതകൾ

സോമേശ്വർ കടലോരത്തിന്റെ ദൃശ്യചാരുതകൾ

Written By: Nikhil John

ഇന്ത്യയിലെ തന്നെ പൂർണ്ണയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക. വിശ്വ സൗന്ദര്യമാർന്ന ഭൂപ്രകൃതിയും നിരവധി പുരാതന സ്മാരക ശിലകളുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കർണാടക നഗര പരിധിയുടെ അകത്തളങ്ങളിൽ ഒരു സഞ്ചാര പ്രിയന് ആവശ്യമുള്ള എല്ലാ കൗതുകങ്ങളും ഉള്ളതായി നമുക്കറിയാം. അതുകൊണ്ട് തന്നെ ഓരോ സഞ്ചാരിയും ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും വിലയേറിയതാണ്.

ഇത്തരത്തിലുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഇടം ചേർക്കാവുന്ന ഒരു സ്ഥലമാണ് കർണാടകയിലെ സോമേശ്വർ കടലോരം. പ്രാദേശികരും വിദേശീയരുമായ നിരവധി സഞ്ചാരികളുടെ സജീവസാന്നിധ്യം എപ്പോഴും ഇവിടെയുണ്ട്. അവിശ്വസനീയമായ സൗന്ദര്യത്തെ കൈയടക്കി വച്ചിരിക്കുന്ന ഭൂപ്രകൃതിയെക്കൂടാതെ നിരവധി മായക്കാഴ്ചകളും ഈ പ്രദേശവും ഇവിടുത്തെ പരിസരവാസികളും ഒരുക്കിവെച്ചിട്ടുണ്ട് . അങ്ങനെയെങ്കിൽ ഈ സീസണിൽ, സോമേശ്വർ ബീച്ചിന്റെ കൈമോശം വരാത്ത ദൃശ്യങ്ങളെ കാണാനായി ഇറങ്ങി തിരിച്ചാലോ..?

സോമേശ്വര ബീച്ചിനെക്കുറിച്ച് ചിലത്

സോമേശ്വര ബീച്ചിനെക്കുറിച്ച് ചിലത്

മാംഗ്ലൂരൂ നഗരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന സോമേശ്വർ കടലോരം മനോഹരമായ മലകളുടെ ദൃശ്യഭംഗിയും, പച്ചപ്പിന്റെ നിറസാന്നിദ്യവും, നിരവധി വലിയ പാറ കെട്ടുകളുമൊക്കെ കൊണ്ട് സഞ്ചാരികളുടെ മനസ്സിൽ ഇടംപിടിച്ചതാാണ്. സോമേശ്വർ ബീച്ചിലെ പാറക്കൂട്ടങ്ങളെ രുദ്ര ഷിലീ പാറകൾ എന്ന പേരിൽ വിളിച്ചുവരുന്നു. ശിവൻറെ പാറകൾ എന്നാണ് ഇതിനർത്ഥം - ഈ സോമേശ്വരി ക്ഷേത്രത്തിൻറെ പ്രഭാ സൗന്ദര്യം മുഴുവനത്രയും ശിവഭഗവാന് സമർപ്പിച്ചതാണെന്ന് പറയപ്പെടുന്നു.
പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ പുരാതന ക്ഷേത്രം. അലൂപാ രാജവംശത്തിന്റെ കാലത്ത് ഹിന്ദുക്കളിലെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി കണക്കാക്കയിരുന്ന ഇവിടെ വന്നെത്തി നിരവധി ആളുകൾ ഇന്നും ഭൂമിയിൽനിന്നും കടന്നുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് വേണ്ടി ആചാരങ്ങൾ നടത്തുന്നു. നിങ്ങൾക്ക് ഇവിടെയെത്തിയാൽ കണ്ടെത്താൻ കഴിയുന്നത് പ്രശാന്തതയുടെയും ആത്മ നിർവൃതിയുടെയും സ്വർഗ്ഗീയ അനുഭവമാണ്.

ഇവിടത്തെ മലനിരകളുടെ ദൃശ്യവും മനോഹരമായ മരക്കാടുകളും സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരമായ ദൃശ്യങ്ങളുമൊക്കെ ഓരോരുത്തരെയും പുളകം കൊള്ളിക്കുന്നതാണ്. എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് തന്നെ ഇവിടത്തെ പ്രശാന്തമായ കടലോര മണൽപരപ്പിന്റെ തഴുകൽ ഏറ്റുവാങ്ങാനും കടൽത്തിരകളോടൊപ്പം ആർത്തുല്ലസിക്കാനുമൊക്കെ തീരുമാനിച്ചുകൊണ്ട് ഇങ്ങോട്ടേക്ക് യാത്ര തിരിച്ചാലോ?

PC: Ashwin Kumar

സോമേശ്വർ കടലോരം സന്ദർശിക്കാൻ അനുയോജ്യമായ സമയം

സോമേശ്വർ കടലോരം സന്ദർശിക്കാൻ അനുയോജ്യമായ സമയം

ഇവിടുത്തെ ഭൂപ്രകൃതി ചൂടേറിയ അന്തരീക്ഷ വ്യവസ്ഥിതി കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്നതിനാൽ വേനലവധി കാലങ്ങളിൽ സോമേശ്വർ കടലോരം സന്ദർശിക്കുന്നത് കൂടുതലും ഒഴിവാക്കാൻ ശ്രമിക്കുക. ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാളുകൾ ഇവിടം സന്ദർശിക്കാൻ തികച്ചും അനുയോജ്യമാണ്. ഈ വേളകളിലെ കാലാവസ്ഥ തണുപ്പുള്ളതായതിനാൽ യാത്ര പതിൻമടങ്ങ് സുഖകരമായിരിക്കും.

സോമേശ്വരം ബീച്ചിന്റെ പരിസരങ്ങളിൽ വന്നെത്തിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

സോമേശ്വരം ബീച്ചിന്റെ പരിസരങ്ങളിൽ വന്നെത്തിയാൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

ഒരു സഞ്ചാരിയുടെ അഭിലാഷങ്ങളെ മുഴുവൻ പൂർത്തീകരിക്കാനുള്ള എല്ലാം ഇവിടെ മംഗളൂരുവിൽ ഉണ്ടെന്ന് തന്നെ പറയാം. പ്രകൃതിസ്നേഹികൾക്ക് സ്വയം മറന്ന് ആശ്വാസജനകമായി കറങ്ങിനടക്കാൻ അവസരമൊരുക്കുന്ന വാരാന്ത്യ കവാടമായ ഇവിടെയെത്തി സോമേശ്വർ കടലോരത്തിന്റെ ദൃശ്യ സൗന്ദര്യത്തെ ആവോളം നുകരാം. പ്രകൃതിയുടെ വിസ്മയങ്ങളെ കൂടാതെ ചരിത്രത്തിന്റെ നിരവധി ഏടുകളും ഇവിടെ കുടികൊള്ളുന്നു. സോമേശ്വർ ബീച്ചിന്റെ തീരത്തുകൂടെ ആസ്വദിച്ചു നടക്കാൻ മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവസരമുള്ളത്, അതിനടുത്തുള്ള സോമേശ്വർ ക്ഷേത്രത്തിലെ ദിവ്യപ്രഭ തുളുമ്പി നിൽക്കുന്ന അന്തരീക്ഷത്തിലും, ഒട്ടിനനി മലനിരകളുടെ പ്രകൃതി ചാരുതയിലും, ഒക്കെ മതിമറന്ന് ആർത്തുല്ലസിക്കാൻ ഏവർക്കും കഴിയും.. മലമുകളിൽ നിന്ന് കാണാൻ കഴിയുന്ന നഗരത്തിന്റെ അതിമനോഹരമായ കാഴ്ചകളും, നേത്രാവതി നദിയുടെ അറബിക്കടലിലേക്കുള്ള സംഗമത്തേയും നേരിൽക്കാണാൻ അത്ഭുത നിർമ്മലമായ കാഴ്ചയാണ്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വിമാനമാർഗ്ഗം : ഇന്ത്യയ്ക്കകത്തുള്ള എല്ലാ നഗരങ്ങളിൽ നിന്നും മംഗലാപുരത്തേയ്ക്ക് പതിവായി വിമാന സർവീസുകൾ ലഭ്യമാണ്. മംഗലാപുരം എയർപോർട്ടിൽ എത്തിച്ചേർന്നാൽ അവിടെ നിന്ന് സോമേശ്വർ ബീച്ചിലേക്ക് നിങ്ങൾക്കൊരും ടാക്സി പിടിക്കാം.

റെയിൽ മാർഗ്ഗം : മംഗലാപുരത്തേക്ക് നേരിട്ട് ധാരാളം ട്രെയിനുകൾ ലഭ്യമാണ്.. സോമേശ്വർ ബീച്ചിലേക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 15 കി.മീ. ദൂരമുണ്ട്.


റോഡുമാർഗ്ഗം : സോമേശ്വരം ബീച്ചിലേക്ക് റോഡ് മാർഗം വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...