ലഡാക്കിലെ മഞ്ഞുകാല യാത്രയേക്കുറിച്ച് പറഞ്ഞുവരുമ്പോൾ, മഞ്ഞുകാലത്ത് ലഡാക്കിൽ സന്ദർശിക്കാവുന്നതും സന്ദർശിക്കാൻ പറ്റാത്തതുമായ സ്ഥലങ്ങളേക്കുറിച്ച് മനസിലാക്കിയിരിക്കണം.
മഞ്ഞുകാലത്ത് ലഡാക്കിലേക്കുള്ള റോഡുകൾ അടച്ചിടുമെങ്കിലും ലഡാക്കിനുള്ളിലെ റോഡുകൾ എല്ലാ കാലവസ്ഥയിലും ഗതാഗത യോഗ്യമാണ്. അതിനാൽ തന്നെ ലഡാക്കിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുകാലത്ത് സന്ദർശിക്കാൻ കഴിയും.
നുബ്രാ താഴ്വര, പാങോങ് സോ, സോ മോരിരി, സിന്ധു നദീതട സംസ്‌കാരത്തിലെ അവശിഷ്ടങ്ങൾ, ഷാം താഴ്വര, ലമയൂരു, കാർഗിൽ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ എപ്പോഴും ഗതാഗത യോഗ്യമായിരിക്കും. അതിനാൽ മഞ്ഞുകാലത്തും ഇവിടേയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ കനത്ത മഞ്ഞ് വീഴ്ചയുള്ള സമയത്ത് ഗതാഗത തടസ്സം ഉണ്ടാകുമെന്ന കാര്യം നേരത്തെ മനസിലാക്കി വയ്ക്കേണ്ടതാണ്.
പോകാൻ പ്രയാസമുള്ള സ്ഥലങ്ങൾ
കനത്ത മഞ്ഞ് വീഴ്ച ഉണ്ടാകാറുള്ള ഖർദുങ് ലാ, ചാങ് ലാ എന്നീ സ്ഥലങ്ങളിലേക്ക് മഞ്ഞുകാലത്ത് യാത്ര ചെയ്യുന്നത് വളരെ ദുഷ്കരമാണ്. സോ മോരിരിക്ക് സമീപത്തുള്ള ചങ്‌താങിലെ ശൈത്യം അതികഠിനമായിരിക്കും. ചുഷൂൾ, ഹൻലെ എന്നിവിടങ്ങളിലും കനത്ത തണുപ്പ് അനുഭവപ്പെടാറുണ്ട്. മൈനസ് 40 ഡിഗ്രിയിൽ താഴെയാണ് ഇവിടെ അനുഭവപ്പെടാറുള്ള താപനില.
മഞ്ഞുകാലത്ത് ലഡാക്കിൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ സ്ലൈഡുകളിലൂടെ കാണാം
01. ശാന്തി സ്തൂപ
02. ലേ പാലസ്
03. സെമോ കോട്ട
04. ഓൾഡ് ജമാ മസ്ജിദ്
Photo Courtesy: McKay Savage
05. മാർക്കറ്റ്
Photo Courtesy: Vinodtiwari2608
06. ബാസ്ഗോ മൊണസ്ട്രി
Photo Courtesy: Anilrini
07. ഗുരുദ്വാര പാതർ സാഹിബ്
08. സാൻസ്കാർ നദി
09. മാഗ്നറ്റിക് ഹിൽ
Photo Courtesy: AKS.9955



Click it and Unblock the Notifications














