Search
  • Follow NativePlanet
Share
» »കൊച്ചിയിൽ നിന്നും കുടജാദ്രിക്ക് ഒരു വനിതാദിന യാത്ര

കൊച്ചിയിൽ നിന്നും കുടജാദ്രിക്ക് ഒരു വനിതാദിന യാത്ര

വനിതാ ദിനമെന്നു പറഞ്ഞു ഫേസ്ബുക്കിലെ തള്ള് പോസ്റ്റുകളും വാട്സാപ്പിലെ അതിലും മികച്ച സന്ദേശങ്ങളും വായിച്ചിരുന്നാൽ മതിയോ? നമുക്കുമൊരു യാത്ര പോകേണ്ടെ?! നമ്മുടെ ഇഷ്ടങ്ങൾക്കും സന്തോഷത്തിനുമായി മാറ്റിവെച്ച ഒരു യാത്ര... ഒറ്റയ്ക്കോ ഏറെ പ്രിയപ്പെട്ട ആൾക്കൊപ്പമോ ബാക്കിയെല്ലാം മറന്ന് സന്തോഷത്തിന് മാത്രമായൊരു യാത്ര!! എങ്കിൽ കൂടുതലൊന്നും ആലോചിക്കേണ്ട... കൂടുതലൊന്നും ചിന്തിക്കാതെ , ആലോചിക്കാതെ പെട്ടന്നു തന്നെയൊരു യാത്ര പോകാം. കാടും മലകളും കണ്ട്, കോടമഞ്ഞിലലിഞ്ഞ്, കാടിന്റെ വിളികേട്ട്, പ്രകൃതിയോട് ഒട്ടിച്ചേർന്നുള്ള ഒരു യാത്ര. വേണമെങ്കിൽ അല്പം ഭക്തിയുമാകാം. എന്തുതന്നെയായാലും നമ്മുടെ യാത്ര കുടജാദ്രിയിലേക്കാണ്. കുടജാദ്രിയിൽ കുടികൊള്ളുന്ന കോടമഞ്ഞിലേക്ക് ഇറങ്ങിയുള്ള ഒരു യാത്ര....

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഒരു ദിവസം മാത്രം

ഒരു ദിവസം മാത്രം

കൂടും കുടുംബവും ഒക്കെയുള്ളതിനാൽ സ്ത്രീകളുടെ യാത്രകളിൽ ഏറ്റവും വലിയ കടമ്പയും ഇതു തന്നെയാണ്. വീട്ടുകാരെ ധൈര്യമായി അവിടെ വിട്ടുപോരുവാനുള്ള ധൈര്യം ആർക്കുമില്ല എന്നതാണ് സത്യം. എന്നാൽ വെറും ഒരു ദിവസം മാത്രം കടമകളും ഉത്തരവാദിത്വങ്ങളുമെല്ലാം കൈമാറി നമുക്കും പോകേണ്ടെ ഒരു യാത്ര എന്നു മാത്രം ആലോചിച്ച് പ്ലാൻ ചെയ്യാം. കൊച്ചിയിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരുവാൻ അതായത് രണ്ട് രാത്രിയും ഒരു പകലുമെടുത്ത് പോയി വരുവാൻ സാധിക്കുന്ന ഇടമാണ് കുടജാദ്രി.

തുടക്കം കൊച്ചിയിൽ നിന്നും

തുടക്കം കൊച്ചിയിൽ നിന്നും

നമ്മുടെ യാത്ര കൊച്ചിയിൽ നിന്നുമാണ്. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസാണ് നമ്മുടെ സാരഥി. ആലപ്പുഴയിൽ നിന്നും വൈകിട്ട് 4.00 മണിക്ക് പുറപ്പെടുന്ന ബസ് അഞ്ചു മണി കഴിയുമ്പോൾ വൈറ്റില ഹബ്ബിലും 7.00 മണിക്ക് തൃശൂരും 09.40ന് കോഴിക്കോടും 11.40ന് കണ്ണൂരും പുലർച്ചെ 12.30ന് പയ്യന്നൂരും രണ്ട് മണിക്ക് കാസർകോഡും എത്തും. ഈ സമയമനുസരിച്ച് ബസിനു കയറാം.

ഉറങ്ങിയെണീക്കുമ്പോൾ കൊല്ലൂർ

ഉറങ്ങിയെണീക്കുമ്പോൾ കൊല്ലൂർ

ബസിൽ കയറി ഒന്ന് ഉറങ്ങി എണീക്കുമ്പോഴേയ്ക്കും അതായത് പുലർച്ചെ ഏഴ് ഏഴര ആകുമ്പോഴേയ്ത്ക്കും വണ്ടി കൊല്ലൂർ സ്റ്റാന്‍ഡിലെത്തും. ക്ഷേത്രത്തിനടുത്ത് വണ്ടിയറങ്ങിയാൽ താമസ സൗകര്യങ്ങൾ ഒരുപാട് കാണാം. സ്വകാര്യ ഹോട്ടലുകൾക്കു പുറമേ കുറഞ്ഞ നിരക്കിൽ മൂകാംബിക ക്ഷേത്രത്തിന്റെ കീഴിൽ നല്കുന്ന സൗകര്യങ്ങളും ഉണ്ട്. 300 രൂപയ്ക്ക് 12 മണിക്കൂർ നേരത്തേയ്ക്ക് റൂം ലഭിക്കും. ഫ്രഷായി, ബാഗ് വെച്ച് ഇറങ്ങുവാൻ അതുതന്നെ ധാരാളം. പിന്നെ ഇവിടെ എത്തിയാൽ തനിച്ചാണെന്ന് ഒരു തോന്നലേയുണ്ടാവില്ല.

PC:alexrudd

ക്ഷേത്ര ദർശനം

ക്ഷേത്ര ദർശനം

റൂമെടുത്ത് ഒന്നു സെറ്റായാൽ പിന്നെ നേരെ പുറത്തേയ്ക്കിറങ്ങാം. ആദ്യം തന്നെ മൂകാംബികേ ദേവിയെ തൊഴുതിറങ്ങാം. കൂടിപ്പോയാൽ അര മണിക്കൂർ മാത്രമേ ക്ഷേത്രത്തിലെടുക്കൂ. അതിനു ശേഷം പുറത്തേക്കിറങ്ങി ഭക്ഷണം കഴിക്കാം. നല്ല അടിപൊളി കേരളാ ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഒരുപാടുണ്ടിവിടെ. നാടിന്റെ രുചി വിട്ടുപിടിക്കുവാൻ താല്പര്യമില്ലെങ്കിൽ നേരെ കയറി പുട്ടുംകടലയും തട്ടാം. കർണ്ണാടക രുചികൾ പരീക്ഷിക്കുവാൻ താല്പര്യമുണ്ടെങ്കിലും വഴിയുണ്ട്. ഷവോഗി ബാത്തും പൂരി മസാലയും മസാല ദോശയും അതും കർണ്ണാടക സ്റ്റൈലിൽ കിട്ടുന്ന ഹോട്ടലുകളും ഇവിടെയുണ്ട്.

PC:Vedamurthy.j

ഇനി നേരെ മല കയറാൻ

ഇനി നേരെ മല കയറാൻ

കുടജാദ്രിയുടെ ഏറ്റവും വലിയ ആകർഷമാണമാണ് ഇവിടുത്തെ യാത്ര. ക്ഷേത്രത്തിനു മുന്നിലെ റോഡിൽ കുടജാദ്രിയിലേക്കു പോകുന്ന ജീപ്പുകൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. എട്ടുപേരായാൽ മാത്രമേ അവർ യാത്രയാരംഭിക്കു. കുടജാദ്രിയിലേക്കുള്ള പാസടക്കം ഒരാൾക്ക് 375 രൂപയാണ് തുക. ഒന്നര മണിക്കൂർ വീതം അങ്ങോട്ടുമിങ്ങോട്ടും യാത്ര, ഒന്നര മണിക്കൂർ സർവ്വജ്ഞപീഠം കണ്ടിറങ്ങി വരാനുള്ള സമയം. ഇങ്ങനെയാണ് ഇവിടുത്തെ ജീപ്പ് യാത്ര

PC:Anoop K

മഞ്ഞും മഴയും കൊണ്ട് കുടജാദ്രിയിലേക്ക്

മഞ്ഞും മഴയും കൊണ്ട് കുടജാദ്രിയിലേക്ക്

കൊല്ലൂർ ക്ഷേത്രത്തിൽ നിന്നും കുടജാദ്രിയിലേക്ക് ഒന്നര മണിക്കൂർ ജീപ്പിൽ പോകണം. കൊല്ലൂർ കാടുകളിലൂടെയുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരിക്കും എന്നതിൽ ഒരു സംശയവുമില്ല. മഴക്കാടുകളും കോടമഞ്ഞും ഒക്കെ പിന്നിട്ട് ഒന്നര മണിക്കൂറിന് ശേഷം കുടജാദ്രിയിലെത്തും.

PC:Chetan Annaji Gowda

ആ ഒന്നര മണിക്കൂർ

ആ ഒന്നര മണിക്കൂർ

കുടജാദ്രിയിലേക്കുള്ള യാത്രയുടെ ഒന്നരമണിക്കുറിൽ ഏറെ സമയവും നല്ല റോഡിലൂടെയുള്ള യാത്രയായിരിക്കും. എന്നാൽ കാടിലേക്ക് കയറുന്ന ചെക്പോസ്റ്റിൽ നിന്നും മുകളിലേക്കുള്ള യാത്ര വേറെ ലെവലാണ്. ഇവിടെ തുടങ്ങി വേറെ ലെവൽ ഓഫ് റോഡിങ്ങാണ്. കുടജാദ്രിയുടെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെയാണ്. പെട്ടന്ന് വളവും തിരിവും കല്ലിൽ നിന്നു കല്ലിലേക്കും ചളിക്കുഴിയില്‍ നിന്നു പാറക്കെട്ടിലേക്കും എടുത്തുചാടി പോകുന്ന പ്രത്യേക തരം സുഖം നിറഞ്ഞ ഒരു യാത്ര. മുകളിലെത്തിയാൽ പിന്നെ ഒന്നര മണിക്കൂർ നടന്നാണ് കയറേണ്ടത്.

PC:Santhoshj

നേരേ സർവജ്ഞപീഠത്തിലേക്ക്

നേരേ സർവജ്ഞപീഠത്തിലേക്ക്

ഇനി മുകളിലേക്ക്, സർവജ്ഞപീഠത്തിലേക്ക് ആണ് യാത്ര. മുന്നോട്ടു പോകുമ്പോൾ ആദ്യം കാണുന്നത് കുറച്ചു ക്ഷേത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ടത് ആദിമൂകാംബിക ക്ഷേത്രമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച വിഗ്രഹമാണുള്ളത്. ഇനി മുകളിലേത്ത് നല്ല കയറ്റമാണ്... മഞ്ഞാണെങ്കിൽ വഴി പോലും കാണുവാൻ സാധിക്കാത്ത അവസ്ഥയുമുണ്ടാകും. കുത്തനെയുള്ള കയറ്റവും ചരൽക്കല്ലുകളും പുൽമേടും ഒക്കെത്താണ്ടി മുന്നോട്ട് പോകാം. അറ്റം കാണാത്ത കൊക്ക ഒരു വശത്തും വെള്ളം കുത്തിയൊലിച്ചിറങ്ങിയ വഴിയുടെ മറുഭാഗത്ത് കൂടിയും വഴിയുണ്ട്. നേരെ ചെന്നു കയറുക സർവ്വജ്ഞ പീഠത്തിനു മുന്നിലേക്കാണ്..

PC:Ezhuttukari

ജ്ഞാനത്തെ തിരിച്ചറിഞ്ഞ ഇടം

ജ്ഞാനത്തെ തിരിച്ചറിഞ്ഞ ഇടം

ആദി ശങ്കരാചാര്യർ ജ്ഞാനത്തെ തിരിച്ചറിഞ്ഞ ഇടമാണ് ഇവിടം. കുടജാദ്രിയുടെ ഏറ്റവും ഉയരത്തിലുള്ള ഉയർന്ന പ്രദേശമായ ഇവിടെ വെച്ചാണ് ശങ്കരാചാര്യർ തപസു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തിയത്. അതിന്‍റെ സ്മാരകമാണ് ഇവിടെ കാണുന്ന സർവ്വജ്ഞപീഠം. കുടജാദ്രി ട്രക്കിങ്ങിലെ പ്രധാന ആകർഷണമാണിത്, ഇവിടെ നിന്നും താഴേക്ക് പോയാലാണ് ചിത്രമൂലയിലെത്തുക. ചിത്രമൂലയിലേക്കിറങ്ങുവാൻ സമയം അനുവദിക്കുന്നില്ലെങ്കില്‍ യാത്ര ഇവിടെ വെച്ച് നിർത്താം. താഴേക്കിറങ്ങാം, താഴെ വന്ന ജീപ്പ് നമ്മളെയും കാത്ത് നിൽപ്പുണ്ടായിരിക്കും. വന്ന വഴിയിലൂടെ തന്നെ തിരികെ വരാം. പോകുന്ന പോക്കിൽ സൗപർണ്ണികയിലിറങ്ങി ഒന്നു മുങ്ങിക്കയറാം. റൂമിലെത്തി വിശ്രമിക്കാം.

PC:Vijayakumarblathur

തിരികെ പോരാം

തിരികെ പോരാം

വന്ന ബസ് തിരികെ എടുക്കുന്ന സമയം രാത്രി എട്ടുമണിക്കാണ്. അതുവരെ കാഴ്ചകളൊക്കെ കണ്ട് കൊല്ലൂരിലൂടെ ഒന്നു ചുറ്റിക്കറങ്ങാം. മാർക്കറ്റിലൂടെ പോകാം. ക്ഷേത്രനടയിൽ പോയിരിക്കാം. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാം. പിന്നെ തിരികെ പണ്ടത്തെ അതേ തിരക്കുകളിലേക്കും ബഹളങ്ങളിലേക്കും...

കൊവി‍ഡ് പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന യാത്രകളില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നിനാല്‍ അതറിഞ്ഞ ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുക. ബസിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കാം.

വനിതാ ദിനത്തിൽ ചരിത്ര സ്മാരകങ്ങളില്‍ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം

മൺറോ തുരുത്തും കുട്ടനാടും ഒത്തുചേരുന്ന നടുത്തുരുത്തി!! സഞ്ചാരികളെ ഈ യാത്ര പോയില്ലെങ്കിൽ അതൊരു നഷ്ടം തന്നെ!!

ഒറ്റയ്ക്കൊരു യാത്ര പോകണം..അടിപൊളി സ്ഥലം കാണണം....സുരക്ഷിതമായി തിരികെ എത്തണം.. കൂടുതൽ ആലോചിക്കേണ്ട പെണ്ണുങ്ങളേ..ഈ യാത്രകൾ നമുക്കുള്ളതാണ്!

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

PC:alexrudd

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X