Search
  • Follow NativePlanet
Share
» »ലോകസമുദ്ര ദിനം:ജീവിതവും ഉപജീവനവുമാകുന്ന സമുദ്രങ്ങള്‍..ചരിത്രം, പ്രാധാന്യം, പ്രത്യേകതകള്‍

ലോകസമുദ്ര ദിനം:ജീവിതവും ഉപജീവനവുമാകുന്ന സമുദ്രങ്ങള്‍..ചരിത്രം, പ്രാധാന്യം, പ്രത്യേകതകള്‍

ജൂണ്‍ എട്ട്... ലോകം മുഴുവനും സമുദ്രങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിനം..

ജൂണ്‍ എട്ട്... ലോകം മുഴുവനും സമുദ്രങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിനം...ഭൂമുഖത്ത് നമ്മുടെ ജീവന്‍റെ നിലനില്‍പ്പിനായി സഹായിക്കുന്ന, ഭൂമിയുടെ കാലാവസ്ഥയും താപനിലയും നിയന്ത്രിക്കുന്ന സമുദ്രങ്ങളോട് അളവില്ലാത്ത വിധത്തില്‍ മനുഷ്യരാശി കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ജീവിത രീതികളിലെ മാറ്റങ്ങളും വ്യവസായവത്ക്കരണവും അതിന്റെ അനന്തരഫലങ്ങളുമെല്ലാം സമുദ്രങ്ങളെയും ബാധിച്ചിട്ടുണ്ട്. മനുഷ്യനിർമിത നാശത്തിന്റെ ആഘാതം സമുദ്രങ്ങൾ ഇന്ന് അനുഭവിക്കുകയാണ്. വ്യാവസായിക മാലിന്യങ്ങൾ മുതൽ വലിച്ച‌െറിയുന്ന കുപ്പികള്‍ വരെ സമുദ്രസമ്പത്തിനെ മോശമായ രീതിയില്‍ ബാധിച്ചിരിക്കുന്നു

അതിനാൽ, ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ സംരക്ഷിക്കുകയെന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

 ലോക മഹാസമുദ്ര ദിന ചരിത്രം

ലോക മഹാസമുദ്ര ദിന ചരിത്രം

1992 ൽ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ലോക മഹാസമുദ്ര ദിനം എന്ന ആലോചന ആദ്യമായി കടന്നു വരുന്നത്. ഇത് ആദ്യമായി നിർദ്ദേശിച്ചത്. നമ്മുടെ ജീവിതത്തിലെ വിശാലമായ ജലാശയത്തെയും അതിന്റെ നേട്ടങ്ങളെയും ആഘോഷിക്കുക മാത്രമല്ല, അതിന്റെ സുസ്ഥിര വികസനത്തിന്റെ ഭാഗമാക്കാൻ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. 2008 ഡിസംബർ 5 ന് യുഎൻ പൊതുസഭ ഈ ദിവസം ലോക മഹാസമുദ്ര ദിന ചരിത്രം നിശ്ചയിക്കുന്നതിനുള്ള പ്രമേയം പാസാക്കി.

ലോക മഹാസമുദ്ര ദിന പ്രാധാന്യം

ലോക മഹാസമുദ്ര ദിന പ്രാധാന്യം

സമുദ്രങ്ങള്‍ക്കു നമ്മുടെ ജീവിതത്തിലുള്ള പങ്ക് തിരിച്ചറിഞ്ഞാല്‍ ഈ ദിനാചരണത്തിന്റെ പ്രാധാന്യവും വ്യക്തമാകും. സമുദ്രങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശമാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നതെന്ന് യുനെസ്കോ പറയുന്നു. നമ്മുടെ തന്നെ അശ്രദ്ധമായ പ്രവര്‍ത്തികളുടെ ഫലമായുണ്ടാകുന്ന നാശത്തില്‍ നിന്നും സമുദ്രത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് ബോധവത്ക്കരണമാണ് ഇതിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. അതിനാൽ, ലോക മഹാസമുദ്ര ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു

ലോക മഹാസമുദ്ര ദിന തീം

ലോക മഹാസമുദ്ര ദിന തീം

2021 ലെ ലോക മഹാസമുദ്ര ദിനത്തിന്റെ വിഷയം 'സമുദ്രം: ജീവിതവും ഉപജീവനവും' എന്നതാണ്. '. സമുദ്രം നമ്മുടെ ജീവിത സ്രോതസ്സാണെന്നും മനുഷ്യരാശിയെയും ഭൂമിയിലെ മറ്റെല്ലാ ജീവികളെയും ഇത് പിന്തുണയ്‌ക്കുന്നതായും ഈ തീം ഓര്‍മ്മപ്പെടുത്തുന്നു.
എന്നാല്‍ ലോകം കൊവിഡ് ഭീഷണിയിലായിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം വിര്‍ച്വല്‍ ആയാണ് നടത്തുന്നത്.

ഭൂമി ഭരിക്കുന്ന സമുദ്രങ്ങള്‍... ജീവന്‍റെ നിലനില്‍പ്പിനു കാരണക്കാരും!!ഭൂമി ഭരിക്കുന്ന സമുദ്രങ്ങള്‍... ജീവന്‍റെ നിലനില്‍പ്പിനു കാരണക്കാരും!!

ഭൂമിയുടെ ശ്വാസകോശം

ഭൂമിയുടെ ശ്വാസകോശം

സമുദ്രങ്ങള്‍ ഭൂമിയുടെ 70 ശതമാനത്തിലധികം വ്യാപിച്ചു കിടക്കുന്നവയാണ്. ഭൂമിയിലെ ഓക്സിജന്‍റെ 50 ശതമാനമെങ്കിലും സംഭാവന സമുദ്രത്തിന്‍റേതാണ്. അതിനാല്‍ ഭൂമിയുടെ ശ്വാസകോശം എന്നാണ് സമുദ്രങ്ങള്‍ അറിയപ്പെടുന്നത്. ലോകത്തിലെ 30 ശതമാനം കാർബൺ ഡൈ ഓക്സൈഡും സമുദ്രം ആഗിരണം ചെയ്യുന്നു, അതിനാൽ ആഗോളതാപനത്തിന്റെ ആഘാതത്തിൽ നിന്ന് ആശ്വാസം നല്കുന്ന ഇടം എന്ന പ്രത്യേകയും സമുദ്രങ്ങള്‍ക്കുണ്ട്.

ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍

ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രണത്തിന് ദിവസങ്ങള്‍ മാത്രം,പ്രത്യക്ഷമാകുന്നത് അഗ്നിയുടെ വലയം...ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രണത്തിന് ദിവസങ്ങള്‍ മാത്രം,പ്രത്യക്ഷമാകുന്നത് അഗ്നിയുടെ വലയം...

Read more about: ocean interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X