തമിഴ് നാട്ടിലെ കോയമ്പത്തൂരിന് സമീപത്തുള്ള ആനൈമലൈ എന്ന സ്ഥലത്തേക്കുറിച്ച് ഒരു പക്ഷേ എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ യാനൈമലൈ എന്ന സ്ഥലത്തേക്കുറിച്ച് കേട്ടിണ്ടോ. തമിഴില്‍ നമ്മുടെ ആന യാനൈ എന്ന് അറിയപ്പെടുന്നത് കൊണ്ട് ആനൈമല തന്നെയാണ് യാനൈമലൈ എന്ന് കരുതരുത്. മധുരയ്ക്ക് സമീപത്തുള്ള സ്ഥലമാണ് യാനൈ മലൈ.
യാനൈമലൈ എന്ന സ്ഥലത്തേക്കുറിച്ചും അവിടുത്തെ പ്രത്യേകതകളേക്കുറിച്ചും സ്ലൈഡുകളില്‍ വായിക്കാം

01. മധുരയ്ക്ക് സമീപം
മധുര പട്ടണത്തിന് വടക്ക് കിഴക്കായി ഒത്തൈക്കടൈ പഞ്ചായത്തിലാണ് യാനൈമലൈ സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് നോക്കിയാല്‍ ഒരു ആന ഇരിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു പാറക്കെട്ടാണ് യാനൈമലൈ.
Photo Courtesy: Ve.Balamurali

02. നെല്‍പ്പാടങ്ങള്‍ക്ക് നടുവില്‍
സുന്ദരമായ നെല്‍പ്പാടങ്ങള്‍ക്ക് നടുവിലായാണ് ഈ പാറക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇതാണ് ഈ പാറക്കെട്ടിന്റെ സൗന്ദര്യം കൂട്ടുന്നത്. 3 കിലോമീറ്റര്‍ നീളമുള്ള ഈ പാറയ്ക്ക് 90 മീറ്റര്‍ ഉയരമുണ്ട്.
Photo Courtesy: Mani260580 at தமிழ் Wikipedia

03. ഇബകുണ്ട്രം
ഇബകുണ്ട്രം എന്നാണ് ജൈനരുടെ ഇടയില്‍ ഈ സ്ഥലം അറിയപ്പെടുന്ന ഇബ സംസ്കൃത വാക്കിന്റെ അര്‍ത്ഥം ആനയെന്നാണ്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഈ സ്ഥലം യാനൈമലൈ എന്നാണ് അറിയപ്പെടുന്നത്.
Photo Courtesy: Mani260580

04. ജൈന ബന്ധം
ജൈനമതവുമായി ബന്ധപ്പെട്ട ശിലാലിഖിതങ്ങള്‍ ഈ പാറയ്ക്ക് സമീപം കാണാം. ഏഴാം നൂറ്റാണ്ടില്‍ വളര്‍ച്ച പ്രാപിച്ച ജൈനമതത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഇവിടെ നിന്ന് മനസിലാക്കാം കഴിയും.
Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி

05. ലാഡന്‍ ഗുഹ
പാണ്ഢ്യ രാജഭരണ കാലത്ത് ജൈനരുടെ പുണ്യസ്ഥലാമായിരുന്ന ഇവിടെ ഒരു ഗുഹാക്ഷേത്രവും കാണാം. പാറയുടെ ഏറ്റവും മുകളിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്ന. ജൈന സന്യാസിമാര്‍ക്ക് വിശ്രമിക്കാന്‍ കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കട്ടിലും ഇവിടെ കാണാന്‍ കഴിയും.
Photo Courtesy: Vikas Soorya