» »വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!

വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!

Written By: Elizabath Joseph

പാര്‍ക്കുകള്‍ എന്നും ആശ്വാസം നല്കുന്ന ഇടങ്ങളാണ്. കുട്ടികള്‍ക്ക് കളിക്കാനും വീട്ടമ്മമാര്‍ക്ക് ഇടനേരങ്ങള്‍ അയല്‍ക്കാരോടൊപ്പം ചിലവിടാനും യുവാക്കള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാനും ഒക്കെ പറ്റിയ പാര്‍ക്കുകള്‍ നാടിന്റെ പലഭാഗങ്ങളിലും കാണാന്‍ സാധിക്കും. മനസ്സിനെ ശാന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനമായി പോയി ഇരിക്കുവാനും പറ്റിയ സ്ഥലമാണ് പാര്‍ക്കുകള്‍.
കാലം പോയതോടെ, സമയത്തിത്തിരക്കും മറ്റും കൊണ്ട് കുട്ടികള്‍ പാര്‍ക്കിലെത്തുന്നതു കുറയുകയും പകരം കപ്പിളുകളായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വളരെ വിചിത്രമായ ഒരു ആവശ്യവുമായി എത്തിയിരിക്കുന്ന തമിഴ്‌നാട്ടിലെ ഒരു പാര്‍ക്കിന്റെ വിശേഷങ്ങള്‍...

പാര്‍ക്കില്‍ കയറാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്

പാര്‍ക്കില്‍ കയറാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലുള്ള പാര്‍ക്കില്‍ കയറാനാണ് കപ്പിളുകളായി എത്തുന്നവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹക്ഷണക്കത്തോ കാണിക്കേണ്ടത്. അവിവാദിതരായവര്‍ കൂട്ടുകാരനോ കൂട്ടുകാരിക്കോ ഒപ്പം എത്തുമ്പോഴാണ് ക്ഷണക്കത്തോ സര്‍ട്ടിഫിക്കറ്റോ കാണിച്ച പാര്‍ക്കില്‍ കയറേണ്ട അവസ്ഥയുള്ളത്.

ആധാര്‍ കാര്‍ഡ് പോലും വേണ്ട

ആധാര്‍ കാര്‍ഡ് പോലും വേണ്ട

സാധാരാണ എല്ലായിടങ്ങളിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആധാര്‍ കാര്‍ഡ് കൊടുക്കാമെന്നു പറഞ്ഞാലും കാര്യമില്ല. കപ്പിളുകളാി പ്രവേശിക്കണമെങ്കില്‍ ഇവിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് തന്നെ കൊടുക്കേണ്ടി വരും.

എവിടെയാണ് ഈ പാര്‍ക്

എവിടെയാണ് ഈ പാര്‍ക്

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് വിചിത്രമായ ഈ ആചാരമുള്ളത്. മറുതാമാലിയ റോഡിലാണ് പാര്‍ക്കുള്ളത്.

അനാവശ്യകാഴ്ചകള്‍ ഒഴിവാക്കാന്‍

അനാവശ്യകാഴ്ചകള്‍ ഒഴിവാക്കാന്‍

കപ്പിളുകളായി എത്തുന്നവര്‍ മാന്യതയില്ലാത്ത പെരുമാറ്റം കാഴ്ചവെക്കുന്നു എന്ന പരാതി പലതവണ പാര്‍ക്കിന്റെ നടത്തിപ്പുകാരായ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് മുന്നില്‍ എത്തിയിരുന്നുവത്രെ. പിന്നീട് ഇതിനുള്ളില്‍ പ്രവേശിക്കുന്നവരോട് തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പലകോണുകളില്‍ നിന്നും പരാതി ഉയര്‍ന്നപ്പോഴാണ് കപ്പിളുകളായി പ്രവേശിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന കാര്യം നടപ്പാക്കിയത്.

കുട്ടികള്‍ക്കും പരാതി

കുട്ടികള്‍ക്കും പരാതി

ധാരാളം കുട്ടികള്‍ പഠിക്കുന്ന ഈ ക്യാംപസില്‍ പാര്‍ക്കില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയെയും പഠനത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്നും കപ്പിളുകളായി എത്തുന്നവര്‍ മാന്യമല്ലാത്ത കാര്യങ്ങളാണ് പാര്‍ക്കില്‍ ചെയ്യുന്നതെന്നും കുട്ടികളുടെ ഭാഗത്തു നിന്നും പരാതി ഉണ്ടായതാണ് കാരണമെന്നും പറയപ്പെടുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കോളേജ് മാനേജ്‌മെന്റാണ് ഇത്തരം കര്‍ശനമായ നിയമം ഇവിടെ നടപ്പാക്കിയത്.

PC:Srimathiv1995

വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

എന്തു കാരണമായാലും ഈ പാര്‍ക്കില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന കപ്പിളുകള്‍ ഇവിടെ വിവാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നത് നിര്‍ബന്ധമാണ്. അതായത് നിയമപരമായി വിവാഹം ചെയ്തവര്‍ക്കു മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അനുമതിയുള്ളു. ഒറ്റയ്ക്ക് വരുന്നവര്‍ക്ക് നിലവില്‍ പ്രവേശനത്തിന് വിലക്കുകള്‍ ഒന്നും ഇല്ല.

കോയമ്പത്തൂര്‍ പോകുമ്പോള്‍

കോയമ്പത്തൂര്‍ പോകുമ്പോള്‍

ഇനി കോയമ്പത്തൂര്‍ പോകുമ്പോള്‍ ഈ പാര്‍ക്കില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടെ കരുതാന്‍ മറക്കേണ്ട...

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കോയമ്പത്തൂരിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രം മതി ഈ യൂണിവേഴ്‌സിറ്റിയിലെത്താന്‍. പത്ത് മിനിട്ട് സമയം മാത്രമേ ഇവിടെ എത്താന്‍ എടുക്കുകയുള്ളൂ.

കൂനൂര്‍

കൂനൂര്‍

സ്വസ്ഥമായി ശ്വാസം കഴിക്കാനും പ്രകൃതിയുടെ പച്ചപ്പില്‍ സ്വംയ അലിയുവാനും എല്ലാ ടെന്‍ഷനുകളുെ പിന്നില്‍വിട്ട് വരുവാനും താല്പര്യമുണ്ടെങ്കില്‍ ധൈര്യമായി പോയിവരാന്‍ പറ്റിയ സ്ഥലമാണ് കൂനൂര്‍. പ്രകൃതി സ്‌നേഹികള്‍ സ്വര്‍ഗ്ഗമായി കണക്കാക്കുന്ന ഇവിടം കോയമ്പത്തൂരില്‍ നിന്നും 69 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Thangaraj Kumaravel

കോട്ടഗിരി

കോട്ടഗിരി

സമുദ്രനിരപ്പില്‍ നിന്നും 5882 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടഗിരി താരതമ്യേന അറിയപ്പെടാത്ത ഒരിടമാണ്. യേല്‍ക് വെള്ളച്ചാട്ടം, കാതറിന്‍ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കോയമ്പത്തൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കോട്ടഗിരി സ്ഥിതി ചെയ്യുന്നത്.

PC:ShareefTaliparamba

ഊട്ടി

ഊട്ടി

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകലില്‍ ഒന്നാണ് ഊട്ടി. നീലഗിരിയുടെ റാണി എന്നറിപ്പെടുന്ന ഇവിടം മലയാളികളുടെ നൊസ്റ്റാള്‍ജിയയില്‍ ഉറങ്ങിക്കിടക്കുന്ന ഒരിടം കൂടിയാണ്. തേയിലത്തോട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഊട്ടിയെ വ്യത്യസ്തമാക്കുന്നത്. ഊട്ടി ലേക്ക്, റോസ് ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കോയമ്പത്തൂരില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്.

PC:Unknown

Read more about: tamil nadu coimbatore

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...