Search
  • Follow NativePlanet
Share
» »ബീഹാറിലെ ഈ പുരാവസ്തു കേന്ദ്രങ്ങളെ ഒരിക്കലും വിട്ടുകളയരുത്

ബീഹാറിലെ ഈ പുരാവസ്തു കേന്ദ്രങ്ങളെ ഒരിക്കലും വിട്ടുകളയരുത്

ചരിത്രമെന്നത് ഏതൊരു സാംസ്കാരികതയുടെയും പ്രധാന ഭാഗമാണ്. ഒരു കാലഘട്ടത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പടർന്നുകിടക്കുന്ന വേരുകളെപ്പറ്റിയും അത് നമുക്ക് പറഞ്ഞു തരുന്നു. ചരിത്രത്തിന്റെ സഹായത്തോടെ നമുക്ക് ഇന്ന് മഹാന്മാരായ നമ്മുടെ പൂർവികന്മാരെ കുറിച്ച് വായിച്ചറിയാനും അവരുടെ ശരിതെറ്റുകളെ വേർതിരിച്ചറിഞ്ഞ് വരുംനാളുകളിൽ കുറച്ചുകൂടി നല്ലൊരു ലോകത്തെ പടുത്തുയർത്താനും കഴിയുന്നു, എന്നാൽ തെളിവുകൾ ഒന്നും ബാക്കിവെയ്ക്കാത്ത മഹത്വപൂർണ്ണമായ നമ്മുടെ പുരാതനകാലത്തെ നമ്മൾ എങ്ങനെ തിരിച്ചറിയും..?

ഇന്ത്യയിലെ അത്ഭുതകരവും വിസ്മയാവഹവുമായ പുരാവസ്തുഗവേഷണ കേന്ദ്രങ്ങളെ പരീക്ഷണം ചെയ്യാം

അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഇന്നലെകൾ ഉറങ്ങുന്ന ബീഹാറിലെ പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. ഉദ്ഘനന വേളയുടെ സമയം മുതൽക്കേ തന്നെ അനവധി സഞ്ചാരികളെ ആകർഷിച്ചു പോകുന്ന ഈ സ്ഥലം ഒരുപാട് ചരിത്രസത്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു. പുരാതനമായ സർവകലാശാലകളിൽ തുടങ്ങി ശിലായുഗത്തിലെ ഗുഹകളിലേക്ക് വരേ നമ്മെ ഓരോരുത്തരെയും കൊണ്ടെത്തിക്കുന്ന ഈ സ്മാരക കേന്ദ്രം ഓരോ അതിഥികൾക്കും ആശ്ചര്യം ഉണർത്തുന്നവയാണ്. ഇവിടെയെത്തുന്ന ഏവർക്കും രാജ്യത്തിന്റെ പരമോന്നതമായ ചരിത്ര സത്യങ്ങളെ നെഞ്ചോടു ചേർത്തുവയ്ക്കാനാവും.

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

നളന്ദ

നളന്ദ

നൂറ്റാണ്ടുകൾ പഴക്കമുള്ള നളന്ദ അതിന്റെ ചരിത്ര സിദ്ധികൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സർവ്വകലാശാലയാണ് എന്ന് കണക്കാക്കി വരുന്നു. പാണ്ഡിത്യത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായ ഇവിടെ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർഥികളുമൊക്കെ വൈദ്യശാസ്ത്രവും ജ്യോതിഷവും, ശാസ്ത്രത്തിലും വ്യാകരണത്തിലുമൊക്കെ അറിവ് നേടുന്നതിന്റെ ഭാഗമായി യഥാക്രമം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തു പോന്നിട്ടുണ്ട്.

അഞ്ചാം നൂറ്റാണ്ടിൽ സക്രദിത്യാ രാജാധിപത്യ കാലത്ത് പണികഴിപ്പിച്ച വിശിഷ്ടമായ ഈ പാണ്ഡിത്യ കേന്ദ്രത്തിലേക്ക് വിവിധ വിഷയങ്ങളിൽ അറിവ് ഗ്രഹിച്ചെടുക്കാനായി ലോകമെമ്പാടുമുള്ള ഓരോ കോണിൽ നിന്നും ശിഷ്യന്മാർ എത്തിച്ചേർന്നിട്ടുണ്ട്

PC: PP Yoonus

പുരാതന വിജ്ഞാന കേന്ദ്രം

പുരാതന വിജ്ഞാന കേന്ദ്രം

വിശാലമായ ഹാളുകളും വലിപ്പമുള്ള മുറികളും ഏറ്റവും പരമോന്നതമായ വായനശാലയും അനവധി ലബോറട്ടറികളും ഒക്കെ ഉൾക്കൊണ്ടുകൊണ്ട് നിലനിന്നിരുന്ന പുരാതന വിജ്ഞാന കേന്ദ്രമായ നളന്ദ സർവകലാശാല ഇന്ന് ഈ ആധുനിക യുഗത്തിൽ ആകെ നിലംപരിശായി കിടക്കുകയാണ്. ബക്തിയാർ ഖിൽജിയുടെ രാജവാഴ്ച കാലത്ത് നടന്ന കയ്യേറ്റത്തിൽ ഇവിടമാകെ തകർന്നടിഞ്ഞു. ഇവിടെയെത്തുന്ന നിങ്ങൾക്ക് ഇന്ന് ആകെ കാണാൻ കഴിയുന്നത് ഇവിടുത്തെ തകർന്നടിഞ്ഞ കെട്ടിട സമുച്ചയങ്ങളും അതിന്റെ അവശിഷ്ടങ്ങളുമാണ്.

PC: wikipedia.

ബരാബർ ഗുഹകൾ

ബരാബർ ഗുഹകൾ

ബിഹാറിലെ ജഹ്നാബാദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബരാബർ ഗുഹകൾ കാലഘട്ടങ്ങളെ അതിജീവിച്ച ഏറ്റവും പ്രായമേറിയ ഗുഹകൾ എന്ന് കണക്കാക്കപ്പെടുന്നു. ശിലായുഗം മുതൽക്കേ നിലനിന്നുപോന്നെന്നു കരുതപ്പെടുന്ന ഈ ഗുഹകളുടെ വേരുകൾ മൗര്യൻ സാമ്രാജ്യകാലത്ത് കുഴിച്ചുമൂടപ്പെട്ടവയാണ്. . കൽ പാറകളുടെ അഗ്രഭാഗത്ത് സ്ഥിതിചെയ്യുന്ന ബരാബർ ഗുഹകൾ ഗ്രാനൈറ്റ് പോലുള്ള കല്ലുകൾകൊണ്ട് പണികഴിപ്പിച്ചവയും അകത്തളങ്ങൾ സൗന്ദര്യപരമായ രീതിയിൽ തേച്ചു മിനുസപ്പെടുത്തിയതുമാണ്

പല നാടുകളിൽ നിന്നെത്തിയ ഋഷിവരന്മാർ ഏകാന്ത പൂർണ്ണമായ തപസ്സ് അനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത സ്ഥലങ്ങളാണ് ബരാബർ ഗുഹകൾ എന്ന് പറയപ്പെടുന്നു. അതുകൊണ്ട് ഇവിടെ ഗുഹയുടെ അകത്തളങ്ങളിൽ നിങ്ങൾക്ക് പലവിധത്തിലുള്ള ബുദ്ധമത ഹിന്ദു ശിലാ ശില്പങ്ങൾളും ഐതിഹ്യ മുദ്രണങ്ങളും കൊത്തുപണി ലിഖിതങ്ങളുമൊക്കെ കാണാൻ കഴിയും.

PC:Photo Dharma

കുമ്ഹ്റാർ

കുമ്ഹ്റാർ

പട്നയിലെ വിശ്വപ്രസിദ്ധമായ പുരാവസ്തുഗവേഷണം കേന്ദ്രമാണ് കുമ്ഹ്റാർ. പുരാതനകാല യുഗത്തിന്റെ ഏടുകളെ വളരെ തന്മയത്വമാർന്ന രീതിയിൽ സൂക്ഷിച്ചു കൊണ്ടുപോരുന്ന ഈ സ്ഥലത്ത് നിരവധി ചരിത്ര സ്മാരകങ്ങൾ കാണാനായി ഉണ്ട്. തകർന്നടിഞ്ഞ ഒരു നഗരത്തിന്റെ ബാക്കി ഭാഗമായ ഇവിടെ മൗര്യൻ സാമ്രാജ്യകാലത്തിന്റെ തിരുശേഷിപ്പുകളും ഭൗതികാവശിഷ്ടങ്ങളും കാണാൻ കഴിയും

PC: Mowglee

ക്രിസ്തുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കം

ക്രിസ്തുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കം

ഉൽഖനനവേളയിൽ കണ്ടെടുത്ത തൂണുകൾക്ക് ക്രിസ്തുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കമുണ്ട്. 80 തൂണുകൾ കൊണ്ട് നിർമ്മിച്ച വിശാലമായ ഒരു ഹാൾ ഇവിടെ നിലകൊണ്ടിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ നാശാവശിഷ്ടങ്ങളുടെ പ്രതിരൂപം അല്ലാതെ മറ്റൊന്നും ഇന്നിവിടെ കാണാൻ കഴിയില്ലെങ്കിലും ഈ പട്ടണത്തിന്റെ ചരിത്രസത്യങ്ങളെ നിങ്ങൾക്ക് ഇവിടുത്തെ പൊട്ടിച്ചിതറിയ സ്മാരക ശിലകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

PC: Subhashish Panigrahi

ആഗം കുവാൻ

ആഗം കുവാൻ

പട്നയിൽ സ്ഥിതിചെയ്യുന്ന ആഗം കുവാൻ എന്തെന്ന് ചോദിച്ചാൽ ക്രിസ്തു യുഗത്തിനു മുൻപേ ലോക ചരിത്രത്തിൽ സ്ഥാനമുറപ്പിച്ച മൗര്യൻ രാജപരമ്പരയിലെ പുരാതനമായ കിണറാണ് എന്ന് പറയാം. ഇവിടുത്തെ പരിസര പ്രദേശത്തിൽ നിലകൊള്ളുന്ന സീതാതലാദേവി ക്ഷേത്രത്തിന്റെ പേരിലും പ്രസിദ്ധമാണ് പുരാതന കിണർ. വസൂരിയും അതുപോലെ പൊങ്ങൻപനി തുടങ്ങിയ രോഗങ്ങൾക്ക് ഇവിടെയെത്തിയാൽ വേഗം രോഗ ശമനം ലഭിക്കും എന്ന് ഇന്നാട്ടിലെ നാട്ടുകാർ വിശ്വസിച്ചുപോരുന്നു.

PC: Nandanupadhyay

 അശോക ചക്രവർത്തി

അശോക ചക്രവർത്തി

ഇതിഹാസ പരമ്പരകളെയും ചരിത്ര സത്യങ്ങളെയും കൂട്ടിയോജിപ്പിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് ഈ പുരാതന കിണർ നിർമ്മിച്ചത് അശോക ചക്രവർത്തി ആണെന്നാണ്. കുറ്റവാളികളെയും അപരാധികളേയും നരകം പോലെ കത്തിജ്വലിക്കുന്ന ഈ കിണറ്റിലെ തീയിലേക്ക് എറിഞ്ഞ് പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ചരിത്രങ്ങൾ തെളിയിക്കുന്നു. ഭൂമിയിലെ നരകം എന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നു.

ഇന്ന് ഈ സ്ഥലം ചരിത്ര ഗവേഷകൻമാരെയും പര്യവേഷണ പ്രിയയരേയും ആകർഷിക്കുന്ന അത്യാകർഷക പൂർണമായ ഒരു ലക്ഷ്യസ്ഥാനമാണ്. ആഗം കുവാനിലെ ഈ പുരാതന കിണറിനെ നിരവധി മത ആചാരങ്ങൾക്കായി ഉപയോഗിച്ചുവരുന്നു . അതുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റാനായി കിണറ്റിലേക്ക് നാണയങ്ങൾ എറിയുന്ന നിരവധി ഭക്തജനങ്ങളെയും നിങ്ങൾക്ക് ഇവിടെ എത്തുമ്പോൾ കാണാൻ കഴിയും.

PC:Dharma

വിക്രമശില

വിക്രമശില

ബക്തിയാർ ഖിൽജിയുടെ കൈയേറ്റ കാലത്ത് നശിപ്പിക്കപ്പെട്ട മറ്റൊരു സർവ്വകലാശാലയാണ് വിക്രമശില. പാല രാജവംശ കാലത്തെ ധർമ്മപാല രാജാവ് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ഈ സർവകലാശാലയുടെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത് ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ്. നളന്ദയിലെ വിദ്യാർത്ഥിവേദനത്തിന്റെ ഗുണനിലവാരം കുറച്ചപ്പോൾ വിക്രമാശാലാ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു.

PC: Saurav Sen

വിക്രമശാല സർവകലാശാല

വിക്രമശാല സർവകലാശാല

പ്രധാനപ്പെട്ട പ്രാചീന സർവകലാശാലകളുടെ കണക്കെടുത്താൽ ഏറ്റവും മുന്നിൽ തന്നെ നിലകൊള്ളുന്ന വിക്രമശാല സർവകലാശാല ആയിരക്കണക്കിന് വിദ്യാർഥികളുടെയും നൂറുകണക്കിന് വിജ്ഞാനിളുടെയും സ്വന്തം ഭവനം ആയിരുന്നെന്ന കാര്യത്തിൽ ആശങ്ക വേണ്ട . നിർഭാഗ്യവശാൽ വിക്രമശില സർവകലാശാലയെ ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ ഇവിടുത്തെ ഗാലറികളെ തെല്ലു ദാക്ഷിണ്യമില്ലാതെ നശിപ്പിച്ചുകളഞ്ഞു. തകർന്നടിഞ്ഞു പോയ സർവ്വകലാശാലയുടെ സ്മാരകശിലകൾ മാത്രമേ ഇവിടെയുള്ളൂ എങ്കിലും ചരിത്രകാരന്മാർക്കും ചരിത്രവിദ്യാർഥികൾക്കുമൊക്കെ ശോഭനമായ പുരാതന നാളുകളുടെ മഹത്വത്തെ ഇവിടെയാകെ നിങ്ങൾക്ക് കണ്ടെത്താനാകും

PC:wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more