Search
  • Follow NativePlanet
Share
» »സാംസ്കാരിക തനിമയില്‍ ബംഗാള്‍, തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം

സാംസ്കാരിക തനിമയില്‍ ബംഗാള്‍, തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം

ഏറ്റവും മികച്ച സംസ്‌കാരിക ലക്ഷ്യസ്ഥാനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം പശ്ചിമ ബംഗാൾ സ്വന്തമാക്കി.

ചരിത്രവും പാരമ്പര്യങ്ങളും ഉറങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാള്‍ പ്രാദേശിക സഞ്ചാരികളുടെയും അന്താരാഷ്ട്ര യാത്രക്കാരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ഭാരതത്തിന്റെ ചരിത്രത്തിന്റെ ഇന്നലെകളോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ കാണുവാനും അറിയുവാനും നിരവധി ലക്ഷ്യസ്ഥാനങ്ങളുണ്ട്. ചരിത്രസഞ്ചാരികളുടെയും ഏകാന്ത യാത്രികരുടെയും പ്രിയപ്പെട്ട സ്ഥലമായ പശ്ചിമ ബംഗാളിനെ തേടി പുതിയൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഏറ്റവും മികച്ച സംസ്‌കാരിക ലക്ഷ്യസ്ഥാനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം പശ്ചിമ ബംഗാൾ സ്വന്തമാക്കി.

West Bengal

PC: ADITYA PRAKASH

യാത്രാ എഴുത്തുകാരുടെ ആഗോള സംഘടനയായ പസഫിക് ഏരിയ ട്രാവൽ റൈറ്റേഴ്‌സ് അസോസിയേഷൻ (പാറ്റ്‌വ) 'സംസ്‌കാരത്തിനുള്ള ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ' ആയി പശ്ചിമ ബംഗാളിനെ തിര‍ഞ്ഞെടുത്തത്. പുരസ്‌കാരം അടുത്ത വർഷം ബെർലിനിൽ വെച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏറ്റുവാങ്ങും.

ബംഗാളിനെ ആഗോള സാംസ്കാരിക ഭൂപടത്തിൽ എത്തിക്കുവാന്‍ ഇത്തരം പുരസ്കാരങ്ങള്‍ സഹായിക്കും, അന്താരാഷ്ട്ര പ്രസിദ്ധമായ നിരവധി ലക്ഷ്യസ്ഥാനങ്ങള്‍ പശ്ചിമ ബംഗാളിനുണ്ട്. സംസ്കാരം, ഭക്ഷണം, യാത്രാ ലക്ഷ്യസ്ഥാനങ്ങൾ എന്നവയ്ക്ക് ഇവിടം പ്രസിദ്ധമാണ്.

ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്ഭൂട്ടാനിലേക്ക് തുറക്കുന്ന പതിനെട്ട് വഴികള്‍...യാത്രകളെ മാറ്റിയെടുക്കുന്ന ദൂവാര്‍! അതിര്‍ത്തിയിലെ കാണാനാട്

യാത്രാ എഴുത്തുകാരുടെ ആഗോള സംഘടനയായ
പസഫിക് ഏരിയ ട്രാവൽ റൈറ്റേഴ്സ് അസോസിയേഷൻ (PATWA) 1998-ൽ ആണ് സ്ഥാപിതമായത്. യാത്രാ എഴുത്തുകാരുടെ ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ സംഘടനയായ ഇത് ലോകമെമ്പാടുമുള്ള യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിവയുടെ സുസ്ഥിര വികസനം, വളർച്ച, വികസനം എന്നിവയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. യാത്രയുടെയും വിനോദസഞ്ചാരത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്‍.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!

ഇ‌‌ടകലര്‍ന്ന് പഴമയും പുതുമയും! സന്തോഷത്തിന്‍റെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍ഇ‌‌ടകലര്‍ന്ന് പഴമയും പുതുമയും! സന്തോഷത്തിന്‍റെ നാട്ടില്‍ കാണേണ്ട കാഴ്ചകള്‍

Read more about: travel news west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X