Search
  • Follow NativePlanet
Share
» »ചാര്‍മിനാറും ഗൊല്‍ക്കൊണ്ട കോട്ടയും സഞ്ചാരികള്‍ക്കായി തുറക്കുന്നു

ചാര്‍മിനാറും ഗൊല്‍ക്കൊണ്ട കോട്ടയും സഞ്ചാരികള്‍ക്കായി തുറക്കുന്നു

ഹൈദരാബാദിന്റെ വിനോദ സഞ്ചാര അടയാളങ്ങളായ ചാര്‍മിനാറും ഗോല്‍ക്ക‌ൊണ്ട കോ‌ട്ടയും സഞ്ചാരികള്‍ക്കായി തുറക്കുന്നു.

ഹൈദരാബാദിന്റെ വിനോദ സഞ്ചാര അടയാളങ്ങളായ ചാര്‍മിനാറും ഗോല്‍ക്ക‌ൊണ്ട കോ‌ട്ടയും സഞ്ചാരികള്‍ക്കായി തുറക്കുന്നു. ജൂലൈ ആറ് മുതലാണ് ഇവിടേക്ക് സഞ്ചാരികളെ അനുവദിച്ച് തുടങ്ങുക. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ചരിത്ര സ്മാരകളിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ചാര്‍മിനാറും ഗോല്‍ക്ക‌ൊണ്ട കോ‌ട്ടയുമുള്ളത്.

hyderabad tourism

ഈ കാര്യങ്ങളറിയാം

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവേശന നടപടികള്‍.
ഈ രണ്ടിടങ്ങളിലേക്കും കൂടി ഒരു ദിവസം രണ്ടായിരത്തിലധികം സന്ദര്‍ശകരെ അനുവദിക്കില്ല. എഎസ്ഐ വെബ്സൈറ്റ് വഴി സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഖത്ത് മാസ്ക് നിര്‍ബന്ധമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കുകയും വേണം. ഗ്രൂപ്പ് ഫോട്ടോ അനുവദിക്കുന്നതല്ല. ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. ഈ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പായി തെര്‍മല്‍ സ്ക്രീനിങ്ങും ഉണ്ടായിരിക്കും.
ഡിജിറ്റല്‍ പേയ്മെന്‍റ് വഴി മാത്രമായിരിക്കും ഇവിടുത്തെ പാര്‍ക്കിങ്ങും കഫറ്റേരിയയും പ്രവര്‍ത്തിക്കുക.

മുത്തുകളുടെ നഗരം എന്നാണ് ഹൈദരാബാദ് അറിയപ്പെ‌ടുന്നത്. ചരിത്രവും സംസ്കാരവും പൈതൃകവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്.
ഗൊല്‍ക്കൊണ്ട ഭരിച്ചിരുന്ന കുതുബ്ഷാഹി രാജവംശത്തിലെ മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് മൂസി നദീതടത്തില്‍ ഹൈദരാബാദ് നഗരം സ്ഥാപിച്ചത്. 1562ല്‍ ഇബ്രാഹീം ഖുത്തുബ് ഷാ നിര്‍മിച്ച ഹുസൈന്‍സാഗര്‍ എന്ന കൃത്രിമതടാകത്തിന് ഇരുകരകളിലുമായാണ് ഹൈദരാബാദും പിന്നീട് 1806ല്‍ പിറവി കൊണ്ട ഇരട്ടനഗരമായ സെക്കന്തരാബാദും സ്ഥിതി ചെയ്യുന്നത്.

തിരിച്ചുപിടിക്കാനൊരുങ്ങി ടൂറിസം, താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ആറിന് തുറക്കുംതിരിച്ചുപിടിക്കാനൊരുങ്ങി ടൂറിസം, താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ആറിന് തുറക്കും

ഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവുംഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവും

വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രംവിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌...അപൂര്‍വ്വ വിശേഷങ്ങളുമായി ചോറ്റാനിക്കര ക്ഷേത്രം

Read more about: hyderabad travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X