രാജ്യത്തെ ഗുരുതരമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയില്‍ ഇറങ്ങുവാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്ക സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.

ശ്രീലങ്കയിൽ ഇപ്പോൾ കോവിഡ് -19 കേസുകളിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 5 ദിവസങ്ങളിൽ രണ്ടായിരത്തോളം പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . നേരത്തെ മുതൽ ഏപ്രിൽ പകുതി വരെ ശരാശരി 200 കേസുകളായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിലവിലെ തരംഗം അതിവേഗം വ്യാപിക്കുന്ന യുകെ വേരിയന്റിൽ നിന്നുള്ളതാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
അതേസമയം, ശ്രീലങ്കയിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാൻ പ്രസിഡന്റ് ഗോതബയ രാജപക്സെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുങ്ക പറഞ്ഞു.
പശ്ചിമേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ ട്രാൻസിറ്റ് ഹബായി ശ്രീലങ്ക പ്രവർത്തിച്ചിരുന്നു. ഇവിടെ എത്തി 14 ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞായിരുന്നു ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോയിരുന്നത്. . ശ്രീലങ്ക ടൂറിസം വികസന അതോറിറ്റിയുടെ ക്രമീകരണമായിരുന്നു ഇത്. നേരത്തെ ശ്രീലങ്കയുമായി ഇന്ത്യ ട്രാവല്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












