Search
  • Follow NativePlanet
Share
» »ഉദയ്പൂരില്‍ ഹോട്ടല്‍ ബുക്കിങിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഉദയ്പൂരില്‍ ഹോട്ടല്‍ ബുക്കിങിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഉദയ്പൂരില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ടൂറിസം പങ്കാളികളായ ഹോട്ടലുകൾ, എയർലൈൻ കമ്പനികൾ, എയർപോർട്ട് അധികൃതർ എന്നിവർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Udaipur

ഇതനുസരിച്ച് കേരളം, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന സഞ്ചാരികൾക്ക് ആർടി-പിസിആർ പരിശോധന നടത്തേണ്ടത് ഇപ്പോൾ നിർബന്ധമാണ്. 72 മണിക്കൂറില്‍ കൂടുതല്‍ പഴയതല്ലാത്ത ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ട് കയ്യില്‍ കരുതേണ്ടതാണ്. സാമൂഹിക അകലം, മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങളും സന്ദര്‍ശകര്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ചുമത്തുവാന്‍ അധികൃതര്‍ക്ക് അനുവാദമുണ്ടായിരിക്കും.

ഉദയ്പൂരിലെ ഹോട്ടലുകളില്‍ ബുക്കിങ് നടത്തണമെങ്കിലും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതില്ലാതെ നഗരത്തിലെ ഹോട്ടലുകൾ സന്ദർശകരെ ബുക്കിംഗ് നടത്താൻ അനുവദിക്കില്ല. കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ഹോട്ടല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിശോധനയില്‍ പങ്കെടുക്കാം. എന്നാല്‍ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വരുന്നതുവരെ ക്വാറന്‍റൈനില്‍ കഴിയേണ്ടതായി വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news udaipur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+