Search
  • Follow NativePlanet
Share
» »ഡൽഹി വിമാനത്താവളം; ഒന്നാം ടെർമിനൽ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും, പുതിയ സൗകര്യങ്ങളും

ഡൽഹി വിമാനത്താവളം; ഒന്നാം ടെർമിനൽ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും, പുതിയ സൗകര്യങ്ങളും

ഡൽഹി വിമാനത്താവളം വഴിയുള്ള യാത്രകളിൽ തിരക്കും ബുദ്ധിമുട്ടും വീണ്ടു കുറയുന്നു. മേൽക്കൂര തകർന്നു വീണതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഡൽഹി വിമാനത്താവളം ഒന്നാം ടെർമിനൽ ഓഗസ്റ്റ് 17 ശനിയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ ആയിരിക്കും ഒന്നാം ടെർമിനയിൽ നിന്ന് സർവീസ് നടത്തുക. ശക്തമായ മഴയെ തുടർന്ന് ജൂൺ 28ന് ഒന്നാം ടെർമിനലിലെ മേൽക്കൂര തകർന്നു വീവുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിനു മുൻപ് ഒന്നാം ടെർമിനലിൽ എൺപത് ശതമാനത്തോളം ഇൻഡിഗോയും ബാക്കി 20 ശതമാനം സ്പൈസ് ജെറ്റുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
ഡൽഹി വിമാനത്താവളത്തിന്‍റെ ഫേസ് ത്രീ എ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഓഗസ്റ്റ് 17ന് ഒന്നാം ടെർമിനലിന്റെ ഒരു ഭാഗം വീണ്ടും തുറക്കുന്നത്. എന്നാല്‍ പൂർണ്ണമായും ടെർമിനൽ വൺ തുറന്നു നല്കുകയല്ല ചെയ്യുന്നത്. മറിച്ച് മേൽക്കൂര തകർന്നപ്പോൾ കാര്യമായി പ്രശനം സംഭവിച്ച ടെർമിനലിന്റെ ഇടതു, മധ്യഭാഗങ്ങൾ ഇപ്പോഴെ തുറന്നു നല്കില്ല. മേൽക്കൂര തകരുന്നതിനു മുമ്പുള്ള ഒന്നാം ടെർമിനലിന്റെ നാലിലൊന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്.

Delhi Airport Terminal 1 Reopens From Augut 17 Details

നിലവിൽ ടെർമിനൽ 2, 3 എന്നിവിടങ്ങളിൽ നിന്നു ടെർമിനൽ ഒന്നിലേക്ക് വിമാനങ്ങൾ മാറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇൻഡിഗോയടെയും സ്പൈസ് ജെറ്റിന്‍റെയും വിമാനങ്ങളിൽ സ്പൈസ് ജെറ്റ് അതിൻറെ 13 വിമാനങ്ങൾ ഓഗസ്റ്റ് 17ന് മുൻപായി ഒന്നാം ടെർമിനലിലേക്ക് വരും. എന്നാൽ ഇൻഡിഗോയുടെ 34 വിമാനങ്ങൾസെപ്റ്റംബർ 2 ഓടുകൂടി ടെർമിനൽ ഒന്നിലേക്ക് എത്തിച്ചേരും.

ഡൽഹി വിമാനത്താവളം ഒന്നാം ടെർമിനൽ വഴി യാത്ര ചെയ്യുമ്പോൾ
ഡൽഹി വിമാനത്താവളം വഴി ഒന്നാം ടെർമിനലിൽ സ്പൈസ് ജെറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർ താഴത്തെ നിലയിലെ പ്രവേശന കവാടമായ ഗേറ്റ് എയിലൂടെ വേണം പ്രവേശിക്കുവാൻ. അതേസമയം, ഇൻഡിഗോയിൽ യാത്ര ചെയ്യുന്നവർ രണ്ടാം നിലയിലെ 5, 6 ഗേറ്റുകളിൽ കൂടി വേണം പ്രവേശിക്കുവാൻ.

ടെർമിനൽ ഒന്ന് ഭാഗികമായി പ്രവർത്തന സജ്ജമാകുന്നതോടെ ടെർമിനലുകൾ 2, 3 എന്നിവയിലെ തിരക്ക് കുറയുമെന്നും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് സുഗമമായ യാത്രാനുഭവം പ്രതീക്ഷിക്കാം എന്നും
പുതിയ ടെർമിനലിന്‍റെ പ്രവർത്തനക്ഷമതയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഡൽഹി രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ് സിഇഒ വിദെഹ് കുമാർ ജയ്പുരിയാർ പറഞ്ഞു. ഓരോ ദിവസവും ഏകദേശം 1,240 വിമാനങ്ങൾ ഡൽഹി രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്യുന്നുണ്ട്.

യാത്ര സുഗമമാക്കുന്ന നിരവധി സൗകര്യങ്ങളാണ് ഡൽഹി വിമാനത്താവളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ചെക്ക്-ഇൻ സേവനം വഴി ചെക്ക് ഇൻ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കി യാത്ര തുടരാം. ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം (എടിആർഎസ്), വ്യക്തിഗത കാരിയർ സിസ്റ്റം (ഐസിഎസ്), സെൽഫ് ബാഗേജ് ഡ്രോപ്പ് (എസ്ബിഡി) കിയോസ്‌കുകൾ എന്നിവയാണ് മറ്റ് നൂതന സൗകര്യങ്ങൾ. യാത്രക്കാർക്ക് വിപുലീകരിച്ച ഷോപ്പ് ആൻഡ് ഡൈൻ ഏരിയ, ഒരു പ്രാർത്ഥനാ മുറി, ഒരു യോഗ സോൺ, മറ്റു സൗകര്യങ്ങളും വിമാനത്താവളത്തിൽ അധികമായി ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: airport delhi travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+