Search
  • Follow NativePlanet
Share
» » ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം, 8പേർക്ക് പരിക്ക്, വിമാന സർവീസുകളിൽ മാറ്റം

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം, 8പേർക്ക് പരിക്ക്, വിമാന സർവീസുകളിൽ മാറ്റം

ഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ ടെർമിനൽ 1 ന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് ഒരാൾ മരിച്ചു. മേൽക്കൂരയുടെ ഒരു ഭാഗം ടാക്സികൾ ഉൾപ്പെടെയുള്ള കാറുകൾക്ക് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുമാറ്റിയിട്ടുണ്ട്. ടെര്‍മിനല്‍ 1 ല്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കുകയും ചെയ്തു. ടി-1 പുറപ്പെടുന്ന ഗതാഗതം സിഐഎസ്എഫ് ചെക്ക് പോസ്റ്റിൽ നിന്ന് ടി-1 അറൈവൽ ഭാഗത്തേക്ക് തിരിച്ചുവിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐജിഐ) ഉഷാ രംഗ്‌നാനി പറഞ്ഞു.

Delhi Airport Terminal Portion Of Roof collapses

പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വിമാനത്താവളത്തിലെ റൂഫ് ഷീറ്റ് കൂടാതെ, സപ്പോർട്ട് ബീമുകളും തകർന്നു. ടെർമിനലിൻ്റെ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളെ ഇരുമ്പ് ബീം വീണ കാറിൽ നിന്നാണ് രക്ഷപെടുത്തിയത്.

Delhi Airport Terminal Portion Of Roof collapses

അതേസമയം ടെർമിനൽ 1 താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, സുരക്ഷാ നടപടിയെന്ന നിലയിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചുപൂട്ടിയതായും എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടി1 ഭാഗികമായി അടച്ചിട്ടിരിക്കുന്നതിനാൽ വിമാനങ്ങൾ റദ്ദാക്കിയതായി എക്സ് പോസ്റ്റ് വഴി സ്പൈസ് ജെറ്റ് അറിയിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥയെത്തുടർന്നള്ള പ്രശ്നങ്ങൾ വിമാന പ്രവർത്തനങ്ങളെ ബാധിച്ചതായി ഇൻഡിഗോ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. "യാത്രക്കാർക്ക് ടെർമിനലിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണമായെന്നും ടെർമിനലിനുള്ളിലുള്ള യാത്രക്കാർക്ക് അവരുടെ വിമാനങ്ങളിൽ കയറാൻ കഴിയുമെന്നും , എന്നാൽ പിന്നീട് വരും ദിവസങ്ങളിൽ വിമാനം ബുക്ക് ചെയ്തിട്ടുള്ളവർക്ക് ഇതരമാർഗങ്ങൾ വാഗ്ദാനം ചെയ്യും എന്നും ഇൻഡിഗോ വിശദമാക്കി.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉപഭോക്താക്കൾ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സ്ഥിരീകരിക്കാനും അധികൃതർ യാത്രക്കാർക്ക് നിര്‍ദ്ദേശം നല്കി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi airport travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+