അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലാണ് വിലക്ക് നീട്ടിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള സര്‍വ്വീസുകള്‍ക്കും വിമാനങ്ങളുടെ ഷെഡ്യൂള്‍ഡ് സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമാവില്ല. പ്രത്യേക റൂട്ടുകളില്‍ സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ടാവും.

കൊവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് 2020 മാർച്ചിൽ ആണ് അന്താരാഷ്ട്ര വിമാന സര്‍സ്സീസുകള്‍ ഇന്ത്യ നിർത്തിവച്ചത്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി 2020 മെയ് മാസത്തിൽ സർക്കാർ വന്ദേ ഭാരത് മിഷൻ ആരംഭിച്ചു. ദൗത്യം ഇപ്പോൾ പത്താം ഘട്ടത്തിലാണ്.
അന്താരാഷ്ട്ര വിമാനങ്ങൾ ക്രമേണ പുനരാരംഭിക്കുന്ന പ്രക്രിയയിൽ, വാണിജ്യ യാത്രാ സർവീസുകൾ പുനരാരംഭിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യ ട്രാവല്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നിലവില്‍ അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാൾ, നെതർലാൻഡ്‌സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സീഷെൽസ്, ടാൻസാനിയ, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് ട്രാവല്‍ ബബിള്‍ കരാര്‍ ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














