Search
  • Follow NativePlanet
Share
» »താജ് മഹലും ആഗ്രാകോട്ടയുമില്ല, ആഗ്ര സെപ്റ്റംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

താജ് മഹലും ആഗ്രാകോട്ടയുമില്ല, ആഗ്ര സെപ്റ്റംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

താജ്മഹലും ആഗ്രാ കോട്ടയും ഒഴികെയുള്ള ചരിത്ര സ്മാരകങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും

ആഗ്രയില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുന്നു. താജ്മഹലും ആഗ്രാ കോട്ടയും ഒഴികെയുള്ള ചരിത്ര സ്മാരകങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. കൊറോണ വൈറസ് ബാധയേയും തുടര്‍ന്നുള്ള ലോക്ഡൗണും മൂലം മാര്‍ച്ച് മുതല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ചരിത്ര സ്മാരകങ്ങള്‍ ജൂലൈ മുതല്‍ തുറക്കുന്നതിന് അനുമതി നല്കിയിരുന്നു. എങ്കിലും പ്രദേശത്തെ രോഗ ബാധയും മറ്റും കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കുവാനുള്ള അനുമതിയും നല്കിയിരുന്നു.

taj mahal

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം മുമ്പ് ബഫർ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും തജ്മഹല്‍, ആഗ്രാ കോട്ട എന്നിവ അപ്പോഴും അടഞ്ഞുതന്നെ കിടക്കും.

എല്ലാ സ്മാരകങ്ങളും വീണ്ടും തുറക്കുന്നുണ്ടെങ്കിലും, സംസ്ഥാനങ്ങളിൽ പ്രതിവാര ലോക്ക് ഡൗൺ കാരണം ശനിയാഴ്ചയും ഞായറാഴ്ചയും ഇവിടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല, അടച്ചിരിക്കും.സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
ഏറ്റവും പുതിയ ഉത്തരവുകളനുസരിച്ച് മുഗൾ ഗാർഡനുകളായ അരാം ബാഗ്, മെഹ്താബ് ബാഗ് എന്നിവ സന്ദര്‍ശിക്കാം.
താജിന്റെ കാഴ്ചകൾ, മറിയം-ഉസ്-സമാനിയുടെ ശവകുടീരം, ഫത്തേപൂർ സിക്രി, ചിനി കാ റൗസ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് കാണാം.

ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍ശബരിമല മുതല്‍ സൂരിമുത്തു അയ്യനാര്‍ ക്ഷേത്രം വരെ,തെക്കേ ഇന്ത്യയിലെ ശാസ്താ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X