Search
  • Follow NativePlanet
Share
» »50000 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അത്ഭുതകാഴ്ച ഇന്ന് ആകാശത്ത്, പച്ച വാൽനക്ഷത്രം കാണാം

50000 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അത്ഭുതകാഴ്ച ഇന്ന് ആകാശത്ത്, പച്ച വാൽനക്ഷത്രം കാണാം

ഇനി വീണ്ടും 50000 വർഷങ്ങൾ കഴിഞ്ഞായിരിക്കും പച്ചവാൽനക്ഷത്രത്തിന്റെ അടുത്ത ഭൂമി സന്ദർശനം.

ആകാശത്തെ വിസ്മയങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യനെ എന്നും അത്ഭുതപ്പെടുന്ന കാഴ്ചകൾ നല്കുന്ന വാനത്തിന്റെ ഏറ്റവും പുതിയ വിശേഷം പച്ചവാൽനക്ഷത്രം ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആകാശപ്രേമികളുടെ ചര്‍ച്ചകളിൽ നിറഞ്ഞുനിൽക്കുന്ന പച്ചവാൽനക്ഷത്രം ഇന്ന് ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച ഭൂമിക്ക് ഏറ്റവും സമീപത്തെത്തും.

ഗ്രീൻ കോമെറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ വാൽനക്ഷത്രം 50000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വഴി കടന്നു പോകുന്നത്. ആ സമയത്ത് ആധുനിക മനുഷ്യൻമാരായ ഹോമോസാപിയന്‍സും നിയാൻഡർതാലുമാണ് ഭൂമിയിലുണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇനി വീണ്ടും 50000 വർഷങ്ങൾ കഴിഞ്ഞായിരിക്കും പച്ചവാൽനക്ഷത്രത്തിന്റെ അടുത്ത ഭൂമി സന്ദർശനം.

എവിടെയാണ്?

എവിടെയാണ്?

ഭൂമിയുടെ നാല് കോടി കിലോമീറ്റർ അടുത്തെത്തുന്ന വാൽ നക്ഷത്രത്തെ കാണുവാനുള്ള അപൂർവ്വാവസരമാണ് ഇന്ന് ലഭിക്കുന്നത്. ഫെബ്രുവരി രണ്ടിന് ഇത് ഭൂമിയോട് ഏറ്റവും അടുത്തുള്ള ദൂരത്തെത്തും. ആകാശത്ത് വടക്കു പടിഞ്ഞാറ് ബൂടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലായായിരിരിക്കും ഇതിന്റെ സ്ഥാനമെന്നാണ് വെതർ ഡോട്ട് കോം റിപ്പോർട്ട് വിശദമാക്കിയിരിക്കുന്നത്. ആകാശത്തിന്റെ വടക്ക് ധ്രുവനക്ഷത്രത്തിന് അല്പം മേലെയായി ഇത് ദൃശ്യമാകും. പച്ച വാൽ നക്ഷത്രമാണങ്കിലും മങ്ങിയ നിറത്തിലായിരിക്കും ഇതിന്റെ കാഴ്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മങ്ങിയ രീതിയിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു.

എവിടെ കാണാം

എവിടെ കാണാം

ഇരുണ്ട ആകാശമുള്ള, പ്രകാശമലിനീകരണം ഒട്ടുമില്ലാത്ത ഇടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രാജ്യത്ത് ലഡാക്കിലും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇതിനെ കാണാം. സ്പെയിൻ പോലെ വളരെ കുറച്ച് മലിനീകരണത്തോത് വളരെ കുറവുള്ള ഇടങ്ങളിൽ വളരെ എളുപ്പത്തില്‍ ഇതിനെ സ്പോട്ട് ചെയ്യുവാൻ സാധിക്കും

കേരളത്തിൽ വിവിധ സ്കൂളുകളിലും മറ്റും കുട്ടികൾക്കും പൊതുജനങ്ങൾക്കും വാൽനക്ഷത്രത്തെ വീക്ഷിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള തെളിച്ചം ഇന്നും തുടരുകയാണെങ്കിൽ ടെലസ്കോപ്പുകളും ബൈനോക്കുലറുകളും ഉപയോഗിച്ച് വാൽനക്ഷത്രത്തിന്റെ സഞ്ചാരം കാണാം. കൃത്രിമ വെളിച്ചങ്ങൾ, നിലാവ് തുടങ്ങിയവ ചിലപ്പോൾ ഇതിന്റെ കാഴ്ചയ്ക്ക് തടസ്സമാകുവാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച കൂടാതെ, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പുലർച്ചെ 2.30 മുതലും രാത്രി 8.30 മുതൽ കാണുവാൻ സാധിക്കുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.

PC:Ganapathy Kumar/Unsplash

നേരിട്ട് കാണുവാൻ സാധിക്കാത്തവർക്ക്

നേരിട്ട് കാണുവാൻ സാധിക്കാത്തവർക്ക്

വാൽനക്ഷത്രത്തിന്റെ സഞ്ചാരം നേരിട്ടു കാണുവാൻ സാധിക്കാത്തവർക്ക് ഓണ്‍ലൈൻ വഴി കാണാം. വെര്‍ച്ചുല്‍ ടെലസ്‌കോപ് പ്രൊജക്ട് തങ്ങളുടെ യൂ ട്യൂബ് ചാനലിലും വെബ് സൈറ്റിലും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇന്ത്യൻ സമയം രാത്രി 11 മണി മുതൽ പച്ച വാല്‍ നക്ഷത്രത്തിന്‍റെ യാത്രയുടെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

PC:JULIAN WINFIELD/Unsplash

തുടർന്നുള്ള യാത്ര

തുടർന്നുള്ള യാത്ര

ഇനി ഫെബ്രുവരി അഞ്ചാം തിയതി മുതൽ രണ്ടാഴ്ച കാലത്തേയ്ക്ക് ചൊവ്വാ ഗ്രഹത്തിനും കപെല്ലാ നക്ഷത്രത്തിനും അടുത്തുകൂടിയാവും വാൽനക്ഷത്രത്തിന്‍റെ സഞ്ചാരം. രോഹിണി നക്ഷത്രത്തിന്‍റെ സമീപത്തുകൂടിയുള്ള യാത്ര ചൊവ്വാ ഗ്രഹത്തിനു സമീപത്തെത്തുമ്പോൾ ഫെബ്രുവരി പത്താം തിയതിയാകുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് നിരീക്ഷണ സാധ്യതയും കൂടുതലായിരിക്കും.

PC:Parastoo Maleki/Unsplash

കണ്ടെത്തിയത്

കണ്ടെത്തിയത്

ശരിക്കും 2022 മാര്‍ച്ചിൽ ആണ് ഈ വാൽനക്ഷത്രത്തെ ശാസ്ത്രലോകം കണ്ടെത്തുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റിയിലെ വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചായിരുന്നു വ്യാഴം ഗ്രഹത്തിന്‍റെ സമീപത്തു നിന്നും ഇതിനെ കണ്ടെത്തിയത്. തുടക്കത്തിൽ ചിന്നഗ്രഹമാണെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീടാണ് വാൽനക്ഷത്രത്തിന്റെ വാൽ തിരിച്ചറിഞ്ഞത്. C/2022 E3(ZTF)എന്നാണ് ഇതിനു പേരു നല്കിയിരിക്കുന്നത്. ജനുവരി 12ന് ഇത് സൂര്യനെ പ്രദക്ഷിണം വെച്ച് കഴിഞ്ഞു. സൗരയൂഥത്തിന്‍റെ ഏറ്റവും അകലെയുള്ള ഒര്‍ട്ട് മേഘങ്ങള്‍ വരെ നീണ്ടുകിടക്കുന്നതാണ്
C/2022 E3(ZTF) വാൽ നക്ഷത്രത്തിന്റെ ഭ്രമണപഥം. ഒര്‍ട്ട് ക്ലൗഡിനെ നാസ വിശേഷിപ്പിക്കുന്നത് ധൂമകേതുക്കളുടെ ഭവനം എന്നാണ്.

PC:Chris Henry/Unsplash

കേരളത്തിൽ 'യോഗ' വേറെ ലെവൽ ആണ്, ബാലിക്ക് തൊട്ട് പിന്നിൽ.. ഇഷ്ടംപോലെ പോസ്റ്റുകൾകേരളത്തിൽ 'യോഗ' വേറെ ലെവൽ ആണ്, ബാലിക്ക് തൊട്ട് പിന്നിൽ.. ഇഷ്ടംപോലെ പോസ്റ്റുകൾ

തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾതെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ

Read more about: ladakh kerala travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X