Search
  • Follow NativePlanet
Share
» »ലോക ഹരിത നഗരമായി ഹൈദരാബാദ്, കടത്തിവെട്ടിയത് പാരീസിനെയും മെക്സിക്കോ സിറ്റിയെയും!

ലോക ഹരിത നഗരമായി ഹൈദരാബാദ്, കടത്തിവെട്ടിയത് പാരീസിനെയും മെക്സിക്കോ സിറ്റിയെയും!

തെലങ്കാനയ്ക്കും ഇന്ത്യയ്ക്കും ഒരു പോലെ അഭിമാനമായി ഹൈദരാബാദ് ലോക ഹരിനഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയ്ക്കും ഇന്ത്യയ്ക്കും ഒരു പോലെ അഭിമാനമായി ഹൈദരാബാദ് ലോക ഹരിനഗരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് (എഐപിച്ച്) വേൾഡ് ഗ്രീൻ സിറ്റി അവാർഡ് ചടങ്ങിലാണ് 2022-ലെ ഓവറോൾ 'വേൾഡ് ഗ്രീൻ സിറ്റി അവാർഡ് ', 'ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്'അവാർഡ് എന്നീ പുരസ്കാരങ്ങൾ ഹൈദരാബാദ് സ്വന്തമാക്കിയത്.

Hyderabad

PC:Rishabh Modi

ജെജുവിലെ ഐയുസിഎൻ ലീഡേഴ്‌സ് ഫോറത്തിൽ നടന്ന പ്രത്യേക ഗാല ഡിന്നറിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ആറ് കാറ്റഗറി വിജയികളുടെയും ഗ്രാൻഡ് ജേതാവിന്റെയും പ്രഖ്യാപനം നടന്നത്.

പാരീസ്, ബൊഗോട്ട, മെക്‌സിക്കോ സിറ്റി, മോൺട്രിയൽ, ഫോർട്ടാലിസ എന്നീ ലോകനഗരങ്ങലെ പിന്നിലാക്കിയാണ് ഹൈദരാബാദ് പുരസ്കാരത്തിനർഹമായത്. 'വേൾഡ് ഗ്രീൻ സിറ്റി 2022' അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരമാണ് ഹൈദരാബാദ്, ആറ് വിഭാഗങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച നഗരമാണ് ഹൈദരാബാദ്.

Hyderabad

PC:KK

''സംസ്ഥാന സർക്കാർ ഹരിതഹാരം, നഗരവികസന പദ്ധതികൾ ശക്തമായി നടപ്പാക്കുന്നു. രാജ്യത്തിന് ഹരിതഫലം നൽകുന്നു എന്നതിന്റെ തെളിവാണ് ഈ അന്താരാഷ്ട്ര പുരസ്കാരങ്ങൾ, ഈ അന്താരാഷ്‌ട്ര അവാർഡുകൾക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഹൈദരാബാദ് ആണെന്നത് അഭിമാനകരമാണ്'' തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടിയ നഗരങ്ങൾ

ലിവിങ് ഗ്രീൻ ഫോർ ബയോഡൈവേഴ്സിറ്റി
റെവർഡെസെർ ബൊഗോട്ട, ബൊഗോട്ട ഡിസി, കൊളംബിയ

ലിവിങ് ഗ്രീൻ ഫോർ ക്ലൈമൈറ്റ് ചേഞ്ച്
മെക്സിക്കോ സിറ്റി, മെക്സിക്കോ

ലിവിങ് ഗ്രീൻ ഫോർ വാട്ടർ
കാനഡയിലെ മോൺട്രിയൽ

ലിവിങ് ഗ്രീന്‍ ഫോർ ഹെല്‍ത്ത് ആൻഡ് വെൽബീയിങ്
ബ്രസീലിലെ ഫോർട്ടലേസ

ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്
ഹൈദരാബാദ്

ലിവിംഗ് ഗ്രീൻ ഫോർ സോഷ്യൽ കോഹിഷൻ
പാരിസ്

Hyderabad

PC:Amit Singh

തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് ചരിത്രവും സംസ്കാരവും ഒരുപോലെ ഇഴചേർന്നു കിടക്കുന്ന നഗരമാണ്. നിരവധി ഭരണാധികാരികൾ ഇവിടം ഭരിച്ചിട്ടുണ്ടെങ്കിലും നിസാമിന്റെ നാട് എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. 2022 ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരം കൂടിയാണ് ഹൈദരാബാദ്. മുത്തുകളുടെ നഗരം എന്നു വിളിപ്പേരുള്ള ഇവിടം സുരക്ഷിതമായി ജീവിക്കുവാനും ജോലി ചെയ്യുവാനും പറ്റിയ മികച്ച ഇന്ത്യൻ നഗരങ്ങളിലൊന്നു കൂടിയാണ്.

ചാർമിനാർ, ഗോൽകോണ്ട കോട്ട, സലർ ജുങ് മ്യൂസിയം, രാമോജി ഫിലിം സിറ്റി, ചൗമഹല്ല പാലസ് തുടങ്ങിയവയാണ് ഹൈദരാബാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!

ഹൈദരാബാദിന്‍റെ നിറഭേദങ്ങള്‍ പകര്‍ത്താം... സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടങ്ങളിലൂടെഹൈദരാബാദിന്‍റെ നിറഭേദങ്ങള്‍ പകര്‍ത്താം... സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടങ്ങളിലൂടെ

Read more about: telangana travel news hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X