Search
  • Follow NativePlanet
Share
» »അന്ത്രാരാഷ്‌ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

അന്ത്രാരാഷ്‌ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ ഇന്ത്യൻ സർക്കാർ നീട്ടി

അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ ഇന്ത്യൻ സർക്കാർ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. അതേ സമയം ചരക്കു വിമാനങ്ങള്‍ക്കും നെരത്തെ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ല. 11 മാസത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുണ്ടായിരുന്ന വിലക്ക് ഫെബ്രുവരി 28ന് അവസാനിക്കാനിക്കെയാണ് വിലക്ക് നീട്ടിയത്. വന്ദേ ഭാരത് മിഷനും ട്രാവല്‍ ബബിളിലുളള സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.

travel news

അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലദ്വീപ്, നേപ്പാൾ, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റുവാണ്ട, സീഷെൽസ്, ടാൻസാനിയ, ഉക്രെയ്ൻ, യുഎഇ, യുകെ, ഉസ്ബെക്കിസ്ഥാൻ, യുഎസ് തുടങ്ങിയ 27 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് ട്രാവല്‍ ബബിള്‍ കരാറുള്ളത്.
നേരത്തെ ആഭ്യന്തര സര്‍വ്വീസുകള്‍ക്കും വിലക്ക് ഉണ്ടായിരുന്നുവെങ്കിലും ഡിസംബറില്‍ വിലക്ക് നീക്കിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+