Search
  • Follow NativePlanet
Share
» »എയര്‍ ബബിള്‍ വഴി അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു, ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സും യുഎസും

എയര്‍ ബബിള്‍ വഴി അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു, ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സും യുഎസും

കൊവിഡ് വൈറസ് വ്യാപന മുന്‍കരുതലുകളുടെ ഭാഗമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്ത്യ പുനരാരംഭിക്കുന്നു.

കൊവിഡ് വൈറസ് വ്യാപന മുന്‍കരുതലുകളുടെ ഭാഗമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമാണ് വിമാന സര്‍വ്വീസുകളുണ്ടാവുക. സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി യാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സര്‍വ്വീസുകള്‍ക്ക് തുടക്കമാകും. എയര്‍ ഇന്ത്യ വിമാനങ്ങളാണ് എയര്‍ ബബിള്‍ സംവിധാനത്തില്‍ സര്‍വ്വീസ് നടത്തുക. ജര്‍മ്മനി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുമായും ഇതേ രീതിയില്‍ സര്‍വ്വീസ് നടത്തുവാനുള്ള നീക്കവും നടക്കുന്നുണ്ട്. കൊവിഡ്-19 മഹാമാരിയുടെ ഈ കാലത്ത് അന്താരാഷ്ട്ര യാത്രകള്‍ നടത്തുവാന്‍ ഏറ്റവും യോജിച്ചതും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

india resumes international air travel,

എയര്‍ ബബ്ബിള്‍ അല്ലെങ്കില്‍ എയര്‍ ബ്രിഡ്ജ് സംവിധാനം അനുസരിച്ച് എയര്‍ ബബിള്‍ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ മാത്രമായിരിക്കും യാത്ര അനുമതി ഉണ്ടായിരിക്കുക.

ജൂലൈ 18 മുതൽ ഓഗസ്റ്റ് 1 വരെ എയർ ഫ്രാൻസ് ദില്ലി, മുംബൈ, ബെംഗളൂരു, പാരീസ് എന്നിവിടങ്ങളിൽ 28 വിമാന സർവീസുകള്‍ നടത്തുമെന്നും അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ജൂലൈ 17 മുതൽ ജൂലൈ 31 വരെ ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ 18 വിമാനങ്ങൾ സർവീസ് നടത്തുമെന്നും വാർത്താസമ്മേളനത്തിൽ ഹർദീപ് സിംഗ് പുരി അറിയിച്ചു.
യുകെയുമായി ഉടൻ ഒരു എയര്‍ ബബിൾ സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നുണ്ടെന്നും അതിൽ ഡൽഹിക്കും ലണ്ടനും ഇടയിൽ പ്രതിദിനം രണ്ട് വിമാനങ്ങൾ സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് ഫ്ലൈറ്റ് അനുവദിക്കാൻ ജർമൻ കാരിയറുകളിൽ നിന്ന് ഞങ്ങൾക്ക് അഭ്യർത്ഥനയുണ്ട്, ഞങ്ങൾ അത് പ്രോസസ്സ് ചെയ്യുകയാണ്, "അദ്ദേഹം പറഞ്ഞു.ദീപാവലി ആകുമ്പോഴേയ്ക്കും കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാനങ്ങളിൽ 55-60 ശതമാനമെങ്കിലും ഇന്ത്യയിൽ സർവീസ് നടത്തുമെന്നും പുരി പറഞ്ഞു.

കൊറോണ വൈറസ് ബാധയെത്തു‌‌‌ടര്‍ന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ ഷെഡ്യൂൾഡ് അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+