Search
  • Follow NativePlanet
Share
» »കാശി ഒരുങ്ങി! കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ നാളെ മുതൽ

കാശി ഒരുങ്ങി! കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ നാളെ മുതൽ

ഇത്തവണത്തെ ആഘോഷം കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ ആണ്.ഫെസ്റ്റിവലിന് ജനുവരി 17 ചൊവ്വാഴ്ച തുടക്കമാകും.

വാരണാസി ഒരുങ്ങിക്കഴിഞ്ഞു. യാത്രക്കാരുടെയും തീർത്ഥടകരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ കാശിയെന്ന വാരണാസി പുതുവർഷത്തിൽ കുറേ പുതുമകളോടെയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. ഇത്തവണത്തെ ആഘോഷം കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ ആണ്.ഫെസ്റ്റിവലിന് ജനുവരി 17 ചൊവ്വാഴ്ച തുടക്കമാകും. നാലു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ജനുവരി 20 വെള്ളിയാഴ്ച സമാപിക്കും. ഉത്തർപ്രദേശിൽ ഈ ടൂറിസം സീസണിൽ നടക്കുന്ന ഏറ്റവും മനോഹരമായ ഇവന്‍റുകളിലൊന്ന് എന്ന രീതിയിൽ വിനോദസ‍ഞ്ചാരരംഗം ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത് . നേരത്തെ ഉത്തർ പ്രദേശ് ടൂറിസം ഫെസ്റ്റിവൽ ലോഗോ പുറത്തിറക്കിയിരുന്നു.

varanasi

PC:Pratish Srivastava/ Unsplash

ലോഗോയിൽ കവചത്തിന്റെ ആകൃതിയിൽ 'കാശി ബലൂൺ & ബോട്ട് ഫെസ്റ്റിവൽ' എന്ന് എഴുതിയിരിക്കുന്നു എന്നും പ്രചരണത്തിനായി ബ്ലിംപ്, ബലൂണുകൾ, ഫ്ലോട്ടിംഗ് സിലണ്ടറുകൾ തുടങ്ങിയവ അവതരിപ്പിക്കുമെന്നും ടൂറിസം ജോയിന്റ് ഡയറക്ടർ പ്രീതി ശ്രീവാസ്തവ പറഞ്ഞു.

ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവലിനായി വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. സന്ദർശകർക്ക് ആസ്വദിക്കുന്നതിനായി മോർണിങ് ഫ്ലൈറ്റ്,ടെതർഡ് ഫ്ലൈറ്റ്, നൈറ്റ് ഗ്ലോ എന്നിവ സംഘടിപ്പിക്കും. കൂടാതെ ഹോട്ട് എയർ ബലൂണുകൾ എവിടെ നിന്നു വിക്ഷേപിക്കണമെന്നും എവിടെ ലാൻഡ് ചെയ്യണം എന്നുള്ള കാര്യങ്ങളും ടൂറിസം ഡയറക്ടർ അറിയിച്ചു. പാരാമോട്ടർ പ്രവർത്തനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാംനഗറിലെ സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂളിലും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു) ഗ്രൗണ്ടിലും ബലൂണുകൾ വിക്ഷേപിക്കുകയും ലാൻഡ് ചെയ്യുകയും ചെയ്യും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പൈലറ്റുമാർ തിനായി ചേർന്നു പ്രവർത്തിക്കും,
യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, കാനഡ എന്നിവയ്‌ക്കൊപ്പം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സംഘടനകളോടൊപ്പം ചേർന്നാണ് യുപി വിനോദ സഞ്ചാര വകുപ്പ്
ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ നടത്തുന്നത്.
ഹോട്ട് എയർ ബലൂൺ റൈഡിന് എത്ര രൂപഒരാൾക്കു വേണ്ടിവരുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഒരാൾക്ക് 500 രൂപയായിരുന്നു 2021 ലെ നിരക്ക്. ഇത് രണ്ടാം തവണയാണ് വാരണാസിയിൽ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ നടക്കുന്നത്.

ബോട്ട് റേസിനായി ദശാശ്വമേധത്തിനും നമോ ഘട്ടുകൾക്കുമിടയിൽ ഗംഗാ നദിയുടെ 3 കിലോമീറ്റർ മാപ്പിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. അതായത്, കാശി വിശ്വനാഥ് ധാം, മേത്ത ഘട്ട്, പഞ്ച് ഗംഗാ ഘട്ട് എന്നിവയുൾപ്പെടെ ദശശ്മദ് ഘട്ട് മുതൽ രാജ് ഘട്ട് വരെ നീളുന്ന 3 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയാണ് ബോട്ട് റേസിങ്ങിനായി ഒരുക്കിയിട്ടുള്ളത്. ഗംഗാപുത്ര, നാവിക് സേന, കാശി ലാഹിരി, ജല യോദ്ധാസ്, കാശി കീപ്പേഴ്‌സ്, ഗംഗാ ലാഹിരി, നൗക റൈഡേഴ്‌സ്, ജൽ സേന, ഗംഗാ വാഹിനി, ഭാഗീരഥി സേവക്‌സ്, ഗൗമുഖ് ജയന്റ്‌സ്, ഘാട്ട് കീപ്പേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ആഗ്രഹങ്ങളെന്തും സഫലമാകുന്ന ദിനം.. മകരചൊവ്വയിലെ ഭദ്രകാളി ക്ഷേത്രദർശനം! പോകാം ഈ ക്ഷേത്രങ്ങളിൽആഗ്രഹങ്ങളെന്തും സഫലമാകുന്ന ദിനം.. മകരചൊവ്വയിലെ ഭദ്രകാളി ക്ഷേത്രദർശനം! പോകാം ഈ ക്ഷേത്രങ്ങളിൽ

വിശുദ്ധ ക്ഷേത്രങ്ങളിലൂടെ ജ്യോതിർലിംഗ യാത്രയുമായി ഐആർസിടിസി-9 പകലും എട്ടു രാത്രിയുംവിശുദ്ധ ക്ഷേത്രങ്ങളിലൂടെ ജ്യോതിർലിംഗ യാത്രയുമായി ഐആർസിടിസി-9 പകലും എട്ടു രാത്രിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X