യോഗയുടെ ലോകഭൂപടത്തിലേക്ക് ഇനി കേരളവും. ലോകത്തിലെ ഏറ്റവും മികച്ച യോഗാ ലക്ഷ്യസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം നേടി കേരളം. പ്ലാനറ്റ് ക്രൂയിസ് സൈറ്റ് സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ഇൻസ്റ്റാഗ്രാം യോഗ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയത്. ഒന്നാം സ്ഥാനം ഇന്തോനേഷ്യയിലെ ബാലിയും മൂന്നാം സ്ഥാനം വടക്കേ ആഫ്രിക്കയിലെ മൊറോക്കോയും നേടി. പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ മൂന്നെണ്ണവും ഇന്ത്യയിൽ നിന്നുമാണ്.
കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ലോകമെമ്പാടും യോഗയുടെ സ്വീകാര്യത വലിയ രീതിയിൽ വർധിച്ചു വരുന്നു. പാശ്ചാത്യർ തങ്ങളുടെ യാത്രകളിൽ യോഗയെക്കൂടി ഉൾപ്പെടുത്തുവാൻ കഴിയുന്ന രീതിയിലേക്ക് മാറ്റാറുണ്ട്. ഒരു വ്യായാമമുറ എന്നതിലുപരിയായി ഒരു ജീവിതശൈലി എന്ന നിലയിലേക്ക് യോഗയെ ആളുകൾ ഇപ്പോൾ കാണുന്നു.
PC:Kaylee Garrett/Unsplash
യോഗാ ഹോളിഡേയ്സ്-Yoga Holidays
ഇൻസ്റ്റാഗ്രാം യോഗ ഡെസ്റ്റിനേഷന്‍
ഇന്ത്യയിൽ നിന്നും
ഇൻസ്റ്റഗ്രാമിലെ ആദ്യ പത്ത് യോഗാ ലക്ഷ്യസ്ഥാനങ്ങൾ
2. കേരളം, ഇന്ത്യ (59,700,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
3. മൊറോക്കോ, വടക്കേ ആഫ്രിക്ക (22,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
4. ഇബിസ, സ്പെയിൻ (18,800,00 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
5. ലിസ്ബൺ, പോർച്ചുഗൽ (11,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
6. കോൺവാൾ, ഇംഗ്ലണ്ട് (9,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
7. ഹിമാലയം, ഇന്ത്യ (57,00,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
8.അൽഗാർവ്, പോർച്ചുഗൽ (5,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
9. മൈസൂർ, കർണാടക, ഇന്ത്യ (4,000,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)
10. അമാൽഫി കോസ്റ്റ്, ഇറ്റലി (3,500,000 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ)



Click it and Unblock the Notifications















