Search
  • Follow NativePlanet
Share
» »ഇനി അൽപം സംഗീതമാകാം..രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവൽ കോവളത്ത്

ഇനി അൽപം സംഗീതമാകാം..രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവൽ കോവളത്ത്

കോവളത്തെ പ്രസിദ്ധമായ കേരളാ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നവംബർ 9 മുതൽ 13 വരെയുള്ള തിയതികളിൽ അന്താരാഷ്ട്ര ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവൽ നടക്കും.

സംഗീതജ്ഞരുടെ കാര്യത്തിലും സംഗീതത്തിലും കേരളം പണ്ടേ മുന്നിലാണെങ്കിലും വ്യത്യസ്തമായ മ്യൂസിക് ഫെസ്റ്റിവൽ എന്നു പറയുവാൻ ഒന്നു നമുക്കില്ലായിയിരുന്നു ഇതുവരെ. ഇപ്പോഴിതാ , കേരളത്തിലെയന്നല്ലെ, ഇന്ത്യയിലെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് ഒരുങ്ങുകയാണ് കേരളം. കോവളത്തെ പ്രസിദ്ധമായ കേരളാ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നവംബർ 9 മുതൽ 13 വരെയുള്ള തിയതികളിൽ അന്താരാഷ്ട്ര ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവൽ നടക്കും. ഈ വിന്‍ററിൽ കോവളത്തേയക്ക് ഒരു യാത്ര പോകുവാൻ കാരണമന്വേഷിക്കുന്നവർക്ക് ഇനി കൂടുതലൊന്നും ആലോചിക്കാതെ ബാഗ് പാക്ക് ചെയ്യാം.

 International Indie Music Festival In Kovalam

PC:Austin Neill/Unsplash

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ സംഗീതത്തിന്റെ വ്യത്യസ്തകകൾ ആസ്വദിക്കാം. വിദേശത്തു നിന്നുള്ള പ്രസിദ്ധമായ 7 ബാൻഡുകൾ ഉൾപ്പെടെ ആകെ 21 ബാൻഡുകളാണ് ഫെസ്റ്റിവലിന്റെ ആകർഷണം. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാസെ ഇൻഡീ മാഗസിനുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഓരോ ദിവസം 4-5 ബാൻഡ് പെർഫോമൻസുകൾ ഉണ്ടായിരിക്കും.

 International Indie Music Festival In Kovalam

PC:Nainoa Shizuru/Unsplash

ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലും (IFFK) തിയേറ്റർ ഫെസ്റ്റിവലും (ITFOK)യും പോലെ കേരളത്തിന്റെ സ്വന്തം വാർഷിക മ്യൂസിക് ഫെസ്റ്റിവൽ ആയി മാറുവാനുള്ള തുടക്കമാണ്. രാജ്യത്തെ ആദ്യത്തെ ഇൻഡി മ്യൂസിക് ഫെസ്റ്റിവൽ കൂടിയാണിത്.
അമേരിക്ക, യുകെ, മലേഷ്യ, സിംഗപ്പൂർ, ഇറ്റലി, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ സംഗീതജ്ഞരും ബാൻഡുകളും ഇതിൽ പങ്കെടുക്കുന്നുണ്ട്.

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവവര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

ഇന്ത്യയിൽ നിന്നുള്ള മുംബൈയിലെ ഷെറെയ്സ്, ആർക്ലിഫ്, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവരാമകൃഷ്ണന്റെ അകം, സ്ക്രീൻ 6, സിതാര കൃഷ്ണകുമാറിന്റെ പ്രോജക്ട് മലബാറിക്കസ്, ഊരാളി, ജോബ് കുര്യൻ, കേയോസ്, ലാസി ജെ, ചന്ദന രാജേഷ്, താമരശ്ശേരി ചുരം, ഇന്നർ സാങ്ടം, ദേവൻ ഏകാംബരം തുടങ്ങി 16 ബാൻഡുകും പങ്കെടുക്കുന്നുണ്ട്.

 International Indie Music Festival In Kovalam

ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാർക്ക് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധരായ സംഗീതജ്ഞരെയും ബാൻഡുകളെയും പരിചയപ്പെടുവാനും അവരുടെ ലൈവ് പ്രകടനങ്ങൾ ആസ്വദിക്കുവാവും സാധിക്കന്ന മികച്ച അവസരമായിരിക്കുമിത്.

ഹോൺബിൽ ഫെസ്റ്റിവൽ ഐആർസിടിസിയ്ക്കൊപ്പം.. പ്ലാൻ ചെയ്യാം ഒരു വടക്കു കിഴക്കൻ യാത്രഹോൺബിൽ ഫെസ്റ്റിവൽ ഐആർസിടിസിയ്ക്കൊപ്പം.. പ്ലാൻ ചെയ്യാം ഒരു വടക്കു കിഴക്കൻ യാത്ര

സിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാംസിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X