Search
  • Follow NativePlanet
Share
» »ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... ഇനി ധൈര്യമായി ക‍ൊല്‍ക്കത്തയ്ക്ക് പോകാം...

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളേ... ഇനി ധൈര്യമായി ക‍ൊല്‍ക്കത്തയ്ക്ക് പോകാം...

ഒറ്റയ്ക്ക് ദീര്‍ഘയാത്രകള്‍ പ്ലാന്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി കൂടുതലൊന്നും ആലോചിക്കാതെ കൊല്‍ക്കത്തയെ യാത്രാ പ്ലാനില്‍ ഉള്‍പ്പെ‌ടുത്താം.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചെ‌ടുത്തോളം ഏറ്റവും ഭയപ്പെ‌ടുത്തുന്നത് യാത്രകളിലെ സുരക്ഷിതത്വം തന്നെയാണ്. പ്രത്യേകിച്ച രാജ്യത്ത് ഇത്രയധിതം അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ ഉയര്‍ന്നുവരുന്ന ഈ കാലഘ‌ട്ടത്തില്‍. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബോര്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ വിവരങ്ങളു‌ടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന സ്ഥലമായി കൊല്‍ക്കത്ത മാറി.
19 നഗരങ്ങളിലായി നടത്തിയ റിപ്പോര്‍ട്ടില്‍ കൊല്‍ക്കത്തയിലാണ് ഏറ്റവും കുറവ് ലൈംഗികാതിക്രമ കേസുകളും ലൈംഗിക പീഡന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെ‌ട്ടിരിക്കുന്നത്.

kolkata

എൻ‌സി‌ആർ‌ബി ഡാറ്റ പ്രകാരം, 2019 ൽ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 376 പ്രകാരം 14 ലൈംഗിക പീഡനക്കേസുകൾ കൊൽക്കത്തയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ബലാത്സംഗത്തിന് ശ്രമ കേസുകളൊന്നും ഐപിസിയുടെ 511 പ്രകാരം ഇവിടെ രജിസ്ട്രര്‍ ചെയ്തി‌ട്ടില്ല. ഈ ഡാറ്റകളനുസരിച്ച് പരാതി നല്കിയവരെല്ലാം 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. പോലീസുകാരുടെ മെച്ചപ്പെട്ട ഇടപെടലുകളും ആളുകളെ സഹായിക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കുവാന്‍ നില്‍ക്കാതെ പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പൗരന്മാരുമാണ് കൊല്‍ക്കത്തയെ സുരക്ഷിത സ്ഥാനമാക്കി മാറ്റിയതെന്ന് ഇവിടുത്തെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.

കൊല്‍ക്കത്തയ്ക്ക് ത‌ൊട്ടുപിന്നിലായി ബീഹാറിലെ പാട്നയും തമിഴ്നാ‌ട്ടില കോയമ്പത്തൂരുമുണ്ട്. രേഖകൾ പ്രകാരം കോയമ്പത്തൂരിൽ ഇത്തരത്തിലുള്ള ഒരു കേസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അതേസമയം പട്‌നയിൽ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 13 ആണ്. എന്നിരുന്നാലും, 12 ലൈംഗിക പീഡന കേസുകൾ രേഖപ്പെടുത്തിക്കൊണ്ട് പട്ന മറ്റ് രണ്ട് നഗരങ്ങളെ പിന്നിലാക്കി. അതേസമയംകോമ്പത്തൂരിലും കൊല്‍ക്കത്തയിലും ഈ കേസുകളുടെ എണ്ണം ഇത് പൂജ്യമാണ്.

സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നത് ഉത്തര്‍ പ്രദേശാണ്. 59853 കേസുകളാണ് ഇവി‌ടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നിലായി മഹാരാഷ്ട്രയും രാജസ്ഥാനുമുണ്ട്.

സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്, ഭൂമിയിലെ ക്ഷേത്രങ്ങളുടെ സ്വര്‍ഗ്ഗം!!

ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!ചോദിച്ചുപോയാല്‍ പോലും വഴിതെറ്റുന്ന ഞണ്ടുകുഴി! ഇത് കാസര്‍കോഡിന്‍റെ സ്വന്തം!!

വാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്രവാത്മികിയുടെ ആശ്രമം തേടി കോലാറിലെ കുന്നിലേക്കൊരു യാത്ര

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

Read more about: kolkata travel news west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X