Search
  • Follow NativePlanet
Share
» »സേഫ് സിറ്റിയായി വീണ്ടും കൊൽക്കത്ത

സേഫ് സിറ്റിയായി വീണ്ടും കൊൽക്കത്ത

2018ലെ റിപ്പോർട്ടുകളു‌ടെ അടിസ്ഥാനത്തിലാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കൊൽക്കത്തയിലെ തിരഞ്ഞ‌ടുത്തത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്തയെ തിരഞ്ഞടുത്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൊൽക്കത്ത ഏറ്റവും സുരക്ഷിത നഗരമായത്. സന്തോഷത്തിന്റെ നഗരം ഇതു രണ്ടാം തവണയാണ് ഈ ബഹുമതി കരസ്ഥമാക്കുന്നത്. 2018ലെ റിപ്പോർട്ടുകളു‌ടെ അടിസ്ഥാനത്തിലാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കൊൽക്കത്തയിലെ തിരഞ്ഞ‌ടുത്തത്.

Kolkata Ranked as Safest City Of India

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് കൊൽക്കത്തയിൽ ഇത്തവണ റെക്കോർഡ് ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളു‌ടെ എണ്ണത്തിൽ ഇതുവരെയുള്ള കണക്കുകളിൽ 2019 ലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് സ്ത്രീധനത്തിന്‍റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളു‌ടെ എണ്ണത്തിൽ കൊൽക്കത്ത ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇംപിടിക്കാതെ വരുന്നത്.
ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളാണ് കൊൽക്കത്ത കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളു‌ടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളും അധിക മനുഷ്യശക്തിയും സൃഷ്ടിക്കുക, പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, , ജാഗ്രത വർദ്ധിപ്പിക്കുക, മനുഷ്യനും സാങ്കേതികതയ്ക്കും പ്രാധാന്യം കൊടുക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് കൊൽക്കത്ത പോലീസ് കമ്മീഷണർ അനുജ് ശർമ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി കൊൽക്കത്ത തുടരുമെന്നും "ഞങ്ങൾ പരിപാലിക്കുന്നു, ഞങ്ങൾ ധൈര്യപ്പെടുന്നു" എന്ന മുദ്രാവാക്യവുമായി കൊൽക്കത്ത പോലീസ് ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

വെള്ളത്തിനടിയിലെ ആദ്യ മെട്രോ...വെള്ളത്തിനടിയിലെ ആദ്യ മെട്രോ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X