Search
  • Follow NativePlanet
Share
» »മലപ്പുറത്ത് നിന്ന് ഇത്ര എളുപ്പം കുമരകത്തേക്കോ? കെഎസ്ആർടി പൊളിയാണ്..അതും കുറഞ്ഞ തുകയിൽ

മലപ്പുറത്ത് നിന്ന് ഇത്ര എളുപ്പം കുമരകത്തേക്കോ? കെഎസ്ആർടി പൊളിയാണ്..അതും കുറഞ്ഞ തുകയിൽ

ഒരാളിൽ നിന്നും1490 രൂപയാണ് ടിക്കറ്റ് നിരക്കിൽ ഈടാക്കുന്നത്. ഇതിൽ ബസ് നിരക്ക്, ബോട്ട് നിരക്ക്, ബോട്ടിലെ ഭക്ഷണവും എന്നിവ ഉൾപ്പെടുന്നു. യാത്രയിലെ മറ്റു ചിലവുകൾ യാത്രക്കാർ അവരവർ വഹിക്കണം

ലോകം മുഴുവനും തേടിവരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കുമരകം എന്നും ഒരാവേശമാണ്. വേമ്പനാട് തീരത്തെ ഈ അത്ഭുത കാഴ്ചകളും ഹൗസ് ബോട്ടിലെ യാത്രയും തോട്ടങ്ങളും പാടങ്ങളും കണ്ടുള്ള കാഴ്ച ഒരുവട്ടമെങ്കിലും കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാവും.എന്നാൽ ഒറ്റദിവസത്തെ അവധിയിൽ കണ്ടുവരിക എന്നത് അല്പം ബുദ്ധിമുട്ടുതന്നെയാണ്, പ്രത്യേകിച്ച് മലബാറിൽ നിന്നുമുള്ള യാത്രക്കാർക്ക്. എന്നാൽ, മലപ്പുറത്തു നിന്നും കുമരകത്തേയ്ക്ക് ബജറ്റ് യാത്രകൾ നടത്തുന്ന കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഉള്ളപ്പോള്‍ ധൈര്യമായി പോകാം.
PC:Ashwin Kumar

Kumarakom

ജനുവരി 22-ാം തിയതി ഞായറാഴ്ച പുലർച്ചെ 4:00 മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്രയിൽ ഒരു പകൽ മുഴുവനും കുമരകത്തിന്റെ രസങ്ങളിൽ ആസ്വദിക്കുവാൻ സാധിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. ബോട്ടിങ്, ബോട്ടിലെ രുചികരമായ ഭക്ഷണം എന്നിങ്ങനെ യാത്രയിൽ ആസ്വദിക്കുവാൻ കുറേ കാര്യങ്ങളുണ്ട്. ബോട്ടിൽ കയറിയുള്ള കുമരകത്തിന്റെ കാഴ്ചയുടെ കാര്യം അധികം പറയേണ്ടല്ലോ!

എല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടു കൂടി കുമരത്തിനോടു വിട പറഞ്ഞ് തിരികെ മലപ്പുറത്തിന് മടക്കം. രാത്രിയിൽ തന്നെ തിരിച്ചെത്തുന്നതിനാൽ ഒരു ഞായറാഴ്ച ഏറ്റവും മനോഹരമായി ചിലവഴിച്ച ആത്മസംതൃപ്തിയിൽ തിരികെ വീട്ടിലേക്ക് മടങ്ങാം. യാത്രയ്ക്കു മാത്രമായി ഒരു ദലീവ് എടുക്കേണ്ടതില്ല എന്നതും ഈ ഞായറാഴ്ച യാത്രയുടെ പ്രത്യേകതയാണ്.

ഒരാളിൽ നിന്നും1490 രൂപയാണ് ടിക്കറ്റ് നിരക്കിൽ ഈടാക്കുന്നത്. ഇതിൽ ബസ് നിരക്ക്, ബോട്ട് നിരക്ക്, ബോട്ടിലെ ഭക്ഷണവും എന്നിവ ഉൾപ്പെടുന്നു. യാത്രയിലെ മറ്റു ചിലവുകൾ യാത്രക്കാർ അവരവർ വഹിക്കണം

ഇതുകൂടാതെ റെസ്പോൺസിബിൾ ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിലും സഞ്ചാരികൾക്ക് നേരിട്ട് കുമരകത്തെത്താം. ഉത്തരവാദിത്വ ടൂറിസം മിഷൻറെ നേതൃത്വത്തിൽ കുമരകത്തെ പരിചയപ്പെടുത്തുന്ന പാക്കേജുകൾ ഇവിടെ ലഭ്യമാണ്. ഗ്രാമീണ ടൂറിസത്തിൽ ഉൾപ്പെടുത്തി സമീപ പ്രദേശങ്ങളായ അയ്മനം, കുമരകം തുടങ്ങിയ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ഇത് നടത്തുന്നത്. ആളുകളുടെ എണ്ണത്തിനനുസരിച്ച് 650 രൂപ മുതൽ 3,000 രൂപ വരെ ഇതിനായി ചിലവഴിക്കേണ്ടി വരും.

പാണ്ഡവരുടെ പാഞ്ചാലിമേട്! ഇടുക്കി യാത്രയിൽ ധൈര്യമായി പോകുവാനൊരിടം കൂടി!പാണ്ഡവരുടെ പാഞ്ചാലിമേട്! ഇടുക്കി യാത്രയിൽ ധൈര്യമായി പോകുവാനൊരിടം കൂടി!

യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X